Image

പറയാൻ ബാക്കിയായത്...(കവിത: നൈന മണ്ണഞ്ചേരി)

Published on 15 May, 2023
പറയാൻ ബാക്കിയായത്...(കവിത: നൈന മണ്ണഞ്ചേരി)

നിലാവും മധുരവും നിറമേകാത്ത
ദുരിത സ്വപ്നങ്ങളിൽ
ചോര നിറം പകർന്ന   
വികൃതചിത്രങ്ങളിൽ..
മാനത്തിന് കേണ കൈകളിലെ
മൈലാഞ്ചിച്ചുവപ്പിലും
ബോംബേറിൽ തകർന്ന
കുഞ്ഞുനൊമ്പരങ്ങളിലും
എന്തോ പറയാൻ ബാക്കിയായ
അമ്മയുടെ അവസാന നിശ്വാസങ്ങളിലും
ഇല്ലാതിരുന്നത് 
മതത്തിന്റെ സിഗ്നൽ..
ആരവങ്ങളിലൊടുങ്ങിയ തേങ്ങലിൽ
അലിഞ്ഞുപോയ  മൂല്യങ്ങളുടെ
പേര്., മനുഷ്യത്വം..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക