Image

ഫോമാ  കേരള കണ്‍വന്‍ഷന്‍ വിളിപ്പാടകലെ, ഒരുക്കങ്ങൾ ധൃതഗതിയിൽ: ഡോ. ജേക്കബ് തോമസ്

എഎസ് ശ്രീകുമാര്‍ Published on 09 May, 2023
ഫോമാ  കേരള കണ്‍വന്‍ഷന്‍ വിളിപ്പാടകലെ, ഒരുക്കങ്ങൾ ധൃതഗതിയിൽ: ഡോ. ജേക്കബ് തോമസ്

കൊല്ലം: ഫോമായുടെ കേരളാ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി  പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അറിയിച്ചു. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മേളനം.  വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഫോമായുടെ പ്രഖ്യാപിത പദ്ധതികള്‍ സംബന്ധിച്ച തുടര്‍ച്ചയുടെ സാക്ഷാത്ക്കാരവുമാണ് കണ്‍വന്‍ഷന്റെ മുഖ്യ ഇനങ്ങളെന്ന്  എന്ന് അദ്ദേഹം പറഞ്ഞു.

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് എന്നിവരും ഫോമായുടെ ബ്രാന്‍ഡ് അംബാസിഡർ  ജലവിഭവ ശേഷി മന്ത്രി റോഷി അഗസ്റ്റിന്‍, കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, റാന്നി മുന്‍ എം.എല്‍.എ രാജു ഏബ്രഹാം എന്നിവരും വിവിധ പരിപാടികളില്‍ സന്നിഹിതരാകും.

കേരള ഗവര്‍ണര്‍ ഫോമായുടെ ജീവകാരുണ്യ പ്രവര്‍ത്തന സംബന്ധമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആവശ്യപ്പെട്ട പ്രകാരം അതെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഡോ. ജേക്കബ്ബ് തോമസ് ഇ-മലയാളിയോട് പറഞ്ഞു. അതായത് 2015 മുതല്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നടപ്പാക്കിയ പദ്ധതിയും തിരുവല്ല കടപ്ര പഞ്ചായത്തില്‍ നിര്‍ധനര്‍ക്ക് 40 വീടുകള്‍ നല്‍കിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളും കോവിഡ് കാലത്ത് 2.75 കോടി രൂപയുടെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കിയതും എല്ലാം ഗവര്‍ണറെ അറിയിച്ചുവെന്ന്  ഡോ. ജേക്കബ് തോമസ് പറഞ്ഞു.

ജൂണ്‍ മൂന്നാം തീയതി നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം 30 നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്കും എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള പ്രൊഫണല്‍ വിദ്യാര്‍ത്ഥികള്‍ക്കും 50,000 രൂപ വീതം നല്‍കും. പത്തനംതിട്ട ജില്ലയിലെ പത്തനാപുരത്തുള്ള ഗാന്ധി ഭവനിലെ അനാഥക്കുട്ടികള്‍ക്കായി സാമ്പത്തിക സഹായം ചെയ്യാന്‍ ഫോമാ നാഷണല്‍ കമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. 2022ല്‍ ഫോമായുടെ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് തുടങ്ങിവച്ച ഭവന പദ്ധതിയുടെ പൂര്‍ത്തീകരണവും ഫോമാ കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.

ഫോമായുടെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി 25ലധികം കുടുംബങ്ങള്‍ നാട്ടിലെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും. അതുപോലെ തന്നെ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ 'സമ്മര്‍ ടു കേരള' എന്ന പരിപാടിയും പ്ലാന്‍ ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ കേരളത്തിലെത്തിച്ച് തങ്ങളുടെ മാതാപിതാക്കളുടെ ജന്മനാടിന്റെ ചരിത്രവും സംസ്‌കാരവും അതിന്റെയൊക്കെ പ്രാധാന്യവും ലാന്‍ഡ് മാര്‍ക്കുകളും അവരെ പരിചയപ്പെടുത്തിക്കൊടുക്കുന്ന പരിപാടിയാണ് സമ്മര്‍ ടു കേരള.

മുംബൈ, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് എന്ന കമ്പനിയുമായി ചേര്‍ന്ന് ബ്ലഡ് ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗം ബാധിച്ചിട്ടുള്ളവര്‍ക്ക്  സ്‌ക്രീനിംഗ് നടത്തും.   125 പേര്‍ക്ക്  സ്‌ക്രീനിംഗ് ആണ് തുടക്കത്തിൽ. ഒരാളെ സ്‌ക്രീൻ ചെയ്യാൻ 1600 രൂപ വരും  

മെയ് 30, 31 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ഫോമാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ക്യാമ്പ് നടത്താന്‍ ഉചിതമായ പഞ്ചായത്ത് ഏതെന്ന് അറിയിക്കുമെന്ന് ഡോ. ജേക്കബ്ബ് തോമസ് പറഞ്ഞു. മുത്തൂറ്റ് ഹോസ്പിറ്റലുമായി സഹകരിച്ചായിരിക്കും മെഡിക്കല്‍ ക്യാമ്പ്.   ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സുജ ഔസോ, വൈസ് ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി സാം, അമ്പിളി സജിമോന്‍ തുടങ്ങിയവരാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും അതിന്റെ വിതരണത്തിനും ചുക്കാന്‍ പിടിക്കുന്നതിനായി  എത്തുന്നത് 

അമേരിക്കന്‍ മലയാളി കലാ-സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തന രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായ ജോസഫ് ഔസോ ആണ് തങ്ങളുടെ അഭിമാന പദ്ധതിയായ ഹൗസിങ്ങ് പ്രൊജക്ടിന്റെ ചെയര്‍മാന്‍. തോമസ് ഒലിയാംകുന്നേല്‍ ആണ് കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍. ഡോ. ലൂക്ക് മാത്യൂസ് മണ്ണിയോട്ട് കമ്മറ്റിയുടെ കോർഡിനേറ്ററായി  പ്രവര്‍ത്തിക്കുകയും ചെയ്യുന്നു വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഡോ. ജേക്കബ് തേമസ് പറഞ്ഞു.

ഫോമാ വിമൻസ് ഫോറം ചെയർപേഴ്‌സൺ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറർ സുനിത പിള്ള, വൈസ് ചെയർ മേഴ്‌സി സാമുവേൽ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ അമ്പിളി സജിമോൻ, ജോയിന്റ് സെക്രട്ടറി  ശുഭാ അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ടിന ആശിഷ് അറക്കത്ത് എന്നിവരടങ്ങുന്ന ഫോമാ വിമൻസ് ഫോറമാണ്  വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. 

കേരള കൺവൻഷൻ വിജ്ഞാനവും വിനോദവും ചേർന്നതായിരിക്കുമെന്നും കഴിയാവുന്നത്ര പേർ  പങ്കെടുക്കക്കണമെന്നും  ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ  അഭ്യർത്ഥിച്ചു 

Join WhatsApp News
പാറപ്പുറം മത്തായി 2023-05-10 03:17:37
ഫോമാ ഫൊക്കാന വേൾഡ് മലയാളി തുടങ്ങി.. തുടങ്ങി നാട്ടിലെ മന്ത്രിമാരെയും സിൽബന്ധി മാരെയും നാട്ടിൽ പോയി പൊക്കിയെടുത്ത് തോളിൽ വയ്ക്കുന്നതും അതുപോലെ അവരുടെ ആവർത്തന വിരസമായ അർത്ഥമില്ലാത്ത മുടന്തൻ പ്രസംഗങ്ങൾ കേൾക്കുന്നതും മറ്റും ആയി തീർന്നു ഈ സംഘടനക്കാരുടെ മുഖ്യ അജണ്ട. അതുപോലെതന്നെ ഈ മന്ത്രി മുഖ്യന്മാരും നാട്ടിലെ നായകന്മാരും അമേരിക്കയിൽ എത്തിയാലും അവരെ ചുമക്കുക അവർക്കിവിടെ മാലയിട്ട് സ്വീകരണം കൊടുക്കുക, കൂടെ നിന്ന് ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുത്തു സായൂജ്യം അടയുക അതൊക്കെ തന്നെയാണ് ഈ സംഘടനകളുടെ മുഖ്യ അജണ്ടയായി കാണുന്നത്. കൂട്ടത്തിൽ ഒരു ചാരിറ്റിയും. അതും അർഹതപ്പെട്ടവർക്ക് പോകുന്നുണ്ടോ കൊടുക്കുന്നുണ്ടോ? കിട്ടുന്നുണ്ടോ എന്നുള്ള വസ്തുതയും അധികമാരും അറിയുന്നില്ല. അവർക്ക് ജീവിതം തരുന്ന, ആവർ തൊഴിലെടുത്ത് ജീവിക്കുന്ന, അവരുടെ പോറ്റമ്മയായ അമേരിക്കൻ ഐക്യനാടുകളിലും കുറച്ചു ചാരിറ്റി ചെയ്താൽ എന്താണ് കുഴപ്പം? ഒരു നന്ദിയും ഇല്ലാത്ത നമ്മുടെ പിറന്ന നാടായ കേരളത്തിൽ കൊണ്ടുപോയി എല്ലാം അങ്ങ് കൊടുക്കണമോ? അതുകൊണ്ട് നിങ്ങൾക്കെന്ത് പ്രയോജനം, ദൈവം പോലും പ്രസാദിക്കും നിങ്ങളുടെ പ്രവർത്തി കൊണ്ട് എന്ന് തോന്നുന്നില്ല. നാട്ടിലെ അഴിമതിക്കാരും, രാഷ്ട്രീയക്കാരും, ജനങ്ങളെ കൊള്ളയടിക്കുന്നു, ഖജനാവ് കട്ടുമുടിക്കുന്നു. . അവരെയൊക്കെ സ്റ്റേജിൽ ഇരുത്തി, പൊക്കിയെടുത്ത് നന്ദിയില്ലാത്ത അനേകം നാട്ടുകാർക്ക് നിങ്ങൾ എന്തുകൊണ്ട് ദാനധർമ്മം ചെയ്യുന്നു അത് നിർത്തിക്കൂടെ? നിങ്ങളിൽ അധികം പേർക്കും, ബഹുഭൂരിപക്ഷം പേർക്കും നാട്ടിലെ നാട്ടാരിൽ നിന്നും, ഗവൺമെൻറ് പ്രസ്ഥാനങ്ങളിൽ നിന്നും, ബന്ധുക്കളിൽ നിന്നും ചതിവും വഞ്ചനയും അധിക്ഷേപവും അല്ലേ കിട്ടിക്കൊണ്ടിരിക്കുന്നത്? എല്ലാവർക്കും എന്ന് പറയുന്നില്ല കേട്ടോ? ഞാൻ പറയുന്നത് നിങ്ങളുടെ അനുഭവത്തിൽ നിന്ന് ബഹുഭൂരിപക്ഷം പേരും അവിടെ നിന്ന് തിരസ്കാരങ്ങൾ, പ്രവാസിയായ നിങ്ങളെ, ചതിക്കുന്നതും വഞ്ചിക്കുന്നതും ആയ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെ.? എത്ര കൊണ്ടാലും നിങ്ങൾ പഠിക്കുന്നില്ലല്ലോ? ഈ മന്ത്രിമാരും നിയമനിർമ്മാണ സമിതികളും പ്രവാസികളെ കൂടുതലായി കൂച്ചുവിലങ്ങാട് ഇടാനുള്ള നിയമങ്ങളല്ലേ പാസാക്കി വരുന്നത്? അതിനെപ്പറ്റി അവരോട് എന്തുകൊണ്ട് ശബ്ദം ഉയർത്തി ചോദിക്കുന്നില്ല. എന്തുകൊണ്ട് നിങ്ങൾ പ്രതിഷേധിക്കുന്നില്ല. അവിടെ ചെന്നാൽ ഓഫീസിൽ തദ്ദേശ വാസികളെക്കാൾ കൂടുതലായി പ്രവാസികൾ കഷ്ടപ്പെടാറില്ലെ? നിങ്ങളുടെ പ്രോപ്പർട്ടി വസ്തു അവിടെ നിങ്ങൾക്ക് വിൽക്കാൻ പറ്റുമോ? നൂലമാലകളിൽ കുടുക്കി അത് തട്ടിയെടുക്കാൻ അല്ലേ അവിടുത്തെ ജനങ്ങളും അയൽക്കാരും രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്. നിങ്ങളുടെയൊക്കെ മീറ്റിങ്ങിനിടയിൽ അതെല്ലാം ഈ മന്ത്രിമാരോടും നേതാക്കളോടും ഒന്ന് ചോദിക്കാൻ പോലും ഈ മീറ്റിംഗ് കണ്ടെക്ട് ചെയ്യുന്ന നിങ്ങൾ അനുവദിക്കുന്നില്ല. അവിടെവച്ച് എന്തെങ്കിലും ഒന്ന് ചോദിക്കാൻ തുനിഞ്ഞാൽ നിങ്ങൾ ഞങ്ങളെ തൊഴിച്ചിറക്കും. ഒരു മിനിറ്റ് പ്രസംഗിക്കാനോ ചോദ്യം ചോദിക്കാനോ മാത്രം അനുവദിക്കും. എന്നാൽ വരുന്നവർ, രാഷ്ട്രീയക്കാർ, അതു തന്നു, ഇതു തന്നു, എന്നതോതിൽ ഒരു പ്രസംഗത്തിൻ പെരുമഴ തന്നെ അടിച്ചു വിടും. ഇതെവിടത്തെ ന്യായം? അടുത്തമാസം ഒരുലോക കേരളസഭ എന്ന ഉടായിപ്പുമായിമുഖ്യന്റെ നേതൃത്വത്തിൽ, നികുതി ദായകരുടെ പണം എടുത്ത് ഒരു വലിയ സംഘം ഇവിടെ എത്തുന്നുണ്ട്? നിങ്ങളിൽ ചിലർ അവർക്കു കൊത്താശ ചെയ്തുകൊടുക്കുന്നു പരവതാനി വിരിക്കുന്നു. ഇവിടത്തെ 99% മലയാളി ജനങ്ങളും അവരെ ബോയ് ക്കോട്ട് ചെയ്യുന്നതായിട്ടാണ് അറിവ്. അല്ലെങ്കിൽ ഈ സംഘടനക്കാരെ കൊണ്ട് എന്ത് പ്രയോജനം? കുറെ മൈക്രോ മൈന്യൂട്ട് ആൾക്കാർ മാത്രമാണ് ഇതിന്റെയൊക്കെ പുറകെ പോകുന്നത്? കുറെ പ്രാഞ്ചികൾ മാത്രം. പൊതുജനത്തിന്റെ മേലെ കയറിയിരുന്ന് കാഷ്ഠിക്കുന്ന രാഷ്ട്രീയ നേതാക്കളായാലും, സാംസ്കാരിക നേതാക്കളായാലും, അച്ഛനായാലും കപ്യാരായാലും പൂജാരി ആയാലും മുള്ള ആയാലും അവരെ പൊക്കാൻ ഞങ്ങളില്ല. ഞങ്ങൾ സത്യത്തിന്റെ നീതിയുടെ പാതയിൽ സഞ്ചരിക്കുന്നവരാണ് ബഹുഭൂരിപക്ഷം അമേരിക്കൻ മലയാളികളും. ഇവിടെ മറ്റൊരു തെറ്റായ പ്രവണത അച്ഛൻമാരെയും ബിഷപ്പുമാരെയും വമ്പൻ സ്വാമിമാരെയും മുള്ളമാരെയും പൊക്കിയെടുത്ത് തോളത്ത് ഇരുത്തുന്നതാണ്. ഏത് മീറ്റിങ്ങിനും അത് ഓപ്പൺ ചെയ്യാൻ തിരി തെളിയിക്കാൻ അവർ വേണം എന്ന മട്ടിലാണ് ഈ സംഘടനക്കാരുടെ ഒക്കെ പ്രവർത്തനം. അതും നിർത്തണം. അവരുടെ ഒക്കെ ഇടയിൽ നടക്കുന്ന വഞ്ചനയും ചതിയും ഭൂമി ഇടപാടുകളും ഒതുക്കി തീർക്കലുകളും എല്ലാം നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മെഗാ സംഘടനക്കാരാണെങ്കിൽ ജനങ്ങൾക്ക് വേണ്ടി നില കൊള്ളൂ. ഇത്രയും ശക്തമായ ഭാഷയിൽ ഞാൻ തുറന്നു എഴുതുന്നതുകൊണ്ട് നിങ്ങൾ ദയവായി കോപിക്കരുത്. അഥവാ കോപിച്ചാലും ഈ പാറപ്പുറം മത്തായിക്ക് ഒരു ചുക്കും ഇല്ല. പാറപ്പുറം മത്തായി
Thomaskutty 2023-05-10 12:04:52
"It shall be a non-political, non-profit, secular organization to provide a common platform to the various member organizations and interested individuals and to coordinate cultural, educational, social, economic and community affairs of the people of Kerala Origin residing in North America." From FOKANA constitution . പിന്നെ എന്തിനാണ് കേരളത്തിൽ വെച്ച് ഈ മാമാങ്കം നടത്തുന്നത് ?
ഫോമൻ 2023-05-11 03:41:02
കേരളത്തിലുള്ള സഭ അമേരിക്കയിലേക്ക് വരുന്നു നമ്മളെ കാണാൻ. കേരള സഭ പ്രഹസനം ആണെന്നും പറഞ്ഞു ഫോമാ അതെ സമയത്തു കേരളത്തിൽ പോയി ഒരു സഭ നടത്തുന്നു. എന്ത് പ്രഹസനം ആണ് ഇതൊക്കെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക