Image

The kerala story   അഥവാ കേരളത്തിന്റെ ദുരന്തകഥ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 06 May, 2023
The kerala story   അഥവാ കേരളത്തിന്റെ ദുരന്തകഥ (ലേഖനം: സാം നിലമ്പള്ളില്‍)

വിവാദ സംസ്ഥാനമായ കേരളത്തില്‍ ചര്‍ച്ചാവിഷയമായി ഒരുസിനിമ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നു. സിനിമ റിലീസാകുന്നതിനുമുന്‍പേ വിഷയം വിവാദമായി കഴിഞ്ഞിരുന്നു. ഇടതുവലത് പാര്‍ട്ടികള്‍ മത്സരിച്ചുതന്നെ സിനിമക്കെതിരെ വാളോങ്ങിയെന്നുള്ളത് രസകരമായി. എമ്മെല്ലേമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലൊഴികെ മറ്റൊരുകാര്യത്തിലും യോജിപ്പില്ലത്ത ഈ ജനപ്രേമികള്‍ ഒരു സിനിമക്കെതിരെ സടകുടഞ്ഞ് എഴുന്നേല്‍കുന്നതുകണ്ട് കഴുതയായ ജനം അത്ഭുതപ്പെട്ടു. എന്തായിരുന്നു ഇക്കൂട്ടരുടെ യോജിപ്പിന് കാരണം?

ഒന്നുരണ്ട് വര്‍ഷംമുന്‍പ് നമ്മളെല്ലാം പത്രങ്ങളില്‍ വായിച്ചറിഞ്ഞതായിരുന്നല്ലോ  ചില ഇസ്‌ളാമിസ്റ്റുകളുടെ പുതിയ കണ്ടുപിടുത്തമായ ലൗജിഹാദ് എന്ന പ്രേമവാത്സല്യം. 2047ല്‍ ഇന്‍ഡ്യന്‍ ഭരണം പിടിക്കുക എന്ന അവരുടെ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് മറ്റുമതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ സ്‌നേഹംനടിച്ച് മതപരിവര്‍ത്തനം നടത്തി നിക്കഹ്‌ചെയത് കുട്ടികളെ ഉത്പാതിപ്പിച്ച് അവരുടെ ജനസംഘ്യ വര്‍ദ്ധിപ്പിക്കുക എന്നുള്ളത്. അങ്ങനെ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ കഥ കുറനാളുകളായി കേള്‍ക്കുന്നുണ്ട്. 

ഇസ്‌ളാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച് ഐ എസ് ഐ എസ് ഭീകരസംഘടനയിലേക്ക് ആകൃഷ്ടരായ മുസ്‌ളീം യുവാക്കള്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുംപോയി അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയുണ്ട നെഞ്ചിലേറ്റി പരലോകംപൂകിയതും നമ്മള്‍ വായിക്കയുണ്ടായി. അവരില്‍ ചിലര്‍ കാഷ്മീര്‍പിടിക്കാന്‍പോയ കഥയും  കേട്ടു. അവര്‍ക്ക് പാരിതോഷികമായി കിട്ടിയത് ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ വെടിയുണ്ടകളായിരുന്നു. മതം തലക്കുപിടിച്ച് സ്വബോധം നഷ്ടപ്പെട്ട ഈ യുവാക്കളോട് സഹതപിക്കാനല്ലേ കഴിയു.

അടുത്തകാലത്താണ് അന്യമതസ്ഥരായ പെണ്‍കുട്ടികളെ വലവീശിപിടിച്ച് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടത്തിയത്. ഡെന്റല്‍ കോളജിലും മറ്റും പഠിച്ചിരുന്ന നല്ലഭാവിയുള്ള ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് സിറിയയില്‍ ആടുമേയ്ക്കാന്‍ കൊണ്ടുപോയത്. തിരവനന്തപുരത്തുള്ള ഒരുവീട്ടമ്മയുടെ മകളെച്ചൊല്ലിയുള്ള ദീനരോദനം നമ്മള്‍കേട്ടിട്ട് അധികനാളുകളായിട്ടില്ല. ഇങ്ങനെ വഞ്ചിക്കപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഉണ്ടന്നുള്ളത് വാസതവം. മാനക്കേട് ഭയന്ന് പലവീട്ടുകരും തങ്ങളുടെ മകള്‍ മതംമാറി മുസ്‌ളീമിനെ വിവാഹംകഴിച്ചകാര്യം പുറത്തുപറയില്ല. മകള്‍ ഡല്‍ഹില്‍ ജോലിയിലാണന്നോ ബാംഗ്‌ളൂരുവില്‍ പഠിക്കയാണന്നോ പറഞ്ഞ് അയല്‍കാരുടെ ചോദ്യങ്ങളില്‍നിന്ന് രക്ഷപെടുകയാണ് പതിവ്. അതുകൊണ്ട് ലൗജിഹാദിലൂടെ വഞ്ചിക്കപ്പെട്ട പെണ്‍കുട്ടികള്‍ എത്രപേരുണ്ട് എന്നകണക്ക് ലഭ്യമല്ല.

ഇങ്ങനെ ചതിക്കപ്പെട്ട് സിറിയയിലും അഫ്ഗാനിസ്ഥാനിലും പോയി ആടുമേയ്ക്കയും ജയിലില്‍ അകപ്പെടുകയും ചെയ്ത പെണ്‍കുട്ടികളുടെ കഥയാണ് കേരള സ്റ്റോറിയെന്ന സിനിമ പറയുന്നത്. സിനിമ കാണാന്‍ സാധിച്ചില്ലെങ്കിലും കണ്ടവര്‍ പറയുന്നത് ഇതില്‍ ഇസ്‌ളാമികവിരുദ്ധമായി ഒന്നുംതന്നെ ഇല്ലെന്നാണ്. വഞ്ചിക്കപ്പെട്ട നാല് മലയാളി പെണ്‍കുട്ടികളുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ഇത് എല്ലാമാതാപിതാക്കളും കണ്ടിരിക്കണം. എങ്ങനെയാണ് ജിഹാദികള്‍ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ വലവീശുന്നതെന്നും കെണിയില്‍ അകപ്പെടുത്തുന്നതെന്നും അറിഞ്ഞിരുന്നാല്‍ തങ്ങളുടെ മക്കളെ രക്ഷിക്കാന്‍ സാധിക്കും.

തിരുവനന്തപുരത്തെ വീട്ടമ്മയുടെ വിലാപത്തെ പരിഹസിച്ച് ഞാനും എഴുതുകയുണ്ടായി. മകളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ അവര്‍കാട്ടിയ പിഴവാണ് ദുരന്തത്തിലേക്ക് നയച്ചത്. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകളെ രക്ഷിച്ച് നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് അവര്‍ രാഷ്ട്രീയ നേതാക്കന്മാരുടെ വീടുതോറും കയറിയിറങ്ങി. ഭികരസംഘടനയില്‍ചേരാന്‍ പോയവര്‍ തിരികെ വരേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇവരുടെ ദുരാനുഭവം മറ്റുള്ളവര്‍ക്ക് പാഠമാകട്ടെ. തന്നെയല്ല മതതീവ്രവാദം തലക്കുപിടിച്ചവര്‍ തിരികെവന്നാലും രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കില്ലന്ന് എന്താണ് ഉറപ്പ്.

ഇന്‍ഡ്യയയും പ്രധാനമന്ത്രി മോദിയെയും അവഹേളിക്കുന്ന ബി ബി സി ഡോക്യുമെന്ററി പുറത്തിറങ്ങയപ്പോള്‍ നാടുനീളെനടന്ന് പ്രദര്‍ശ്ശിപ്പിച്ച് ആഘോഷിച്ച ഇടതുവലത് പാര്‍ട്ടികള്‍ കേരളസ്റ്റോറിയെന്ന് സിനിമക്കെതിരെ വാളോങ്ങി ഇസ്‌ളാമിക് ഭീകരവാദികളുടെ പ്രീതിസമ്പാതിക്കാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ തോന്നുന്നത് വെറും പുശ്ചമാണ്. ഇവര്‍ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരെയാണന്നത് പകല്‍പോലെ വ്യക്തം. ഇവരുടെ കണ്ണ് മുസ്‌ളീം വോട്ടുകളിലാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്കല്ലാതെ വേറെയാര്‍ക്കാണ് പോവുക? ആറെസ്സെസ്സ് എന്ന ഉമ്മാക്കികാട്ടി അവരെ ഭയപ്പെടുത്തുകയും ചെയ്യാം. അതുകൊണ്ടാണല്ലോ ഈശോ എന്ന സിനമ ഇറങ്ങയപ്പോഴും കക്കുകളി നാടകം അരങ്ങേറിയപ്പോഴും ആവിഷ്‌കാര സ്വാതന്ത്രമെന്ന് പറഞ്ഞ് ക്രിസ്ത്യാനികളെ സ്വാന്തനപ്പെടുത്തിയത്.ലക്ഷിദേവിയുടെ നഗ്നചിത്രംവരച്ച എം എം ഹുസൈനെ വിളിച്ചുവരുത്തി പൊന്നാട അണിയിച്ചതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍പേരില്‍. എന്നാല്‍ കേരളസ്റ്റോറിയെന്ന സിനിമ മുസ്‌ളീമിനെ നോവിച്ചാല്‍ അതിനെ നിരോധിക്കണം. ആവിഷ്‌കാര സ്വാതന്ത്യംപോലും. പോയി പണിനോക്ക്. ഞങ്ങള്‍ക്ക് വോട്ടാണ് പ്രധാനം.

സദ്ദാം ഹുസൈനെ ഇറാക്കുകാര്‍ തൂക്കിലേറ്റിയഃപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍നടത്തിയാണ് ഇക്കൂട്ടര്‍ ദുഃഖം രേഖപ്പെടുത്തിയത്. ഉസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചപ്പോള്‍ ഹര്‍ത്താല്‍ നടത്താന്‍ മറന്നതായിരിക്കും., അല്ലെങ്കില്‍ അന്നത്തെ പത്രം വായിച്ചുകാണില്ല.

samnilampallil@gmail.com

Join WhatsApp News
Ninan Mathullah 2023-05-06 14:25:29
'Pracharanam kozhuppikkunnundu!'. Government has stated in parliament that there is no love jihad. If it is there please bring numbers from official statistics here. 'Kerala story cinema' and all such writings are part of 'pracharanam', and arising out of baseless fears and anxieties of some.
Nishpakshan 2023-05-07 01:47:50
കേരള സ്റ്റോറി ഇസ്ലാമിസ്റ്റ് ടെററിസ്റ്റുകളെപ്പറ്റിയുള്ള സിനിമയല്ലേ ? മറ്റുള്ളവർക്ക് അതിനെന്തിനു കുരു പൊട്ടുന്നു. രാഷ്ട്രീയക്കാർ മുസ്ലീമിന്റെ വോട്ടിനുവേണ്ടി സംസാരിക്കയാണ്. ഇന്ത്യയുടെ അധഃപതനം ഈ വോട്ട് ബാങ്ക് നോക്കി സംസാരിക്കുന്ന രാഷ്ട്രീയക്കാരാണ്.
Ninan Mathullah 2023-05-07 11:13:55
People get attracted to different political ideologies. Usually extremist views are a small minority among them. Is not RSS also a religious and political extremist view? What difference they have from Muslim extremist view? They have violence in their minds and have no problem using it or in killing others, or destroying the properties of others that live in India peacefully. The difference here is that it is not a minority view in the community but the majority view. Their missionaries propagate it and actively recruit people into it. They can freely propagate their religion and raise money in foreign countries for it. Others can't sent money to India. They talk about forceful religious conversion. No proof yet brought in court or anybody stated in court about forceful conversion. At the same time 'khar vapassi' is not conversion to them. They practice martial arts in religious temples. Such practices allowed in any other country of the world? Still they can't see the log in their own eyes but looking for the speck in others eyes as Jesus said. A terrorist is a person who create terror in the minds of others. RSS with its route march and violence, are they not the real terrorists. Their teachers like Gopalakrishnan and Sasikala propagate violence against other communities. Their leadership in America has no problem to invite such people to stage here and listen to them and take photos with them. Is it not hypocrisy? They don't consider it as hypocrisy but 'Chaankya thanthram' as others are enemies. This attitude that caused the current problem in Manipur. At the same breath they talk about the rich Indian heritage of welcoming other religions and 'Lokai samastha sukhino bhavanthu' as their 'manthra'. Will anybody in India show the courage to make a cinema about RSS atrocities. Can it get permission of censor board? Will such a move allowed in theaters? Will not the theaters burn? 'Nishpakshan' needs an introspection, and might consider changing your name.
Ex Jihadi 2023-05-07 12:23:48
You cannot wake up one who pretends to be sleeping.
Sudhir Panikkaveetil 2023-05-07 18:18:41
കൃസ്തുമതത്തിലെ പെന്തകോസ്റ്റൽ വിഭാഗത്തിൽ നിന്നും പെൺകുട്ടികൾ ഇസ്‌ലാമാകാൻ പോകുന്നതായി മാധ്യമങ്ങളിൽ കാണുന്നില്ല. അത് ശരിയെങ്കിൽ ഉറച്ച വിശ്വാസത്തിൽ അവർ കഴിയുന്നുണ്ടാകും അതുകൊണ്ട് അവരെ മാറ്റാൻ സാധ്യമല്ല. ഹിന്ദു പെൺകുട്ടികൾക്ക് അങ്ങനെ ഒരു ഉറച്ച വിശ്വാസമില്ലെന്നത് ശരി അവർക്ക് ചുറ്റും മതപരിവർത്തനക്കാർ പറയുന്ന അവഹേളനങ്ങളും ഉണ്ട്. കുരങ്ങൻ, ആന,പാമ്പ്, ലിംഗം, അങ്ങനെയുള്ളത് പൂജിക്കുന്നവർ തുടങ്ങി പലതും അവർ കേൾക്കുന്നു. എന്നാൽ എന്തുകൊണ്ട് അത്തരം പൂജകൾ എന്ന് മനസ്സിലാക്കിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. കൃസ്തുമതത്തിലെ മറ്റു വിഭാഗങ്ങളും അവരുടെ മതം കുട്ടികളിൽ ഉറപ്പിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ എല്ലാവരും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുക.മതപരിവർത്തനം തടയുക.(മതപരിവർത്തനം എന്ന് പറയുന്നത് ഒരാൾ വിശ്വസിക്കുന്ന മതം തെറ്റാണെന്നു പറഞ്ഞു ശരിയെന്നു കുറേപേർ വിശ്വസിക്കുന്ന മതത്തിലേക്ക് മാറ്റുന്നതല്ലേ. ഇത് സമൂഹത്തിൽ അശാന്തി പടർത്തുമെന്നുള്ളതിൽ ഒരു സംശയവുമില്ല. ). അല്ലാതെ സിനിമ പിടിച്ചതുകൊണ്ടൊന്നും ഒരു പ്രശ്നവും പരിഹരിക്കാൻ പോകുന്നില്ല. ഇസ്ലാം മതക്കാർ തീവൃവാദികളെ തള്ളി പറയുന്നതിന് പകരം അത് ചൂണ്ടികാട്ടുന്നവരേ വിമർശിക്കുന്നതായി കാണുന്നു. ഇസ്‌ലാം സമാധാനത്തിന്റെ മതമെന്ന ഘോഷിക്കുന്ന ഇസ്‌ലാം വിശ്വാസികൾ പറയണം ജിഹാദികൾ ഞങ്ങളല്ല. അപ്പോൾ തീവ്രവാദികൾ ഒറ്റപ്പെടും.. ഇതിപ്പോൾ തീവ്രവാദികൾ സന്തോഷിക്കയാണ് കാരണം ഇസ്‌ലാം വിശ്വാസികൾ തീവ്രവാദികളെ കുറ്റപ്പെടുത്തുന്നതായി കാണുന്നില്ല. മറിച്ച് തീവ്രവാദം ചൂണ്ടിക്കാണിക്കുന്നവരെയാണ് കുറ്റപ്പെടുത്തുന്നതായി കാണുന്നത്.
Sam 2023-05-07 20:52:28
You are right, Sudheer.
Trusting in Love 2023-05-07 22:08:38
https://www.vaticannews.va/en/pope/news/2023-01/pope-the-word-of-god-calls-to-conversion-heals-raises-up.html - Words of the Holy Father on what moves the hearts of true disiples of The Lord to desire to bring the good news to others too , knowing there is deep yearning in all hearts to trust in the mercy and Love of The Father, to bring / surrender everything to an all powerful holy loving Lord for its peace , to follow His Holy Will . Yet that trust has been damaged in various ways among all people .The attention being paid to the above social issue , while o k . to an extent , the much much larger issue about the call to live in holiness and fidelity in marriage , avoiding all sins in that area is the elephant at the root of most issues - in Catholic Christian families who are esp. called to same . Surrendering carnal passions, evil thoughts and all by meditating on the sufferings as Love in The Lord , thus to live in the grace of His Spirit to bring its blessings even in hidden manner to all around too , as is done by many esp. in consecrated life - thank God for same since God alone knows without such , what the world would be like with the flood waters of evils of our times , in the last and greatest battle being fought against The Church who would come out victorious after the time of purification as ordained by God ; all those living in that coming era of peace would recognise The Truth of what The Church has ever tried to share and uphold , till then the efforts in good will to live and bring The Truth is still the loving responsibility of each believer seeing others as brothers and sisters in The Lord - who too has the right to know and trust in The Lord . https://www.youtube.com/watch?v=R5jYLR2x9jI - the well acclaimed Surrender Novena .
Jayan varghese 2023-05-08 10:21:15
മതം മതം മതം. നാഴികയ്ക്ക് നാൽപ്പത് വട്ടം മതത്തെക്കുറിച്ച് പറയുന്നവന്റെയെല്ലാം മനസ്സിൽ സ്വന്തം മതം ആക്രമിക്കപ്പെടുമോ എന്ന ആധിയാണ്. മനുഷ്യ ജീവിതത്തിന് മതം അനിവാര്യമല്ലെന്ന് എത്ര പറഞ്ഞു, എഴുതി? ആവശ്യമുള്ളവർക്ക് ഒരു സോഷ്യൽ ക്ലബ്ബ് എന്ന നീലയിൽ മതത്തെ സ്വീകരിക്കാം. അത് മറ്റു ക്ലബ്ബ്കളെ ഇകഴ്ത്താനോ പുകഴ്ത്താനോ വേണ്ടീ ആവരുത്. നിങ്ങളുടേതിനേക്കാൾ നല്ല പ്രവർത്തനം മറ്റേ ക്ലബ്ബിലാണെങ്കിൽ നിങ്ങൾക്ക് അങ്ങോട്ട് മാറാം. ഒരു ക്ളബ്ബു്കാരന്റെയും പോക്കറ്റിലല്ല ദൈവം എന്ന് മനസ്സിലാകുകയാണ് ഒന്നാം പാഠം. അപ്പോൾ മുതൽ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു തുടങ്ങാം. ജയൻ വർഗീസ്.
Ninan Mathullah 2023-05-08 11:26:06
From the comments and article, readers can read the mind of the comment writers as to where they stand in their thinking and their allegiance. BJP can't bring any development to India as long as they bind themselves to the Hindu religion. For development the Church and state need to be separate. We can't afford to bind our young minds to religion. As Jayan said, religion is a personal choice. It is better government not get involved in it. The job of government is to improve the standard of living of the people. Most of Hindu religious practices and rituals are outdated. We can't afford to bind our young minds trapped in it. We have to let them think independently. When we say no conversion, we are molding young mind to a narrow thinking instead of allowing them to think independently and question things and to come to objective conclusions. When they question things they are stamped with 'mathaninda' . Islam religion also is outdated in some of its practices. There was a purpose for both religions, and the purpose is served. One of the reasons there was no development in Islamic countries and in India was this lack of independent thinking. Our minds were chained to religion. So British could rule India for 400 years. We couldn't defend ourselves. Whatever development we see in India and Islamic countries is just copied from the west. Today there was a news that Russia and India withdrew from negotiations on Rupee -Ruble payment pact and the trade imbalance is huge. Because, India has nothing much to offer to Russia other than raw materials. We couldn't develop anything that others can buy in the market. One reason there is no development is our young minds are bound by religion. We don't encourage talents or independent thinking. Even for a poem to appear in school books, authorities look at the writer of the poem, his race and religion, instead of merit of the poem. Indians can't excel on world stage as we don't promote talents of its people outside religion and race. Whatever development we see in India is because of the secular nature of Congress party that ruled India. BJP is only taking credit for what Congress party built. Under BJP, they might construct some buildings or road in some states. For real development to happen we need to let our youth think independently of religion, and promote talents irrespective of religion and race.
Sudhir Panikkaveetil 2023-05-08 14:20:01
Even Mahatma Gandhi said" 'It is impossible for me to reconcile myself to the idea of conversion after the style that goes on in India and elsewhere today. It is an error which is perhaps the greatest impediment to the world’s progress toward peace. Why should a Christian want to convert a Hindu to Christianity? Why should he not be satisfied if the Hindu is a good or godly man?' — Mahatma Gandhi (Harijan: Januafry 30, 1937...
Ninan Mathullah 2023-05-09 03:24:03
Tunnel vision is not good for thinkers, as it can mislead readers. It is a type of blindness. Who doesn't want to convert others to their own ideology? Prime Minister Modi was an active recruiter and missionary of RSS all his life. 'Khar Vapassy' is not conversion? Don't we learn from history. Throughout history, one religion give way to another religion as people change faiths. Many faiths have gone extinct. The religion of the original natives (Dravidians) was not the Hindu religion. Hindu religion is an Aryan religion. The greatest impediment to peace is not allowing conversion. It is a type of authoritarian rule or totalitarian rule. It can't continue forever as people will shake off that yoke. The religions of ancient people in different countries was different from the religion practiced now in those countries. Conversion is part of life. Not allowing is from the fears and insecurities of some. Just because some people changed religion the sky will not fall down. The Sun will rise at the precise time in the morning, and life will continue as usual. Europe was not Christian before Roman rule. Middle East was not Islamic before Islam.
Vayanakaran 2023-05-09 14:04:31
Tunnel vision is not good for thinker..ശ്രീ മാത്തുള്ള എഴുതുന്നു. താങ്കൾ കടുത്ത മതതീവ്രവാദിയാണെന്നു താങ്കളുടെ ഓരോ കമന്റും എടുത്ത് കാണിക്കുമ്പോൾ ആ വിശേഷണം tunnel vision താങ്കൾക്കിരിക്കട്ടെ. സത്യം എഴുതുന്നവരെ സംഘി എന്ന് വിളിക്കുന്ന താങ്കളുടെ മനസ്സ് പരിശോധിക്കു സഹോദര..യേശുവിന്റെ നാമം പറഞ്ഞു നടക്കുമ്പോൾ എല്ലാവരെയും സ്നേഹിക്കുക. മതപരിവർത്തനം വേണമെന്ന് താങ്കൾക്ക് പറയാമെങ്കിൽ അത് വേണ്ടെന്നു പറയാൻ മറ്റുള്ളവർക്ക് അവകാശമുണ്ട്. യേശുവിന്റെ ദാസനെങ്കിൽ എല്ലാവരെയും സ്നേഹിക്കുക. ആർക്കും ഓരോ ദ്രോഹവും ചെയ്യുന്നില്ലെങ്കിൽ ഏതു മതക്കാരനായാലും എന്ത് കുഴപ്പം.
Ninan Mathullah 2023-05-10 12:28:30
Since Vayanakkaran will not show the courage to reveal himself, but prefer to throw mud from the dark, let us analyze Vayanakkaran's comment to learn more about that mind. Vayanakkaran felt deeply to respond to my comment negatively shows that he/she has an interest in my comment, and didn't like my ideology or me as a person. I see that he is emotional here to personally criticize me for my comment. (It is ok to get emotional at times as we are all human beings) Also, we all have right to say what we think is the truth. I didn't call anybody ' Sanghi' in my comment. Your conscience must have pricked to bring that name here. Reminds me of the saying, 'എന്നെ കണ്ടാൽ കിണ്ണം കട്ടതാണു എന്ന് തോന്നുമോ?' Jesus loved everybody, but pointed out the mistakes in the people he loved. In love there is right to discipline. We discipline our children and rebuke our friends and family members for their mistakes. Not doing so is a sin. I didn't question Vayanakkaran't right for writing opinions here. I commented here because BJP/RSS is doing wrong in India to some with their actions. About you calling me a 'matha theevravathi' please give supporting evidence for it. None of my Hindu friends here in Houston will call me 'mathatheevravaadhi' My church members have complaint that I am too supportive of other religions. I recorded many times in my comments here that I believe all major religions are from God to different cultures, and there are cultural differences there. Also one religions can be stepping stone to another religion as they are all at different levels in revealing the truth. My policy is to live and let others also live here. I criticize BJP/RSS because they don't live here and let others also live. Let them propagate their religion and let others also propagate their religion. Is it not the Dharma their Veda s teach them? Now they don't know the difference between Dharma and Adharma. They want to make India a Hindu raajyam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക