Image

തണല്‍മരങ്ങള്‍ (കവിത: ജോസ് ചെരിപുറം)

Published on 13 May, 2023
തണല്‍മരങ്ങള്‍ (കവിത: ജോസ് ചെരിപുറം)

ഓര്‍മ്മ തീരങ്ങളെ
മധുരമായ് തഴുകിഒരു
നൊമ്പരക്കാറ്റുപോലെ
അനുദിനം കടന്നുപോകുന്നു
അമ്മ എന്ന രണ്ടക്ഷരം
സ്‌നെഹം എന്നരണ്ടക്ഷരം
വിവരിക്കാന്‍ വയ്യാത്ത
വികാരങ്ങള്‍ക്കപ്പുറമാണ്
ആ സ്‌നേഹാദ്രഹൃദയത്തില്‍
സ്പന്ദനങ്ങള്‍ മഞ്ഞുതുള്ളി
യായ് നമ്മുടെ മനസ്സിനെ
എത്രയോവട്ടം തഴുകിയിട്ടുണ്ട്
ഇനിയും വരാത്ത വണ്ണം
നല്ല ഓര്‍മ്മകള്‍ മാത്രം
നല്‍കികൊണ്ട് കടന്നുപോയ
അനര്‍ഘ നിമിഷങ്ങള്‍
സൗഭാഗ്യവാന്മാര്‍ മാത്രം
ഇന്നും അമ്മതണലില്‍
വിശമിക്കുന്നു തണല്‍ 
മരങ്ങളെ മുറിക്കല്ലേ!!!

 

 

Join WhatsApp News
Sudhir Panikkaveetil 2023-05-13 12:49:32
തണൽ മരങ്ങൾ മുറിക്കപ്പെടാതിരിക്കട്ടെ. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.
ബെന്നി 2023-05-13 16:11:29
'അമ്മ എന്ന രണ്ടക്ഷരം'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക