Image

27-ാമത് ജന്മദിനത്തിന് കാത്തുനില്‍ക്കാതെ ഐശ്വര്യ യാത്രയായി (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 15 May, 2023
27-ാമത് ജന്മദിനത്തിന് കാത്തുനില്‍ക്കാതെ ഐശ്വര്യ യാത്രയായി (ഏബ്രഹാം തോമസ് )

അലന്‍, നോര്‍ത്ത് ടെക്‌സസ്: രണ്ടാഴ്ചയ്ക്കുള്ളില്‍ തന്റെ ജന്മദിനമാണ്. ഷോപ്പിംഗിന് സുഹൃത്തുമൊത്ത് ഷോപ്പിംഗിന് പോവുകയാണ്, ഐശ്വര്യ തട്ടികൊണ്ട തന്റെ മേലധികാരി ശ്രീനിവാസ് ചാലൂവാഡിയെ അറിയിച്ചു. ഇന്ത്യയില്‍ മടങ്ങിയെത്തുന്ന അയാള്‍ പിറ്റ്‌സ്ബര്‍ഗിലായിരുന്നു. ഡിഎഫ്ഡബ്ലിയൂ എയര്‍പോര്‍ട്ടില്‍ അയാള്‍ എത്തുമ്പോള്‍ താന്‍ തന്നെ അയാളെ പിക്ക് ചെയ്യാം എന്ന അയാളുടെ വിലക്കുമ്പോള്‍ മറികടന്ന് ഐശ്വര്യ വാശിപിടിച്ചു. പക്ഷെ അലനെ ഔട്ട്‌ലെറ്റ് മാളില്‍ ഘാതകന്റെ വെടിയുണ്ടകളേറ്റ് മരിച്ചു വീഴാനായിരുന്നു ഐശ്വര്യയുടെ വിധി.

26 കാരിയായ ഐശ്വര്യയും അതേ പ്രായക്കാരനായ സുഹൃത്ത് ശ്രേയസ് ഡാഡിയും ഒന്നിച്ച് മാളില്‍ ഷോപ്പിംഗ് നടത്തവേയാണ് ഇരുവര്‍ക്കും വെടിയുണ്ടകള്‍ ഏറ്റത്. മൂന്ന് ബുളറ്റുകളേറ്റ ശ്രേയസ് ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നതായി അടുത്ത ബന്ധു കമല്‍ നന്ദികോണ്ട അറിയിച്ചു.

ഫിസ്‌കോയിലെ  പെര്‍ഫെക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്‌സ് എല്‍എല്‍സിയില്‍ ചാലുവാഡിക്കൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു ഐശ്വര്യ. ഐശ്വര്യയ്ക്ക് വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഏഴാം ക്ലാസ്സു മുതല്‍ അവളുടെ സുഹൃത്തായിരുന്ന നവീന പിട്ട പറഞ്ഞു. ഈസ്റ്റേണ്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റിയില്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് പഠിക്കാനാണ് ഐശ്വര്യ യു.എസില്‍ എത്തിയത്. സിവില്‍ ഇഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയാണ് അവള്‍ പെര്‍ഫെക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്‌സില്‍ ചേര്‍ന്നത്. അവളുടെ ഓഫീസ് മേശമേല്‍ ഇപ്പോള്‍ സ്മരണികകളുംചുവന്ന റോന്‍, ഓര്‍ക്കിഡ് പുഷ്പങ്ങളും നിറഞ്ഞിരിക്കുകയാണ്. അവളുടെ മരണം സ്ഥിരീകരിച്ച് 43 മണിക്കൂറിന് ശേഷം മൃതദേഹം നാട്ടിലേയ്ക്കയച്ചു. ഇതിന് കഴിഞ്ഞത് യു.എസ്., ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അധികാരികളുടെ സമയോചിതമായ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് ടെലഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ടാന) അറിയിച്ചു.

എലിയോകുമാന റിവാസിന്റെ  മരണത്തില്‍ മറ്റൊരു അമേരിക്കന്‍ അഭയാര്‍ത്ഥി സ്വപ്‌നമാണ് പൊലിഞ്ഞത്. 32കാരനായ ഇയാള്‍ അമേരിക്കയിലേയ്ക്ക് കുടിയേറി അഭയാര്‍ത്ഥി അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കാത്തിരിക്കുകയായിരുന്നു. ഡാലസില്‍ തന്നോടൊപ്പം കഴിഞ്ഞ എട്ടുമാസമായി കഴിഞ്ഞിരുന്ന തന്റെ സഹോദരന്‍ തന്റെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നതായി  സഹോദരന്‍ ഗ്രിഗറി കുമാന പറയുന്നു. രണ്ടുപേരും വെനീസ്വേലക്കാരാണ്. വെനീസ്വേലയില്‍ നിന്ന് അക്രമത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ യു.എസി.ലെത്തി ഇവിടെ അക്രമം മൂലം മരിക്കുകയായിരുന്ന എലിയോ.

