Image

വന്ദന, നീ ഞങ്ങളുടെയും മകള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 12 May, 2023
വന്ദന, നീ ഞങ്ങളുടെയും മകള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഞങ്ങള്‍ക്ക് വേദനമാത്രം നല്‍കിയിട്ടാണ്  നീ സ്വര്‍ഗത്തിലേക്ക് കടന്നുപോയത്. ഇന്ന് നിന്നെയോര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കുന്ന അനേകര്‍ കേരളത്തില്‍ ഉണ്ടെന്ന് നിനക്കറിയാമോ?  ഇപ്പോള്‍ നീ നിന്റെ അഛനമ്മമാരുടെ മാത്രം മകളല്ല., കേരളത്തിലെ ലക്ഷക്കണക്കിന് നല്ലവരായ മനുഷ്യരുടെയുംകൂടി മകളാണ്. ജീവന്‍വെടിഞ്ഞ നിന്റെ ശരീരത്തില്‍ ഈ എഴുത്തുകാരനും കണ്ണുനീര്‍ പൂക്കള്‍ സമര്‍പ്പിക്കുന്നു.
എന്തെല്ലാം പ്രതീക്ഷകളോടെയാണ് നീ എം ബി ബി എ സ്സ് ഡിഗ്രിയെടുത്തത്.

പഠിക്കാന്‍ മിടുക്കിയായിരുന്ന നീ പി ജി എടുക്കാനും വിദേശത്തുപോയി ജോലിയെടുക്കാനും ആഗ്രഹിച്ചിരുന്നില്ലേ? ഡോക്ട്ടറോ എഞ്ചിനീയറോ ആയ ഒരു സുന്ദരനായ യുവാവിനെ വിവാഹംചെയ്യാനും ആ ദാമ്പത്യത്തില്‍ വിടരുന്ന കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കി അവരെയും നല്ലനിലയിലാക്കി മനോഹരമായ ഒരു ജീവിതം നയിക്കാനും നീ ആഗ്രഹിച്ചിരുന്നു. അങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം ഒരുനിമിഷംകൊണ്ട് തല്ലിതകര്‍ത്തത്  ഒരു നിഷ്ടൂരന്റെ ഹീവപ്രവര്‍ത്തി ആയിരുന്നല്ലോ. അവനെപറ്റി എഴുതുമ്പോള്‍ എന്റെ തൂലിക—പോലം മുന്‍പോട്ട് ചലിക്കാന്‍ മടിക്കുകയാണ്.

എത്രയധികം പ്രതീക്ഷകളോടെയും അഭിമാനത്തോടെയുമാണ്  വീടിന്റെമുന്‍പില്‍ Dr. Vandana Dass. M B B S എന്ന് സ്വര്‍ണ്ണലിപികളില്‍ എഴുതിയബോര്‍ഡ് നിന്റെ രക്ഷകര്‍ത്താക്കള്‍ സ്ഥാപിച്ചത്.  ആ ഗേറ്റിന്റെ മുന്‍പില്‍ കണ്ണുനീരില്‍നനഞ്ഞ ഒരു പുഷ്പചക്രം ഞാന്‍ സമര്‍പ്പിക്കുന്നു.

samnilampallil@gmail.com.

 

Join WhatsApp News
Sudhir Panikkaveetil 2023-05-12 13:59:14
കൊടും ക്രിമിനലുകൾക്ക് മാനുഷിക പരിഗണ വേണമെന്ന് വാദിക്കുന്ന മനുഷ്യാവകാശ കമ്മീഷനെയും വക്കീലന്മാരെയും നിരോധിക്കുക. ലോകം സമാധാന സുന്ദരമാകും. ഡോക്ടർ വന്ദന ദാസിന് (പരേത എന്ന് പറയാൻ വിഷമമാണ്) ആത്മാവിനു ശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക