Image

വേദന തിങ്ങും സമൂഹത്തിൽ നിന്നും വേരോടെ ചീന്തിപ്പറിച്ചതാണീക്കഥ..(നൈന മണ്ണഞ്ചേരി)

Published on 05 May, 2023
വേദന തിങ്ങും സമൂഹത്തിൽ നിന്നും വേരോടെ ചീന്തിപ്പറിച്ചതാണീക്കഥ..(നൈന മണ്ണഞ്ചേരി)

കാഥികൻ ചേർത്തല ബാലചന്ദ്രൻ അനുസ്മരണം
                                         
എം.ടിയുടെരണ്ടാമൂഴം ഇത്ര ആകർഷകമായി അവതരിപ്പിച്ച ഒരു കാഥികനെയും ചേർത്തല ബലചന്ദ്രനെയല്ലാതെ വേറെ നമുക്ക് കാണാൻ കഴിയില്ല.മഞ്ഞു പെയ്യുന്ന എത്രയോ രാവുകളിൽ ക്ഷേത്ര മൈതാനങ്ങളിൽ , ആഡിറ്റോറിയങ്ങളിൽ നാലരയും അഞ്ചും മണിക്കൂറുകൾ നീണ്ടു പോകുന്ന ചേർത്തല ബാലചന്ദ്രന്റെ ആ കഥയ്ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ട്..പുറകെ ഏത് ഹിറ്റ് നാടകങ്ങൾ വരാനുണ്ടായിട്ടും,മിമിക്സ് പരേഡ് വരാനുണ്ടായിട്ടും യാതൊരു ബഹളവുമില്ലാതെ ആൾക്കാർ ക്ഷമയോടെ ആ കഥ കേട്ടിരിക്കണമെങ്കിൽ ആ കഥയുടെ പ്രശസ്തിയോടൊപ്പം അവതരണത്തിന്റെ ആകർഷകത കൊണ്ടുമായിരിക്കണമല്ലോ?

 കാഥിക ചക്രവർത്തി വി.സാംബശിവനേയും കെടാമംഗലം സദാനന്ദനെയും പോലെ കേരളത്തിന്റെ പ്രശസ്തനായ ഒരു കാഥികനാണ് ഇന്ന് അരങ്ങൊഴിഞ്ഞത്.സാംബശിവന്റെ നിരവധി മാസ്റ്റർപീസുകൾ ഓർമ്മയിൽ വരുന്നെങ്കിൽ, കെടാമംഗലത്തെ ഓർക്കുമ്പോൾ രമണനെയണ് നമ്മൾ ആദ്യം ഓർക്കുന്നതെങ്കിൽ ബാലചന്ദ്രനെ ഓർക്കുമ്പോൾ രണ്ടാമൂഴമാണ് നമ്മുടെ മനസ്സിൽ എപ്പോഴും ഓടിയെത്തുന്നത്.  പ്രസസ്ത നോവലായ ’’ഇനി ഞാനുറങ്ങട്ടെ’’ പോലെ നിരവധി കഥകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും

എത്രയോ വർഷം മുമ്പ് കേട്ടതാണെങ്കിലും ഭീമനും പാഞ്ചാലിയും ഘടോൽക്കചനും ഹിഡുംബിയുമൊക്കെ ഇന്നും ജീവനോടെ മുന്നിൽ വന്ന് നിൽക്കുന്നതു പോലെ തോന്നുന്നു,അതായിരുന്നു ആ അവതരണ മികവ്..കാഥികയായ അമ്മയുടെ പാരമ്പര്യം പിന്തുടർന്ന് കഥാപ്രസംഗ രംഗത്തേക്ക് വന്ന അദ്ദേഹം കഥാപരസംഗത്തിലൂടെയും ഹരികഥകളിലൂടെയും ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെയും ജനമനസ്സുകളിൽ ഇടം തേടി

ഞങ്ങളുടെ നാട്ടിലെ വൈ.എം.എ.വായനശാലയുടെ സാഹിത്യവേദിയുടെ ഉൽഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻ ചേർത്തല കോടതി കവലയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയതും ഏറെ നേരം സംസാരിച്ചിരുന്നതും അദ്ദേഹം മണ്ണഞ്ചേരിയിൽ വന്ന് മനോഹരമ്മയ പ്രസംഗം നടത്തിയതും വർഷങ്ങൾ കഴിഞ്ഞെങ്കിലും  ഇന്നും ഓർമ്മയിലുണ്ട്.

    പ്രിയ കാഥികാ,അങ്ങയുടെ ഓർമ്മകളും,അങ്ങവതരിപ്പിച്ച ‘രണ്ടാമൂഴവും’’ എത്രനാൾ കഴിഞ്ഞാലും

ഞങ്ങളുടെ ഓർമ്മകളിലുണ്ടാവും,ആദരാഞ്ജലികൾ..

#CherthalaBalachandranAnusmaranam

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക