Image

സുനില്‍ പി.ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര 12 മുതല്‍

Published on 11 May, 2023
 സുനില്‍ പി.ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര 12 മുതല്‍

 

സിഡ്നി: എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്നു. ഓസ്‌ട്രേലിയയിലെ സാംസ്‌കാരിക സംഘടനയായ നവോദയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പെര്‍ത്തില്‍ 'മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലും ശനിയാഴ്ച മെല്‍ബണില്‍ 'മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിലും ഞായറാഴ്ച അഡലെയ്ഡില്‍ 'വര്‍ഗീയതയുടെ ആധാരങ്ങള്‍' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.


20ന് സിഡ്നിയില്‍ 'ഭരണഘടനയിലെ സാമൂഹിക ദര്‍ശനം' എന്ന വിഷയത്തിലും 21ന് ബ്രിസ്‌ബെയിനില്‍ 'ഗാന്ധിയുടെ വര്‍ത്തമാനം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്‌ബെയിനില്‍ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കൂടാതെ മെല്‍ബണില്‍ നടക്കുന്ന നാടകോല്‍സവത്തിലും പങ്കെടുക്കും.

പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികള്‍ അറിയിച്ചു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക