Image

ഊള ( കവിത : താഹ ജമാൽ )

Published on 01 May, 2023
ഊള ( കവിത : താഹ ജമാൽ )

പോടാ, ഊളേ?
വിളി കേട്ടവർ തിരിഞ്ഞു നോക്കി
ആരെയെന്നറിയാതെ
പലരും കണ്ണിൽ നോക്കി.
ആരും ഊളകളല്ലെന്ന്
സ്വയം വിശ്വസിച്ചു
വീണ്ടും നടന്നു.

അയാൾ വീണ്ടും വിളിച്ചു
നിന്നെത്തന്നെയാടാ....
വീണ്ടും തിരിഞ്ഞു നോക്കിയവർ
അങ്കലാപ്പിലായി
പ്രതികരണം
നഷ്ടപ്പെട്ട മനുഷ്യർ
അവർ അവരിലേക്ക് നോക്കി,
അവരിലെവിടെയോ
ഒരു
ഊള പിറന്നതറിഞ്ഞ്
അവർ വീട്ടിലേക്ക് മടങ്ങി
ധ്യാനനിരതരായ അവർ
അവർ ചെയ്യുന്നത് വിശകലനം
ചെയ്തു
കണ്ണാടിയിൽ നോക്കി അവർ
സ്വയം പിറുപിറുത്തു
ഊള

Join WhatsApp News
K.G. Rajasekharan 2023-05-01 12:29:02
ഇതിനൊന്നും കവിത എന്ന പവിത്ര നാമം കൊടുക്കരുത്. ആധുനികം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കയുമരുത്.. എന്തിനാണ് കവിത എന്ന് വിളിക്കുന്നത് ഒരു പേര് നിർദേശിക്കാം "പൊട്ടിത്തെറികൾ"
ജോയ് പാരിപ്പള്ളിൽ 2023-05-01 12:50:25
കൊള്ളാം.... നന്നായിരിക്കുന്നു..!! കുറച്ചു വരികളിലൂടെ, കൂടുതൽ കാര്യങ്ങൾ ... 👌
വിദ്യാധരൻ 2023-05-01 15:31:24
'പോടാ ഉളെ' വിളികേട്ടവർ തിരിഞ്ഞു നോക്കി വിളിച്ചവൻ ആരെന്നറിയാൻ. "കഷ്ടം ! ഇന്ന് മാനസിക രോഗികൾ ഏറെ അവർ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കി ഇങ്ങനെ അലഞ്ഞു തിരിയുന്നു. അവരെ പിടിച്ചു 'ഊളമ്പാറയിൽ ' കൊണ്ടുപോകാൻ നിയമമില്ല അവർ ഒരിക്കലും മാനസിക രോഗികൾ എന്ന് സമ്മതിക്കുകയുമില്ല " ഇവിടെ ആരാണ് മാനസിക രോഗി? വിളിച്ചവനോ അതോ വിളികേട്ടവനോ ? അവർ ധ്യാനനിരതനായി നടന്നാകുലുമ്പോൾ പിന്നിൽ പോടാ ഉളെ ഉളെ ഉളെ ......എന്ന അട്ടഹാസം കേട്ടു കൂടെ പൊട്ടി ചിരിയും ഇവിടെ ഒരു ആധുനിക കവിത പിറന്നു വീണു കവിതയും കവിയേയും നിങ്ങൾ ഒരിക്കലും ഇനി കണ്ടെന്നിരിക്കില്ല അവർ സച്ചിദാന്ദനെപ്പോലെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെയും മാഞ്ഞു പോലെയെന്നിരിക്കും. (ഊളമ്പാറ - ഇവിടെയാണ് ആധുനിക കവികളുടെ താവളം ) വിദ്യാധരൻ
കുഞ്ഞുണ്ണി 2023-05-01 17:51:27
ഉണ്ട് മോനെ നിന്റ കവിത മനസിലാക്കുന്ന സമാന ചിന്തകർ (ഊളകൾ ) ഉണ്ട് . അവർക്ക് നിന്റ വരിയുടെ എണ്ണം കൂട്ടണം എന്നാ പറയുന്നത് . അതെ ഇവരുടെ സ്ഥലം ഊളമ്പാറ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക