ഡോക്ട്ടര്‍ വന്ദനയെ ക്രൂരമായി കൊലപ്പെടുത്തിയ കാപാലികനെ ന്യായീകരിക്കാനും കുറെപ്പേര്‍ ഇറങ്ങിയിരിക്കുന്നു. അവന്‍ സ്വബോധത്തോടെ ചെയ്ത കുറ്റമല്ലെന്നും മയക്കുമരുന്നിന്റെ അടിമയായവന് അതിന്റെ സ്വാധീനത്താല്‍പറ്റിയ അബദ്ധമാണെന്നുമാണ് മനുഷ്യാവകാശ അംബാസിഡര്‍മാരുടെ ന്യായീകരണം. ഇത്തരം അംബാസിഡര്‍മരെയാണ് ആദ്യം വെടിവച്ച് കൊല്ലേണ്ടത്. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടും മറ്റുള്ളവരുടെ ചിലവില്‍ ആളാകാമെന്നതുകൊണ്ടും ഞെളിയുന്നവരാണ് ഇക്കൂട്ടര്‍. ഇവരുടെ കൂട്ടത്തില്‍ രാഷ്ട്രീയക്കാരുണ്ട് മീഡിയക്കാരുണ്ട് സാഹിത്യനായകന്മാരെന്ന് ഭാവിക്കുന്ന നായ്ക്കളുമുണ്ട്.
ജനാധിപത്യത്തിന്റെ ഏറ്റവും വഷളായ ദൂഷ്യങ്ങളാണ് ഇന്‍ഡ്യയിലും പ്രത്യകിച്ച് കേരളത്തിലും നടക്കുന്നത്. സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാത്ത വിഢികളാണ് മലയാളികള്‍. കുരങ്ങിന്റെ കയ്യില്‍ പൂമാലകിട്ടിയതുപോലെയാണ് ഇവരുടെ കയ്യില്‍ സ്വാതന്ത്ര്യമെന്നാല്‍. മനുഷ്യനെ കൊന്നാല്‍ ഏഴുവര്‍ഷം. തെരുവുപട്ടിയെ കൊന്നാല്‍ ഏഴുമാസം തടവ്.
ക്രിമിനലുകളെ ചൊല്ലും ചിലവുംകൊടുത്ത് വളര്‍ത്തുന്ന രാഷ്ട്രീയക്കാര്‍., പണമിടപാടുകാര്‍., പണം എങ്ങനെ ചെലവാക്കണമെന്ന് അറിയാത്ത കള്ളപണക്കാര്‍: ഇവരെല്ലാംകൂടിയാണ് രാജ്യത്തിന്റെ അന്തരീക്ഷം മലീമസമാക്കുന്നത്. നിയമത്തില്‍ വെള്ളംചേര്‍ത്ത് കൊടുകുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കുന്നു. ആറാം തമ്പുരാനെന്ന സിനിമയില്‍ നരേന്ദ്രപ്രസാദ് പറയുന്നതുപോലെ ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്മാര്‍ അവര്‍ക്ക് സഹായത്തിനുണ്ട്.
എന്ത് അധമപ്രവര്‍ത്തി ചെയ്യാനും സഹജീവിയെ കൊല്ലാനും കൊച്ചുപെണ്‍കുട്ടികളെവരെ ബലാല്‍സംഗം ചെയ്യാനും ആര്‍ക്കും കൂസലില്ല. കൊലചെയ്താല്‍ ആറോ ഏഴോവര്‍ഷത്തെ ജയില്‍ശിക്ഷ. നല്ല വക്കീല്‍ വാദിക്കാമുണ്ടെങ്കില്‍ പുഷ്പംപോലെ ഊരിപ്പോരാം. ജയിലിലാണെങ്കില്‍ സുഹവാസം., സ്വന്തം വീട്ടില്‍പോലും കിട്ടാത്തവിധമുള്ള നല്ല ഭക്ഷണം., വേണ്ടത്ര വിശ്രമം. അതുകൊണ്ടുതന്നെ ജയിലില്‍പോകാന്‍ ആളുകള്‍ക്ക് പണ്ടത്തെപ്പോലെ ഭയമില്ല. മായാവി എന്നസിനിമയില്‍ മമ്മുട്ടി ഇങ്ങനെ പറയുന്നുണ്ട്., ഗോതമ്പുണ്ടയൊക്കെ പണ്ടായിരുന്നു, സാറെ. ഇപ്പോള്‍ ജയിലില്‍ നല്ല ഭക്ഷണമാണ്., ആഴ്ച്ചയില്‍ രണ്ടുനേരം ആട്ടിറച്ചി., എല്ലാദിവസവും മീന്‍കറി. ഏതുവീട്ടിലാണ് ഇത്രനല്ല ഭക്ഷണമുള്ളത്. ഇങ്ങനെയുള്ള സുഹസൗകര്യങ്ങള്‍ ജയിലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ടാണ് നാട്ടില്‍ കുറ്റവാളികളുടെ എണ്ണം പെരുകുന്നത്.
ഗോദമ്പുണ്ടതന്നെ പരിഹാരമാര്‍ഗം.
പണ്ടത്തെ ഗോദമ്പുണ്ട ഇന്‍ട്രഡൂസ്‌ചെയ്ത് നോക്കിക്കേ. നാട്ടിലെ ക്രമസമാധാനപാലനം പോലീസില്ലാതെതന്നെ നടപ്പിലാക്കാന്‍ സാധിക്കും. കൊലപാതകങ്ങളുടെ എണ്ണം കുറയും., മയക്കുമരുന്ന വില്‍പനക്കാരും ഉപയോഗിക്കുന്നവരും അപ്രദ്ധ്യക്ഷരാകും. സ്ത്രീകള്‍ക്ക് രാത്രിയിലും സുരക്ഷിതരായി സഞ്ചരിക്കാനാകും. പോലീസുകാരുടെ എണ്ണംകുറക്കുന്നതുകൊണ്ട് സംസ്ഥനഖജനാവില്‍ പണം കുമിഞ്ഞുകൂടും ഇതിനെല്ലാം പരിഹാരമായ ഒറ്റമൂലിയാണ് പണ്ടത്തെ ഗോദമ്പുണ്ട.
പോലീസ് അറസ്റ്റുചെയ്യുന്ന കുറ്റവാളികളെ ഇപ്പോള്‍ വിലങ്ങുവെയ്ക്കാറില്ല. കാരണം മനുഷ്യാവകാശക്കാരുടെ പ്രതിക്ഷേധം ഭയന്ന്. കുറ്റവാളികളെ പോലീസ് ആനയിച്ചുകൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ. അവര്‍ മാന്യന്മാരെപ്പോലെ കയ്യുംവീശി മുന്‍പേ നടക്കും. പോലീസ് ദാസന്മാരെപ്പോലെ പിന്നാലെയും.
മദ്യപാനികളെയും മയക്കുമരുന്നിന് അടിമകളായവരെയും വിലങ്ങുവെച്ചുകൊണ്ടുവേണം ആശുപത്രികളില്‍ എത്തിക്കാന്‍. ഡോക്ട്ടര്‍ വന്ദനയെ ആക്രമിച്ചവനെ വിലങ്ങുവെച്ചിരുന്നെങ്കില്‍ വിലപ്പെട്ട ഒരുജീവന്‍ രക്ഷിക്കാമായിരുന്നു.. കഴിഞ്ഞദിവസം ഒരു പതിന്ഞ്ചുകാരനാണ് വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയുമായി മജിസ്രേട്ടിനെ ആക്രമിക്കാന്‍ തുനിഞ്ഞത്. മജിസ്രേട്ടിന്റെ മുന്‍പില്‍ ഹാജരാക്കുന്നതിനുമുന്‍പ് അവന്റെ ശരീരപരിശോധന നടത്താന്‍ പോലീസ് പരാജയപ്പെട്ടത് എന്തുകൊണ്ട് ? ഭാഗ്യംകൊണ്ടാണ് മജിസ്രേട്ട് ആക്രമത്തില്‍നിന്ന് രക്ഷപെട്ടത്. വന്ദനയെ ആക്രമിക്കുന്നതുകണ്ട് പോലീസുകാര്‍ ഓടിരക്ഷപെട്ടന്നാണ് അറിയുന്നത്. ഇത് എന്തൊരു പോലീസ് ? അല്ലെങ്കില്‍ ഇങ്ങനെയും പറയാം: ഇതുതാനഡാ കേരള പോലീസ്.
samnilampallil@gmail.com.