15 ദിവസം കൂടികഴിഞ്ഞാല്‍ വേനല്‍ അവധിയാവും എന്ന് കാത്തിരുന്ന രണ്ട് എലിമെന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍, സഹോദരിമാര്‍, ഡാനിയേല(11)യും സോഫിയ(8)യും. അലന്‍പ്രീമിയം ഔട്ട് ലൈറ്റ്‌സ് മാളിലെ എച്ച്ആന്റ്എംസ്റ്റോറിന് പുറത്ത് തങ്ങളുടെ അമ്മ ഇന്‍ഡമെന്‍ഡോസ(35)യ്‌ക്കൊപ്പം നടക്കുകയായിരുന്നു. മൂവര്‍ക്കും വെടിയുണ്ടകളേറ്റു. കുട്ടികള്‍ രണ്ടുപേരും രക്ഷപ്പെട്ടില്ല. അമ്മ ഇന്‍ഡ മുറിവേറ്റ് ആശുപത്രിയിലാണ്.

കൊറിയന്‍ വംശജരായ കിയു(37), സിന്‍ഡി(35), വില്യം(6), ജെയിംസ് (3) എന്നിവരടങ്ങുന്ന ചോ കുടുംബം ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് മാളില്‍ ഒരു ഷര്‍ട്ട് തിരികെ നല്‍കാന്‍ എത്തിയതായിരുന്നു. വെടിയുണ്ടകള്‍ കരുണ കാട്ടിയത് വില്യമിനോടു മാത്രം. അവന്റെ അമ്മ അവനെ പൊതിഞ്ഞതിനാല്‍ അവന്‍ രക്ഷപ്പെട്ടു. കുടുംബത്തില്‍ അവന് ഉറ്റവരായ  മൂന്ന് പേര്‍, അച്ഛന്‍, അമ്മ, ഇളയ സഹോദരന്‍ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ടില്ല. വില്യം ആശുപത്രിയില്‍ നിന്ന് തിരിച്ച് ബന്ധുക്കളുടെ സംരക്ഷണയില്‍ എത്തിയിട്ടുണ്ട്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠിത്തം മതിയാക്കി സെക്യൂരിറ്റി ഗാര്‍ഡ് ജോലി ഏറ്റെടുത്ത ക്രിസ്റ്റിയന്‍ ലകോറിന് 20 വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. പഠനത്തില്‍  അതിസമര്‍ത്ഥനായിരുന്ന ലകോറിനെ അധ്യാപകര്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും തുടര്‍ന്നും ഇയാള്‍ ഔട്ട്‌ലൈറ്റ് മാളില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു. സെക്യൂരിറ്റി സൂപ്പര്‍വൈസറാകണമെന്നായിരുന്നു അഭിലാഷം. അഭിലാഷം ഘാതകന്റെ വെടിയുണ്ടകള്‍ തകര്‍ത്തു.മാളിലെത്തുന്ന ഏതൊരാള്‍ക്കും ചിരപരിചിതനായിരുന്ന സുഹൃത്ത് വിട പറഞ്ഞു. ഘാതകന്റെ ശ്രദ്ധ തിരിച്ചുവിട്ട് ഒട്ടേറെ പേരെ ലകോര്‍ രക്ഷിച്ചതായി ഇറ്റാലിയ എക്‌സ്പ്രസ് ജീവനക്കാരന്‍ വിക്ടര്‍ റാമിറെസ് പറഞ്ഞു. ഒരു ഹീറോ ആയാണ് ലകോര്‍ മരിച്ചതെന്നും കൂട്ടിചേര്‍ത്തു.

എട്ടുപേരുടെ ജീവന്‍ അപഹരിച്ച് ഘാതകന്‍ എന്തുനേടി എന്നറിയില്ല. വംശീയ വിദ്വേഷം ഒരു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഘാതകന്റെ കൈവശം  എട്ടുതോക്കുകള്‍ ഉണ്ടായിരുന്നതായി ആയിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക