ന്യുജെഴ്‌സി: മികച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ഏഷ്യാനെറ്റ് ന്യുസിന്റെ ഹെൽത്ത് കെയർ എക്സലൻസ് അവാർഡു സമ്മാനിക്കൽ എഡിസണിലെ എ.പി.എ ഹോട്ടലിൽ വർണാഭമായി നടന്നു. വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചായിരുന്നു അവാർഡ് നിശ.
പ്രൊഫ. ഡോ. ടി.എസ് പിച്ചുമണി: ലൈഫ് ടൈം അവാർഡ്
പതിറ്റാണ്ടുകളായി നിസ്വാർത്ഥ സേവനത്തിലൂടെ അമേരിക്കയിൽ പ്രശസ്തനായ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ് പ്രൊഫസറായ ടി.എസ് പിച്ചുമണിക്ക് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അവാർഡ് അംബാസഡർ ടി.പി. ശ്രീനിവാസൻ സമ്മാനിച്ചു. പോൾ കറുകപ്പള്ളിൽ സർട്ടിഫിക്കറ്റും തോമസ് മൊട്ടക്കൽ മെഡലും നൽകി. ബി.കെ. ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ചു
ലീലാമ്മ വടക്കേടം-ബെസ്ററ് നഴ്‌സ്
കഴിഞ്ഞ 50 വർഷമായി നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ലീലാമ്മ വടക്കേടത്തിനു മികച്ച നഴ്‌സിനുള്ള പുരസ്കാരം മോൻസ് ജോസഫ് എം.എൽ.എ. സാമ്മാനിച്ചു. നോവ ജോർജ് സർട്ടിഫിക്കറ്റും തോമസ് മൊട്ടക്കൽ മെഡലും നൽകി. ബി.കെ ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ചു.
ലോകം മുഴുവന്‍ ഉള്ള മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന നമ്മുടെ ആതുര ശുശ്രൂഷാരംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ഏഷ്യാനെറ്റ് ഒരുക്കിയ ഈ ചടങ്ങിന് ആശംസകള്‍ അര്‍പ്പിക്കുന്നതായി മോൻസ് ജോസഫ് പറഞ്ഞു. കേരളനിയമസഭയില്‍ നിന്ന് എന്റെ സുഹൃത്ത് മാണി സി.കാപ്പന്‍ എംഎല്‍.എ.യും ഞങ്ങള്‍ രണ്ടുപേരും ഇവിടെ പങ്കെടുക്കുമ്പോള്‍ ലോകം മുഴുവനുള്ള മലയാളികളുടെ മുമ്പില്‍ കേരളനിയമസഭയുടെ ആദരവ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇത്രയും ശ്രദ്ധേയമായ ഒരു കൂടിചേരലിന് അവസരമുണ്ടാക്കിയ് ഏഷ്യാനെറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏഷ്യാനെറ്റിന്റെ യു.എസ്. ഗ്രൂപ്പിന്റെ നായകരായിട്ടുള്ള എല്ലാവരെയും ഏഷ്യാനെറ്റ് കുടുംബത്തെ മൊത്തത്തിലും അഭിനന്ദിക്കുന്നു.
ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആദ്യത്തെ പങ്കുവെക്കല്‍ നമ്മുടെ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങളാണ്. ഇവിടെ അമേരിക്കയില്‍ നമ്മുടെ കുടുംബങ്ങളെല്ലാം നഴ്സുമാരിലൂടെ ശക്തിപ്രാപിച്ചു കടന്നുവന്നു. കോവിഡ് കാലത്ത് ചെയ്ത വലിയ സേവനങ്ങള്‍ നേഴ്സ്മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം എത്ര വിലപ്പെട്ടതാനിന്നു വ്യക്തമാക്കി-മോൻസ് ജോസഫ് പറഞ്ഞു.
ഡോ. ആനി ജോർജ്: മികച്ച നഴ്‌സിംഗ് അഡ്മിനിസ്ട്രേറ്റർ
ന്യുയോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ സിസ്റ്റം സീനിയർ ഡയറക്ടർ ഡോ. ആനി ജോർജിനു മികച്ച നഴ്‌സിംഗ് അഡ്മിനിസ്ട്രേറ്റർക്കുള്ള പുരസ്കാരം എ.കെ.എം.ജി മുൻ പ്രസിഡന്റ് ഡോ. തോമസ് മാത്യു സമ്മാനിച്ചു. ദിലീപ് വർഗീസ് സർട്ടിഫിക്കറ്റും ജോണി കുരുവിള മെഡലും നൽകി. വിൻസന്റ് ഇമ്മാനുവൽ പൊന്നാട അണിയിച്ചു.
ഡോ ആനി ജോര്‍ജ് 15 ലധികം ആശുപത്രികളുടേയും പൊതുജന ആരോഗ്യകേന്ദ്രങ്ങളുടേയും നേഴ്‌സിംഗ് എക്‌സലന്‍സിന്റെ ചുമതല വഹിക്കുന്നു. നേഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നേടി.
തന്റെ മുന്നില്‍ വരുന്ന ഓരോ രോഗികളുടെയും ശുശ്രൂഷക്കുള്ള അഭ്യര്‍ത്ഥന ആദ്യം കാണുന്നത് ഒരു നഴ്‌സ് ആയിരിക്കുമെന്ന് ഡോ. ആനി ജോർജ് ചൂണ്ടിക്കാട്ടി. 4.2 മില്യൺ നഴ്‌സസ്മാർ ഉള്ള അമേരിക്കയില്‍ ഓരോ നഴ്‌സിന്റേയും ദൗത്യം നിസ്വാര്‍ത്ഥ സേവനത്തിലൂടെ രോഗിയെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് നഴ്‌സിഗിനെ ഒരു നോബിള്‍ പ്രൊഫഷനായി സമൂഹം കാണുന്നത്. രോഗങ്ങളുണ്ടായ കാലത്തോളം പഴക്കമുണ്ട് രോഗിയെ ശുശ്രൂഷിക്കുന്ന തൊഴിലിനും. എന്നാല്‍ ചിലയിടത്തെല്ലാം ഈ കാലഘട്ടത്തില്‍ പോലും അവഗണനയുടെ കുട ചൂടി അവര്‍ നില്‍ക്കേണ്ടി വരുന്നു. സമൂഹത്തിന്റെ മനസ്സാക്ഷിയാണ് ഇതിനുത്തരം പറയേണ്ടത്.
അമേരിക്കയില്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി മോസ്റ്റ് ട്രസ്റ്റഡ് പ്രൊഫഷന്‍ നഴസിഗ് ആണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. എന്റെ മറ്റു സഹപ്രവര്‍ത്തകരോടൊപ്പം എനിക്കും അഭിമാനത്തിന് വക തരുന്ന ഒന്നാണ് ഇത്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നേഴ്‌സിംഗ് മേഖലയെ ആദരിക്കുവാന്‍ മുന്നോട്ട് വന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടികളെ സമൂഹം ഉറ്റു നോക്കും എന്നെനിക്ക് ഉറപ്പാണ്. നേഴ്‌സിഗ് രംഗത്തുള്ളവര്‍ അംഗീകരിക്കപ്പെട്ടു തുടങ്ങുന്ന വലിയ മാറ്റത്തിന്റെ ആദ്യ ചുവടുവെപ്പുകളില്‍ ഒന്നായിരിക്കും ഇത്. ഈ അവാര്‍ഡിലൂടെ ഞാനെന്ന വ്യക്തിയെ മാത്രമല്ല എന്റെ കഴിഞ്ഞ 25 വര്‍ഷത്തെ തൊഴിലിനെയാണ് നിങ്ങള്‍ ബഹുമാനിച്ചത്-അവർ പറഞ്ഞു
സഞ്ജിത് മേനോൻ: യൂത്ത് ഐക്കോൺ
ആൽബനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സഞ്ജിത് മേനോനു യൂത്ത് ഐക്കോനിലുള്ള ട്രോഫി ഡി.ജി.പി. ടോമിൻ തച്ചങ്കരി നൽകി. മാധവൻ നായർ സർട്ടിഫിക്കറ്റും പോൽ കറുകപ്പള്ളിൽ മെഡലും സമ്മാനിച്ച്. അനിൽ അടൂർ പൊന്നാട അണിയിച്ചു.
ഡോ. സിസ്റ്റർ റോസ്ലിൻ എടത്തടലിന് ബെസ്റ് ഡോക്ടർ വിഭാഗത്തിലുള്ള സ്‌പെഷ്യൽ ജ്യുറി പുരസ്കാരം. മാണി സി. കാപ്പൻ എം.എൽ.എ. അവർക്ക് ട്രോഫി സമ്മാനിച്ചു. ഡോ. അജു ഉമ്മൻ സർട്ടിഫിക്കറ്റും ലതാ പോൽ മെഡലും നൽകി. നിക്‌സൺ ജോർജ് പൊന്നാട അണിയിച്ചു.
ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് അവാര്‍ഡിന് എ്ന്റെ സല്യൂട്ട്-മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. നഴ്‌സുമാരെ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. എനിക്ക് ചെറുപ്പത്തില്‍ പോളിയോ വന്നതാണ്. ഒരുപറ്റം നഴ്സുമാരുടെ സ്നേഹവും പരിചരണവും കാരണമാണ് രണ്ട് കാലില്‍ ഇങ്ങനെ നടക്കാനും ഒരു അന്താരാഷ്ട്ര വോളിബോള്‍ കളിക്കാരനായി മാറാനും സാധിച്ചത്. കോവിഡ് കഴിഞ്ഞശേഷം പാലായിലെ ജനറല്‍ ഹോസ്പിറ്റലില്‍ നഴ്സുമാര്‍ക്കെല്ലാമായി ഒരു എക്സലന്‍സ് അവാര്‍ഡ് കൊടുത്തു. അതു വാങ്ങിച്ചു ഒരു നഴ്സ് പറഞ്ഞു, ഇത് ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഈ അവാർഡും
ഹൃദയത്തില്‍ സൂക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഡോ.ശ്രീതി സരസ്വതി: കോവിഡ് വാരിയർ
കോവിഡ് പ്രതിരോധിക്കാൻ മികച്ച സേവനം നൽകിയ ഡോ.ശ്രീതി സരസ്വതിക്ക് പ്രത്യേക പുരസ്കാരം അംബാസഡർ ശ്രീനിവാസൻ നൽകി. ഹരി നമ്പുതിരി സർട്ടിഫിക്കറ്റും അജയ് ആനന്ദ് മെഡലും നൽകി. ബി.കെ. ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ചു.
ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി അലയടിച്ചു രാജ്യം നിശ്ചലമായപ്പോള്‍ രോഗത്തെ ചെറുക്കാനും പ്രധിരോധിക്കാനും മുന്നിട്ടിറങ്ങിയവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാണ് കോവിഡ് പോരാളിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ച ഡോക്ടര്‍ ശ്രീതി സരസ്വതി. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഇന്‍ഫക്ഷ്യസ് ഡിസീസ് ഡോക്ടറായി പെന്‍സില്‍വനിയയില്‍ പ്രവര്‍ത്തിക്കുന്ന അവർ കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങളുടെ പ്രശംസ നേടിയ മുന്‍നിരക്കാരിയായിരുന്നു.
അവാർഡ് തന്നെ വിനയാന്വിതയാക്കുന്നുവെന്ന് ഡോ. ശ്രീതി സരസ്വതി പറഞ്ഞു. മാതാപിതാക്കൾക്കും ഭർത്താവ് ഡോ ആനന്ദ് ഹരിദാസീനും മക്കൾക്കും അവർ പ്രത്യേകം നന്ദി പറഞ്ഞു.
സുജ തോമസ്: പ്രത്യേക പുരസ്കാരം
നഴ്‌സിംഗ് സംഘടനയായ നൈനയുടെ പ്രസിഡന്റ് സുജ തോമസിനു പ്രത്യേക പുരസ്‌കാരം അലക്‌സ് എബ്രഹാം സമ്മാനിച്ചു. വിദ്യ കിഷോർ സർട്ടിഫിക്കറ്റും തങ്കം അരവിന്ദ് മെഡലും നൽകി. അനിൽ അടൂർ പൊന്നാട അണിയിച്ചു. സുജ തോമസ് കഴിഞ്ഞ 30 വര്‍ഷമായി നേഴ്‌സായും നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്ററായും പ്രതിഭ തെളിയിച്ച വ്യക്തിയാണ്.
ഡോ. അംബിക നായർ: സ്‌പെഷ്യൽ ജ്യുറി അവാർഡ്
ആയുർവേദ വിദഗ്ദയായ ഡോ. അംബികാ നായർക്ക് സ്‌പെഷ്യൽ ജ്യുറി അവാർഡ് ബിഷപ്പ് മാർ ജോയി ആലപ്പാട്ട് സമ്മാനിച്ചു. ബ്രിജിറ്റ് വിൻസന്റ് സർട്ടിഫിക്കറ്റും സിദ്ധിക്ക് ഹസ്സന്‍ മെഡലും നൽകി. കൃഷ്ണ കിഷോർ പൊന്നാട അണിയിച്ചു.
ഇന്ത്യയുടെ തനതായ ചികിത്സാ രീതിയായ ആയുര്‍വേദത്തെ അമേരിക്കന്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ അംബിക നായര്‍. ശാന്തിഗ്രാം ആയുര്‍വേദയുടെ സ്ഥാപകയും ചീഫ് ഡോക്ടറുമായ അംബിക നായര്‍ നിരവധി വര്‍ഷം ഇന്ത്യയില്‍ ചികിത്സാ രംഗത്ത് മികവ് തെളിയിച്ച ശേഷമാണ് അമേരിക്കയില്‍ എത്തിയത്. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനടക്കം നിരവധി പ്രമുഖരുടേയും ആരോഗ്യ ഉപദേഷ്ടാവും ആയിരുന്നു. ഭര്‍ത്താവ് ഡോ ഗോപിനാഥന്‍ നായര്‍ക്കൊപ്പം അമേരിക്കയിലെ വിവിധ നഗരങ്ങളിലും കാനഡയിലും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ നടത്തുന്നു. ഹോളിസ്റ്റിക് മെഡിസിന് പ്രചാരം വര്‍ദ്ധിക്കുന്ന ഈ കാലത്ത് ഡോ അംബികാ നായരുടെ സേവനം ഏറെ പ്രശംസ അര്‍ഹിക്കുന്നു.
ആയുര്‍വേദത്തിനോ അല്ലെങ്കിൽ ഹോളിസ്റ്റിക് മെഡിസിനോ ഒരു അംഗീകാരം കിട്ടുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ലെന്ന് ഡോ. അംബിക നായർ പറഞ്ഞു . ഏഷ്യാനെറ്റിനു നന്ദി. എല്ലാവരും കയ്യൊഴിഞ്ഞു പോകുന്ന രോഗികൾ ആണ് ഞ്ങ്ങളുടെ അടുത്ത് വരുന്നതും ഞ്ങ്ങള്‍ ചികിൽസിക്കുന്നതും. എന്റെ ഗുരുവിനും എന്റെ പിതാവിനും എന്റെ ഭർത്താവിനും പ്രത്യേകം നന്ദി. കൊളംമ്പസ് അമേരിക്ക കണ്ടുപിടിക്കാന്‍ വന്ന പോലെയാണ് എന്റെ ഹസ്ബന്റ് ഇവിടെ ആയുര്‍വേദത്തെ കൊണ്ടുവന്നത്. അതിലൊരു ഭാഗമാകാൻ കഴിഞ്ഞാടിയതിൽ സന്തോഷം.
ഡോ.സുനിൽ കുമാർ നേതൃത്വം നൽകിയ അഞ്ചംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഷിജോ പൗലോസ്, വിൻസന്റ് ഇമ്മാനുവൽ, അരുൺ കോവാട്ട്, അലൻ ജോർജ് എന്നിവരും കുവൈത്തിൽ നിന്ന് എത്തിയ നിക്‌സൺ ജോര്ജും പരിപാടിക്ക് നേതൃത്വം നൽകി.
see also
നഴ്‌സിംഗ് സമൂഹത്തിന്റെ ഔദാര്യത്തിലാണ് താനും എത്തിയത്: ബിഷപ്പ് മാർ ജോയി ആലപ്പാട്ട്
ഇന്ത്യ-അമേരിക്ക ബന്ധത്തിന് വഴികാട്ടിയത് ആരോഗ്യ പ്രവർത്തകർ: അംബാസഡർ ടി.പി. ശ്രീനിവാസൻ
ഞങ്ങളും കോവിഡ് പോരാളികൾ: ഡി ജി.പി ടോമിൻ തച്ചങ്കരി; മോൻസ് ജോസഫ് എം.എൽ.എ