Image

നാടന്‍പാട്ട് വീഡിയോ ആല്‍ബം 'മലര്‍' റിയാദില്‍ പ്രകാശനം ചെയ്തു

Published on 11 May, 2023
 നാടന്‍പാട്ട് വീഡിയോ ആല്‍ബം 'മലര്‍' റിയാദില്‍ പ്രകാശനം ചെയ്തു

റിയാദ്: പ്രവാസ ഭൂമികയില്‍ നാടന്‍ പാട്ടിനെയും കലകളെയും ജനകീയമാക്കുന്നതിന് രൂപം കൊണ്ട സൗദി പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ 'മലര്‍' എന്ന നാടന്‍ പാട്ട് ആല്‍ബം റിയാദില്‍ പ്രകാശനം ചെയ്തു.

കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'വസന്തം 2023'ന്റെ വേദിയില്‍ വച്ച് സൗദി പാട്ടുകൂട്ടം ഫൗണ്ടര്‍ പോള്‍ വര്‍ഗീസ് കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

നാടന്‍പാട്ടു ഗായകന്‍ സന്തു സന്തോഷിന്റെ ഗാനവിസ്മയത്തില്‍ പ്രവീണ്‍ സുശീലന്‍ നിര്‍മിച്ച ആല്‍ബം, സിയാദ് പൂക്കുഞ്ഞാണ് സംവിധാനം ചെയ്തത്. മഹാദേവന്‍, സന സന്തോഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.


ആല്‍ബത്തില്‍ രവി കാവില്‍ തെക്കേതിന്റെ വരികള്‍ക്ക് സനീഷ് സച്ചു ദൃശ്യാവിഷ്‌കാരവും ബൈജു ഇടത്തറ സ്‌ക്രിപ്റ്റും സജേഷ് മാഞ്ഞാലിയും ബൈജു ഇടത്തറയും ചേര്‍ന്ന് ആര്‍ട്ട് വര്‍ക്കുകളും നിര്‍വഹിച്ചു.

പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ നിര്‍മിച്ച ആല്‍ബം നാടന്‍ പാട്ടുകളുടെ വേറിട്ട ആസ്വാദനമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക