Image

ഡോണള്‍ഡ് ട്രമ്പ് സ്വയം 'പോക്കറ്റ് പാര്‍ഡന്‍' നല്‍കുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 May, 2023
ഡോണള്‍ഡ് ട്രമ്പ് സ്വയം 'പോക്കറ്റ് പാര്‍ഡന്‍' നല്‍കുമോ? (ഏബ്രഹാം തോമസ്)

ന്യൂയോര്‍ക്ക് : മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ അതിന്റെ വിവിധ ദശകളിലാണ്. ക്രിമിനല്‍ ചാര്‍ജ്ജുകളില്‍ എന്തെങ്കിലും കുറ്റത്തിന് ഏതെങ്കിലും കുറ്റത്തിന് ട്രമ്പിനെ കുറ്റക്കാരനായി കണ്ടെത്തിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ട്രമ്പിന് പാര്‍ഡന്‍ ലഭിക്കുമോ?

ട്രമ്പിന് പാര്‍ഡന്‍(പൊതുമാപ്പ് ലഭിക്കുവാന്‍ മൂന്ന് മാര്‍ഗങ്ങളുണ്ട്. സംസ്ഥാന ഭരണത്തലവന്‍, അധികാരത്തിലിരിക്കുന്ന പ്രസിഡന്റ്, അല്ലെങ്കില്‍,.... വിശ്വസിച്ചാലും ഇല്ലെങ്കിലും, ട്രമ്പിന് സ്വയം തനിക്ക് മാപ്പ് നല്‍കാന്‍ കഴിയും. എല്ലാം സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പാര്‍ഡന്‍ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഈ അധികാരം ഗവര്‍ണ്ണര്‍മാര്‍ക്കാണ്. മറ്റുള്ളവയില്‍ ഈ അധികാരം വിവിധതരം എക്‌സിക്യൂട്ടീവുകളില്‍ നിഷിപ്തമായിരിക്കുന്നു.
ട്രമ്പ് നിലവില്‍ ആരോപിക്കപ്പെട്ടതോ ആരോപിക്കപ്പെടുവാന്‍ സാധ്യതയുള്ളതോ ആയ കുറ്റകൃത്യങ്ങള്‍ ന്യൂയോര്‍ക്ക്, ജോര്‍ജിയ സംസ്ഥാന കോടതികളിലാണ് വിചാരണയ്ക്ക് വരിക. മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക്) ഗ്രാന്റ് ജൂറി ട്രമ്പിനെ 34 ഫെലനി കൗണ്ടുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഈ ചാര്‍ജ്ജുകള്‍ക്ക് പാര്‍ഡന്‍ നല്‍കാന്‍ കഴിയുക ന്യൂയോര്‍ക്ക് ഗവര്‍ണര്‍(ഡെമോക്രാറ്റ്) കാതിഹോചല്‍ ആണ്. ഇവര്‍ ട്രമ്പിന് പാര്‍ഡന്‍ നല്‍കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഫുള്‍ടണ്‍ കൗണ്ടി ജോര്‍ജിയയില്‍ പാര്‍ഡന്‍ നല്‍കുക കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതിന് ശേഷമാണ്. റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ബ്രയാന്‍ കെമ്പിനു ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍ നിര്‍ദേശപ്രകാരം പാര്‍ഡന്‍ നല്‍കാം. എന്നാല്‍ ശിക്ഷയ്ക്കു ശേഷം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാര്‍ഡന്‍ നല്‍കാന്‍ കഴിയുക.

ഒരു ഫെഡറല്‍ കുറ്റം കണ്ടെത്തിയാല്‍ പ്രസിഡന്റ് നല്‍കുന്ന പാര്‍ഡനും പാര്‍ഡനുകളുടെ ചരിത്രത്തിനും വലിയ വ്യക്തതയില്ല. ട്രമ്പ് നിലവില്‍ മൂന്ന് ഫെഡറല്‍ ക്രിമിനല്‍ അന്വേഷണങ്ങള്‍ നേരിടുന്നു. ഇതില്‍ ഒരെണ്ണത്തില്‍ പോലും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രസിഡന്റ് ജോബൈഡന്‍ ട്രമ്പിന് പൊതുമാപ്പ് നല്‍കുമോ എന്ന ചോദ്യം വളരെ പ്രസക്തമാവും. ചരിത്രത്തിന്റെ ഏടുകള്‍ പരതിയാല്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് തന്റെ മുന്‍ഗാമി പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് മാപ്പ് നല്‍കിയെന്ന് കാണാം. ബൈഡന്‍ ട്രമ്പിന് മാപ്പ് നല്‍കാന്‍ ബൈഡന് മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായെന്ന് വരാം. പ്രത്യേകിച്ച് വളരെ തിടുക്കത്തില്‍ പക്ഷപാതപരമായാണ് മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റേണി ആല്‍വിന്‍ ബ്രാഗ് ട്രമ്പിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് എന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ ബൈഡന്റെ പൊതുമാപ്പ് രണ്ടാമതും അധികാരത്തില്‍ വരാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം അനുയായികള്‍ കരുതുന്നു.
മറുവശത്ത് ട്രമ്പിന് മാപ്പ് നല്‍കരുത് എന്ന മറുഭാഗം വാദിക്കുന്നു. ട്രമ്പിന് മാപ്പ് നല്‍കാതിരുന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ പ്രചരണായുധം ആക്കാമെന്നും അങ്ങനെ വീണ്ടും അധികാരത്തില്‍ വരാമെന്നും ഈ വിഭാഗം ശക്തമായി വാദിക്കുന്നു. രാജ്യം ശ്ക്തമായ ധ്രുവീകരണത്തിലേയ്ക്കു നീങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ബൈഡന്റെ തീരുമാനത്തിന് തുടര്‍ന്നുള്ള രാഷ്ട്രീയ, സാമൂഹ്യ സംഭവ വികാസങ്ങള്‍ വലുതായി സ്വാധീനിക്കും.

ട്രമ്പിന് സ്വയം ഒരു പോക്കറ്റ് പാര്‍ഡന്‍ നല്‍കാന്‍ കഴിയും. അധികാരത്തിലിരിക്കുമ്പോള്‍ തനിക്ക് ഒരു പാര്‍ഡന്‍ ഓര്‍ഡര്‍ ഉണ്ടാക്കി കോട്ടിന്റെ കീശയിലോ ഓഫീസ് ഡസ്‌കിന്റെ ഏതെങ്കിലും ഡോയറിലോ നിക്ഷേപിച്ച് 'മറന്നുപോയ' പാര്‍ഡന്‍ പെട്ടെന്ന് കണ്ടെടുത്ത് പ്രബാല്യത്തില്‍ വരുത്താം. ഇങ്ങനെ ഒരു സെല്‍ഫ് പാര്‍ഡന്‍(പോക്കറ്റ് പാര്‍ഡന്‍) പുറത്ത് വന്നാല്‍ അത് രാജ്യം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത സംഭവപരമ്പരകളിലേയ്ക്ക് വഴിതെളിച്ചേക്കാം.
ഇതുവരെ കോടതികല്‍ പ്രസിഡന്റുമാര്‍ക്ക് സ്വയം പൊതു മാപ്പ് നല്‍കാനാവുമോ എന്ന വിഷയം കൈകാര്യം ചെയ്തിട്ടില്ല. ഓവല്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പോലും. സുപ്രീം കോടതി പാര്‍ഡന്‍ അധികാരങ്ങള്‍ക്ക് ചില പരിമിതികള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ പാര്‍ഡന്‍ അധികാരത്തെ കുറിച്ച് അലക്‌സാണ്ടര്‍ ഹാമില്‍ട്ടന്‍ പറഞ്ഞത് ഇത് യു.കെ.യിലെ ഏറെ അനഭിമതനായ കിംഗ് ജോര്‍ജ് മൂന്നാമന്റെ അധികാരത്തെക്കാള്‍ വളരെ നിയന്ത്രിതമാണ് എന്നാണ്. ഇപ്പോഴത്തെ പ്രസിഡന്റുമാര്‍ രാജാക്കന്മാരായിക്കഴിഞ്ഞുവോ എന്ന് ചരിത്രം തീരുമാനിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക