Image

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വലിയപ്രശ്‌നം അബോര്‍ഷന്‍ (ഏബ്രഹാം തോമസ്)

Published on 01 May, 2023
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വലിയപ്രശ്‌നം അബോര്‍ഷന്‍ (ഏബ്രഹാം തോമസ്)

ലിങ്കണ്‍, നെബ്രാസ്‌ക്ക: രാജ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേയ്ക്കും പൊതുതിരഞ്ഞെടുപ്പിലേയ്ക്കും നീങ്ങുമ്പോള്‍ ഗ്രാന്റ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഗര്‍ഭഛിദ്രവിഷയത്തിലെ ജനവികാരമാണ്. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഗര്‍ഭഛിദ്രം വിലക്കുന്നതിന് എതിരാവുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന് തീവ്രമായി വാദിക്കുന്നു. 

രണ്ട് സംസ്ഥാന നിയമസഭകളില്‍ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ കനത്ത് തിരച്ചടി നേരിട്ടു. കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളായ നെബ്രാസ്‌ക്ക, സൗത്ത് കാരലിന നിയമസഭകളിലാണ് നേരിയ വോട്ടിന്റെ മാര്‍ജിന് നിയമ നിര്‍മ്മാണശ്രമങ്ങള്‍ പരാജയപ്പെട്ടത്.

നെബ്രാസ്‌ക്കയില്‍ ഗര്‍ഭധാരണത്തിന് 20 ആഴ്ചകള്‍ക്കുശേഷമുള്ള അബോര്‍ഷന്‍ വിലക്കിയിട്ടുണ്ട്. ആറാഴ്ചകള്‍ക്കുശേഷം അബേര്‍ഷന്‍ നടത്തുന്നത് വിലക്കുന്ന ബില്ലാണ് ഒരു വോട്ടിന്റെ കുറവുമൂലം ഫിലിബസ്ദറില്‍ പരാജയപ്പെട്ടത്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ അത്യധികം ആഹ്‌ളാദത്തോടെയാണ് വോട്ടെടുപ്പുഫലം സ്വീകരിച്ചത്. ഇത് തങ്ങളുടെ നിയമസഭയാണെന്നവര്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

സൗത്ത്കാരലിനയില്‍ 21 വോട്ടുകള്‍ക്കെതിരെ 22 വോട്ടുകളിലൂടെ ഗര്‍ഭഛിദ്രം തടയാനുള്ള ബില്‍ തള്ളി. ഒരു റിപ്പബ്ലിക്കന്‍ സെന്ററായ സാന്‍ഡിസെന്‍  തന്നെ സെന്റ് മെജോരിറ്റി ലീഡര്‍ഷേന്‍ മാസ്സിയെ നിശിതമായി വോട്ടെടുപ്പിനുശേഷം വിമര്‍ശിച്ചു. നെബ്രാസ്‌ക്കയിലെ പ്രമേയത്തിന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍  ജിംപില്ലെന്റെ അനുഗ്രഹാശംസകള്‍ ഉണ്ടായിരുന്നു. പ്രമേയം ഇനി പുനര്‍ജനിക്കാന്‍ സാധ്യതയില്ല. സൗത്ത് കാരലിനയില്‍ ഗര്‍ഭാധാരണത്തിന്റെ 22-ാമത്തെ ആഴ്ചവരെ ഗര്‍ഭപാതം നിയമ വിരുദ്ധമല്ല. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള  സ്‌റ്റേറ്റ് സെന്ററില്‍ ഇത് മൂന്നാമത് തവണയാണ് അബോര്‍ഷന്‍ നിരോധനാശ്രമം പരാജയപ്പെട്ടത്. പ്രോലൈഫ് അമേരിക്കയുടെ സ്റ്റേറ്റ് പോളിസി ഡയറക്ടര്‍ കേറ്റിഗെന്‍ പരാജയം നിരാശാജനകമെന്ന് വിശേഷിപ്പിച്ചു. (ഗര്‍ഭഛിദ്ര സംബന്ധിയായ) നിയമനിര്‍മ്മാണം വിഷമകരമാണെന്ന സൂചനയാണ് ഇത് നില്‍ക്കുന്നത് എന്നും ഭിപ്രായപ്പെട്ടു.

റോവേഴ്‌സസ് വിധി തിരുത്തിയതിനുശേഷം അബോര്‍ഷന്‍ വിലക്കുകള്‍ കര്‍ശനമായി പാലിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സമീപമുള്ള സംസ്ഥാനങ്ങളില്‍ അബോര്‍ഷനുകള്‍ നടത്താന്‍ വലിയ തിരക്കുണ്ട്. അതിനാല്‍ അബോര്‍ഷനുകളെ അനുകൂലിക്കാത്ത സംസ്ഥാനങ്ങള്‍ അതിനെതിരെ കര്‍ശന നിയമങ്ങള്‍ പാസ്സാക്കണമെന്ന് യാഥാസ്ഥിതിക നിയമ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നെബ്രാസ്‌ക്കയ്ക്കു അബേര്‍ഷനെതിരെ നിലപാടുകള്‍ സ്വീകരിച്ച ചരിത്രമുണ്ട്. 2010-ല്‍ ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കിയ ആദ്യ യു.എസ് സംസ്ഥാനമാണ് നെബ്രാസ്‌ക്ക.

റിപ്പബ്ലിക്കനുകളെ ഏറെ അലട്ടുന്നത് എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെയാണ് എന്ന വസ്തുതയാണ്. നെബ്രാസ്‌ക്കയില്‍ പ്രമേയം മുന്നോട്ടു നീങ്ങാന്‍ 80 വയസ്സുള്ള റിപ്പബ്ലിക്കന്‍ സെന്റര്‍ മെര്‍വ് റെയ്‌പെ  അനുകൂല വോട്ട് നല്‍കിയില്ല. പ്രധാനകാരണം ഒരു ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററായ അയാളുടെ ബിസിനസ്സിനെ അബോര്‍ഷന്‍ ബാന്‍ ബാധിക്കും എന്നത് തന്നെ. റെയ്‌പെ ആദ്യബില്ലില്‍ അവതാരകരില്‍  ഒരാളായി ഒപ്പുവച്ചു. പിന്നീട് പിന്മാറാന്‍ കാരണം പറഞ്ഞത് ആറാഴ്ചത്തെ നിരോധനം  ഒരുസ്ത്രീയ്ക്ക് താന്‍ ഗര്‍ഭിണിയാണെന്നു മനസ്സിലാക്കാന്‍ ആവശ്യമായ സമയം നല്‍കുന്നില്ല എന്നാണ് ആറാഴ്ച പന്ത്രണ്ട് ആഴ്ചയായി വര്‍ദ്ധിപ്പിക്കണമെന്ന റെയ്പയുടെ നിര്‍ദ്ദേശം മറ്റുള്ളവര്‍ സ്വീകരിച്ചില്ല. ഒരു അസോസ്യറ്റേഡ് പ്രസ് വോട്ട് കാസറ്റനേഷന്‍ വൈഡ് സര്‍വ്വേ ഓഫ് ദ 2022 ഇലക്‌ട്രെറ്റ്‌റ് പറയുന്നത് അബോര്‍ഷന്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്ന് അഭിപ്രായപ്പെട്ടത് 10-ല്‍ ഒരാള്‍ മാത്രമാണെന്നാണ്. എപി-എല്‍ഒ ആര്‍സിപോളില്‍ റിപ്പബ്ലിക്കനുകള്‍ ഗര്‍ഭാധാരണത്തിന് 15 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭഛിദ്രത്തെ എതിര്‍ത്തു. എന്നാല്‍ അബോര്‍ഷനെ എല്ലാ അവസ്ഥയിലും എതിര്‍ത്ത റിപ്പബ്ലിക്കനുകള്‍ 16%മാത്രമാണ്.

തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഭയപ്പെടുന്നത് പാര്‍ട്ടിയില്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് വോട്ടഭ്യര്‍ത്ഥന വോട്ടര്‍മാരുടെ വെറുപ്പ് നേരിടേണ്ടി വരുമെന്നാണ്.

#Abortion_Repubicanparty

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക