Image

ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ... ; ഇനിയില്ല ഈ അനൗൺസ്മെൻ്റ് (ദുർഗ മനോജ്)

Published on 04 May, 2023
ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ... ; ഇനിയില്ല ഈ അനൗൺസ്മെൻ്റ് (ദുർഗ മനോജ്)
 
 
കാലങ്ങളായി നമ്മുടെ ശ്രദ്ധയെ ആകർഷിച്ചിരുന്ന ആ ഗൃഹാതുരത്വം നിറഞ്ഞ അനൗൺസ്മെൻ്റ് ഇനിയില്ല. ഒരു കാലഘട്ടത്തിൽ ക്ലോക്കിനു പകരം സമയമറിയാൻ ആളുകൾ ആശ്രയിച്ചിരുന്നു ഈ അനൗൺസ്മെൻ്റ്. പഴയ തലമുറയുടെ ഓർമകളിൽ ഇപ്പോഴും ഉയരുന്നുണ്ടാവും അത്.
 
എന്നാൽ ഓൾ ഇന്ത്യ റേഡിയോ എന്ന പ്രയോഗം ഇനിയില്ല. ആകാശവാണി എന്ന പേരു മാത്രമായിരിക്കും മേലിൽ ഔദ്യോഗികമായി ഉപയോഗിക്കുക. ലോകത്തെ ഏറ്റവും വലിയ റേഡിയോ ശൃംഗലകളിലൊന്നാണ് പ്രസാർ ഭാരതിയുടെ കീഴിലുള്ള ആകാശവാണി. മഹാകവി രവീന്ദ്രനാഥ ടാഗോർ ആണ് ആ പേരു നിർദേശിച്ചത്. ആകാശമാർഗത്തിൽ സഞ്ചരിക്കുന്ന ശബ്ദം എന്ന അർത്ഥത്തിലാണ് 1956 ൽ ഓൾ ഇന്ത്യാ റേഡിയോയ്ക്ക് ആകാശവാണി എന്ന പേര് നിർദേശിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്, 1923 ൽ ബോംബേ പ്രസിഡൻസി റേഡിയോ ക്ലബ്ബിൻ്റേയും മറ്റ് റേഡിയോ ക്ലബ്ബുകളടേയും പരിപാടികളോടെ ആരംഭിച്ചതാണ് ഇന്ത്യയിലെ റേഡിയോ സേവനത്തിൻ്റെ ചരിത്രം. 
ഇപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇനി ആ പേരിൽ തുടരേണ്ടതില്ലെന്നു നിർദശം നൽകിയത്. 1997 മുതൽ ഇംഗ്ലീഷ് പേര് ഒഴിവാക്കണമെന്ന നിർദേശം പരിഗണനയിൽ ഉണ്ടായിരുന്നതാണ്. ഇപ്പോഴാണത് നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചത് എന്നു മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക