മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീല്‍ചെയര്‍ വീതം നല്‍കുന്ന 'കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതല്‍'- ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം 12ന് നടത്തപ്പെടുന്നു.
കല്ലിശേരി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍വച്ച് കോട്ടയം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് ഉദ്ഘാടനകര്‍മം നിര്‍വഹിക്കും.
കല്ലിശേരി സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ.റെനി കട്ടേല്‍, മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഷിനോയ്