Image

സിഡ്നിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

Published on 09 May, 2023
 സിഡ്നിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

 


സിഡ്നി: സിഡ്നിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളാണ് എന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. അക്രമികള്‍ ക്ഷേത്ര ചുമരുകള്‍ നശിപ്പിക്കുകയും ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക സ്ഥാപിച്ചെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനെതിരേയുള്ള സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വാദികള്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു.

മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനോട് ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതിലെ ആശങ്ക മോദി അറിയിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക