Image

ഈ അമ്മയും ഒരു കുട്ടി : മിനി ബാബു

Published on 09 May, 2023
ഈ അമ്മയും ഒരു കുട്ടി  : മിനി ബാബു

മാതൃദിനത്തിൽ, മുൻപ് വായിച്ച പുസ്തകത്തിന്റെ ചെറിയ ഒരു ഭാഗം ഓർമ്മ വന്നു.

അച്ഛൻ. അമ്മ. രണ്ടു കുട്ടികൾ.
അമ്മയ്ക്ക് മനസ്സിന് എന്തോ ചെറിയ പ്രശ്നമുണ്ട്. അച്ഛന് അത് അറിയാം. മക്കൾക്ക് അത് അറിയില്ല.

ഈ അമ്മ സാധാരണ അമ്മമാരേക്കാൾ ഉത്സാഹവതിയാണ്. മക്കൾക്ക് അത് വളരെ ഇഷ്ടമാണ്. ഒരു മോനും ഒരു മോളും.

ഈ അമ്മയുടെ പ്രത്യേകത എന്ന് വെച്ചാൽ, രാത്രി ഏറെ കഴിഞ്ഞിട്ട് ഉറങ്ങിക്കിടക്കുന്ന മക്കളെ നക്ഷത്രങ്ങൾ കാണാനായി ഉണർത്തുക, അത് കാണിച്ചുകൊടുക്കുക, നക്ഷത്രങ്ങൾക്ക് പേരിടുക. കുട്ടികൾക്ക്‌ ഇതൊരു ആഘോഷമാണ്.

വെളുപ്പിന് കുട്ടികളെ വിളിച്ചുണർത്തുക നിറച്ച് പൂത്തുനിൽക്കുന്ന തോട്ടത്തിലേക്ക് കൊണ്ടുപോവുക, ചിലപ്പോഴൊക്കെ പൂ വിടരുന്നത് കാണാനായി വിളിച്ചുണർത്തുക, മറ്റ് അമ്മമാർ ചെയ്യാത്തത് ആയിട്ടുള്ള വ്യത്യസ്തമായ കാര്യങ്ങൾ.

ഇവിടെ അമ്മയും ഒരു കുട്ടിയാണ്. ചില ദിവസങ്ങളിൽ അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ കാണുന്നത് : അമ്മയും മക്കളും വീടിനു പകരം tent അടിച്ച്, makeshift home ൽ താമസിക്കുന്നതാണ്. ഏതാണ്ടൊരു holiday moodൽ. നടന്നു പോകുന്ന വഴി ആരുടെയെങ്കിലും carriage കണ്ടാൽ, മക്കളുമായി അതിൽ കയറി സവാരി ചെയ്യുക. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ. അച്ഛനും ഏതാണ്ട് ഇതൊക്കെ അംഗീകരിച്ച മാതിരിയാണ്. പറഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മക്കൾ വളരുന്നു. അച്ഛനെയും അമ്മയും വിട്ട് ദൂരത്തേക്ക് പോകുന്നു. മകൻ വലിയൊരു ഹോട്ടലിലെ ഷെഫ് ആണ്. ഒരുപാട് തിരക്കുള്ള വ്യക്തി. 

ചില കഥകളിലെ ചില സന്ദർഭങ്ങൾ ആണ് എപ്പോഴും ഓർമ്മയിൽ നിൽക്കുക . മനസ്സിലേക്ക് ഇടയ്ക്ക് കയറിവരുക. ഈ അമ്മ മകൻ വിളിക്കുന്നതും കാത്ത് ഉറങ്ങാതെ ഫോണിന് അരികില് കസേരയിട്ട് ഇരിക്കുന്ന ഒരു ഇരിപ്പുണ്ട്. ഫോൺ ശബ്ദിക്കുന്ന ഉടൻ എടുക്കാൻ.

ഈ കാത്തിരിപ്പ് ചിലപ്പോൾ മാസങ്ങൾ വരെ പോകാറുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ അങ്ങനെ കാത്തിരിക്കും. ഈ അമ്മയും ഒരു കുട്ടി ആണല്ലോ.

( ഈയൊരു സന്ദർഭം അല്ലാതെ പുസ്തകത്തിന്റെ പേര് ഓർമ്മയിൽ വരുന്നില്ല)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക