Read magazine format: https://profiles.emalayalee.com/us-profiles/dollar-raju/#page=1
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=290009_Dollar%20Raju.pdf
അമേരിക്കന്‍ മലയാളികള്‍ സിനിമാനിര്‍മ്മാണത്തിലേക്ക് കടക്കുന്നത് പതിവല്ലാതിരുന്ന തൊണ്ണൂറുകളില്‍, അതിന് ധൈര്യം കാണിച്ചയാളാണ് രാജു ജോസഫ്. സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ എന്ന സ്ഥിരവരുമാനമുള്ള തൊഴില്‍ ഉണ്ടായിട്ടും, അദ്ദേഹം സിനിമയ്ക്ക് പിന്നാലെ നടന്നത് ലാഭം കൊയ്യാന്‍ ആയിരുന്നില്ല. കലയോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രമായിരുന്നു അത്. ന്യൂയോര്‍ക്കില്‍ നിന്ന് ഫിലിം സ്റ്റഡീസ് പൂര്‍ത്തിയാക്കിയ ശേഷം, 'ഡോളര്‍' എന്ന മലയാളചിത്രം നിര്‍മ്മിച്ചതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിലും 'ഡോളര്‍ രാജു' എന്ന പേര് വീണുകിട്ടി. സ്വന്തം കലാസൃഷ്ടിയുടെ പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്ന രാജു ജോസഫ്, ഹ്രസ്വ ചിത്രങ്ങളാണ് തന്റെ തട്ടകമെന്ന് കണ്ടെത്തിയിരിക്കുകയാണ്. യാത്രകള്‍ക്കിടയില്‍ മനസ്സിനെ കൊളുത്തിവലിക്കുന്ന അനുഭവങ്ങള്‍ക്ക് ദൃശ്യഭാഷ നല്‍കി ഷോര്‍ട് ഫിലിമായി അവതരിപ്പിക്കുന്നതിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.