ഹ്യൂസ്റ്റൺ: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടോമാര്‍ കണ്‍സ്ട്രക്ഷനുവേണ്ടി സിഇഒ തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. മിസൂറിസിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ട്രോഫി നൽകി. ഫാദര്‍ കുരുവിള മെഡലും സര്‍ട്ടിഫക്കറ്റും സമ്മാനിച്ചു.
ഗ്ലോബല്‍ ഇന്ത്യന്‍ കൂട്ടായ്മ വലിയ മാതൃകകളാണ് തുറക്കുന്നത് തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു. ഈ അവാർഡ് തന്നെ വിനയാന്വിതനാക്കുന്നു. ഇന്നിനെ ഇന്നലെകളെക്കാൾ മെച്ചമാക്കുന്നത് എങ്ങനെയാണ് എന്നതിൽ ശ്രദ്ധ വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു . കൂടുതൽ മികവ് പുലർത്തുന്നതിന് , സ്വയം ഇമ്പ്രൂവ് ചെയ്യുന്നതിന് തന്റെ പിതാവിന്റേയും പന്ത്രണ്ട് വയസായിരിക്കെ വി ബി എസ് ക്ലാസിൽ പഠിപ്പിച്ച ബിഷപ്പ് മാത്യൂസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പയുടെയും ഉപദേശങ്ങൾ ജീവിതത്തെ സ്വാധീനിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്നുള്ള ജീവിത വഴികളിൽ എയർ ഫോഴ്സ് ട്രെയിനിങ് കാലത്ത് സ്ക്വാഡ്രൻ ലീഡർ വി എൻ ബി മേനോനും ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതെങ്ങനെയെന്ന് പറഞ്ഞുതന്നുകൊണ്ടിരുന്നു. വിമർശനങ്ങളെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ടതില്ല , കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുക അദ്ദേഹം പറഞ്ഞു.
see also
ഫൊക്കാന ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും: ഡോ. ബാബിനു സ്റ്റീഫൻ
ഇന്നലെകളേക്കാൾ ഇന്നിനെ മെച്ചമാക്കുക: തോമസ് മൊട്ടക്കൽ
ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ആർ. വി.പി. മാത്യു മുണ്ടക്കൽ ഏറ്റുവാങ്ങി
സംഘടനകളുടെ എണ്ണം പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ
വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു