മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് 'അമ്മയ്ക്കായി ഒരുദിവസം' പരിപാടി നടത്തുന്നു. മേയ് 14ന് വൈകുന്നേരം 4.15 സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലും വൈകുന്നേരം 6.30നും നോബിള്‍ പാര്‍ക്കിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിലും വിശുദ്ധ കുര്‍ബാനയോടൊപ്പമാണ് മതേര്‍സ് ഡേ ആഘോഷിക്കുന്നത്.
പരിപാടിയില്‍ മാതൃത്വത്തിന്റെ മനോഹാരിത പ്രാര്‍ഥനാപൂര്‍വം അനുഭവിച്ച ഇടവകയിലെ ഓരോ അമ്മമാരെയും ആദരിക്കുകയും ചെയ്യുന്നു.
മേയ് ഏഴിന് വേദപാഠ ക്ലാസുകളില്‍വച്ച് അമ്മമാര്‍ക്കായി, കുട്ടികള്‍ എഴുതുന്ന പ്രത്യേക പ്രാര്‍ഥനകള്‍, 14ാം തീയതിയിലെ വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കും.
പ്രത്യേക വിശുദ്ധ കുര്‍ബാനയോടൊപ്പം കാഴ്ചവപ്പ്, അമ്മമാരെ ആദരിക്കല്‍, മതേര്‍സ് ഡേ സന്ദേശം, വീഡിയോ പ്രദര്‍ശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
ഇടവകയിലെ എല്ലാ കുടുംബങ്ങളും സ്വകുടുംബങ്ങളിലെ അമ്മമാര്‍ക്ക്, മതേര്‍സ് ഡേ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള അഞ്ച് സെക്കന്‍ഡ്സ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ, ലാന്‍സ്‌കേപ്പില്‍ എടുത്ത് ഏഴാം തീയതിക്ക് മുന്‍പായി കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് പവ്വത്തേല്‍ 04525 99498, മാത്യു ലൂക്കോസ് 04472 68620 എന്നീ വാട്ട്‌സാപ്പ് നമ്പറുകളിലേയ്ക്ക് അയച്ച് തരിക.
പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കലിന്റെയും, മതേര്‍സ് ഡേ കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് പവ്വത്തേല്‍, മാത്യു ലൂക്കോസ് എന്നിവര്‍ നയിക്കുന്ന കമ്മിറ്റിയുടെയും, ഇടവകയിലെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍, മതേര്‍സ് ഡേ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക മതേര്‍സ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അമ്മമാരെയും ഏറ്റവും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലില്‍, നിഷാദ് പുലിയന്നൂര്‍ എന്നിവര്‍ അറിയിച്ചു.
ഷിനോയി