മെല്‍ബണ്‍: മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം. പ്രസിഡന്റായി സാമൂഹികപ്രവര്‍ത്തകനും പരിപാടിയുടെ സംഘാടകനുമായ മദനന്‍ ചെല്ലപ്പനെയും സെക്രട്ടറിയായി ബിനോയ് തോമസിനെയും തെരഞ്ഞെടുത്തു.
ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ ബിനോയ് പോളാണ് രക്ഷാധികാരി. ട്രഷറര്‍ - വിനോദ് കൊല്ലംകുളം, വൈസ് പ്രസിഡന്റ് - സജി പഴയാറ്റില്‍, ജോയിന്റ് സെക്രട്ടറി - സോയിസ് ടോം എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ജെനോ ജേക്കബ്, തമ്പി ചെമ്മനം, ആമീന്‍ സാദിക്, കിരണ്‍ ജെയിംസ്, ജിജോ ബേബി, ഓസ്റ്റിന്‍ ഡെവിസ് എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍. റോബര്‍ട്ട് കുര്യാക്കോസാണ് ഇന്റര്‍ നാഷണല്‍ കമ്മിറ്റി പ്രതിനിധി.
കേരളത്തില്‍ നിന്നും കുടിയേറി വന്നിരിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുന്ന വലിയ ഒരു പദ്ധതി ഉടനെ പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് പുതിയ കമ്മിറ്റിയെന്ന് പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്കും അവരുടെ നാട്ടിലെ മാതാപിതാക്കള്‍ക്കുമായി നേരത്തെ നടപ്പിലാക്കിയ 'ഫാമിലി കണക്ട്' പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു
കോവിഡ് കാലത്ത് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലേക്ക് സൗജന്യ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് അയച്ച് ശ്രദ്ധേയമായ സംഘടനയാണ് ഓസ്‌ട്രേലിയന്‍ മമ്മൂട്ടി ഫാന്‍സ്. ഓസ്ട്രേലിയയില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് കൂട്ടായ്മ കാഴ്ച്ചവയ്ക്കുന്നത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന 'ഫാമിലി കണക്ട്' പദ്ധതിക്ക് ഓസ്ട്രേലിയയിലെ മന്ത്രി തലത്തിലുള്ള നിരവധി പ്രമുഖര്‍ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു