Image

ഫോമ അക്ഷരകേരളം വിഷു-ഈസ്റ്റര്‍ പതിപ്പ് വായനക്കാരിലേക്ക് : ഫോമാ ഒഫീഷ്യല്‍ ന്യൂസ്.

സൈജന്‍ കണിയോടിക്കല്‍. Published on 11 May, 2023
ഫോമ അക്ഷരകേരളം വിഷു-ഈസ്റ്റര്‍ പതിപ്പ് വായനക്കാരിലേക്ക് : ഫോമാ ഒഫീഷ്യല്‍ ന്യൂസ്.

ന്യൂയോര്‍ക്ക് : ഫോമ അക്ഷരകേരളം ത്രൈമാസികയുടെ വിഷു-ഈസ്റ്റര്‍ പതിപ്പ് വായനക്കാരിലേക്കെത്തുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫോമയുടെ ഈ ത്രൈമാസിക കഥകളും കവിതകളും അഭിമുഖവും, യാത്രയും, ലേഖനങ്ങളുമായി ഒട്ടേറെ വായനകളാണ് അമേരിക്കന്‍ മലയാളിക്കുവേണ്ടി  ഒരുക്കിയിരിക്കുന്നത്.  

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സാംസ്‌കാരിക സാംസ്‌കാരികപ്രവര്‍ത്തകനുമായ ശ്രീ കെ പി രാമനുണ്ണിയുമായി അക്ഷരകേരളം അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ ഉണ്ണികൃഷ്ണന്‍ നടത്തിയ അഭിമുഖം, എഴുത്തുകാരനും സംവിധായകനും ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകനുമായ രാജ് നായര്‍,  മുഖ്യധാരാ എഴുത്തുകാരില്‍ ശ്രദ്ധേയനായ ശ്രീകണ്ഠന്‍ കരിക്കകം എന്നിവരുടെ കഥകളും, മനോഹരമായ കവിതകളുമായി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുകുമാര്‍ ചാലിഗദ്ദ, യുവധാരാ അവാര്‍ഡ് ജേതാവ് യഹിയാ മുഹമ്മദ്, പി സുരേഷ്, ഡോ. ഷീബ, അക്ബര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കവിതാ പുരസ്‌കാര ജേതാവ് സൈഫുദ്ധീന്‍ ആദികടലായി എന്നിവരുടെ കവിതകളും ഈ ലക്കത്തിലുള്‍പ്പെടുന്നു.

പ്രസിദ്ധ എഴുത്തുകാരന്‍ ശ്രീ ആനന്ദിന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനവുമായി യുവ നിരൂപകന്‍ അജീഷ് ജി ദത്തന്‍, പുസ്തകപരിചയവുമായി സന്തോഷ് ഇലന്തൂര്‍ തുടങ്ങീ നിരവധി എഴുത്തുകാര്‍ അക്ഷരകേരളം മാസികയെ വായനാ സമ്പന്നമാക്കുന്നു. ആര്‍ട്ടിസ്റ്റ് ദേവപ്രകാശിന്റെ ഇല്ലസ്‌ട്രേഷന്‍ മാസികയെ മികവുറ്റതാക്കുന്നു

ചീഫ് എഡിറ്റര്‍ തമ്പി ആന്റണി,  മാനേജിംഗ് എഡിറ്റര്‍  സൈജന്‍ കണിയൊടിക്കല്‍, അസിസ്റ്റന്റ് എഡിറ്റര്‍  പ്രിയ ഉണ്ണികൃഷ്ണന്‍, ഡോ. സുകുമാര്‍ കാനഡ, അനിത പണിക്കര്‍ എന്നിവര്‍ മാസികയുടെ കോപ്പി എഡിറ്റേഴ്‌സ്, കണ്ടന്റ് എഡിറ്റര്‍ ശ്രീ. സണ്ണി കല്ലൂപ്പാറ എന്നിവരാണ് അക്ഷരകേരളത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്,

സാഹിത്യകൗതുകികളായ അമേരിക്കന്‍ മലയാളികള്‍ക്ക് അക്ഷരകേരളം ത്രൈമാസിക ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ലെന്ന് പ്രസിഡന്റ്  ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു, 

അക്ഷരകേരളത്തില്‍ കഥ, കവിത, ലേഖനങ്ങള്‍, മറ്റ് കൃതികള്‍ എന്നിവ പ്രസിദ്ധീകരിക്കുവാന്‍ തല്പര്യമുള്ളവര്‍ fomaamagazine@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക്  അയക്കുക. ഫോമയുടെ വെബ്ബ്‌സൈറ്റിലും, മാഗ്സ്റ്ററിലും അക്ഷരകേരളം മാഗസിന്‍ ലഭ്യമാണ്.

ഏകോപനം : ജോസഫ് ഇടിക്കുള, ( പി ആര്‍ ഓ, ഫോമാ ) 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക