Image

ഡോ. വന്ദന ദാസിന്റെ കൊലപാതകവും മാനസിക പ്രശ്നങ്ങളും (ജെ.എസ്. അടൂർ)

Published on 16 May, 2023
ഡോ. വന്ദന ദാസിന്റെ കൊലപാതകവും മാനസിക പ്രശ്നങ്ങളും (ജെ.എസ്. അടൂർ)

കൊട്ടാരക്കര ആശുപത്രിയിൽ ഹൌസ് സർജൻ ആയിരുന്ന വന്ദന ദാസിന്റെ ദാരുണമായ മാരണം വളരെ വേദനിപ്പിച്ചു. അച്ഛനും അമ്മയ്ക്കും ഏക മകളായ വന്ദനയുടെ മരണമുണ്ടാക്കിയ ദുഃഖമായിരുന്നു മനസ്സിൽ മുഴുവൻ. ഇന്നലെ വളരെ തിരിക്കുള്ള ഒരു ദിവസത്തിലും മനസ്സ് ദുഃഖ പൂരിതമായിരുന്നു. ഏകദേശം വന്ദനയുടെ പ്രായത്തിനടുത്ത് പ്രായമുള്ള ഒരു മകളുടെ അച്ഛൻ എന്ന സങ്കടവും നിസ്സഹായതയുമൊക്കെ മനസ്സിൽ നിറഞ്ഞു.
പക്ഷെ ഇവിടെ പറയാൻ ഉള്ളത് മാനസിക ആരോഗ്യനിലക്ക് കേരളത്തിൽ വേണ്ട പരിഗണന കൊടുക്കുന്നുണ്ടോ എന്നതാണ്. തികച്ചും 'നോർമൽ 'എന്ന് നമ്മൾ കരുതുന്ന പലരും പെട്ടന്ന് വൈകാരികമായി വയലന്റെ ആകുന്നത് കണ്ടിട്ടുണ്ട്. വളരെ മാന്യനാരായ ചിലർപോലും പെട്ടന്ന് കോപാകുലാരുകുന്നത് കണ്ടിട്ടുണ്ട്. ചിലർ പെട്ടന്ന് നിരാശരാകുന്നു. ചിലർ മദ്യത്തിലേക്കും കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും. ചിലർ ആത്മഹത്യയിലേക്ക് പോകുന്നു.
എനിക്ക് ഉണ്ടായ ഒരു അനുഭവം പറയാം. പൂനയിൽ ഞാൻ ലോക്കൽ ഗാർഡിയൻ ആയിരുന്ന ഒരു നിയമ വിദ്യാർത്ഥി ഒരു ദിവസം എന്നെ വിളിച്ചു " സർ,  എന്നെ കൊല്ലാൻ ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നു പെട്ടന്ന് വരണം ". അയാൾ പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ (കേരളത്തിൽ നിന്ന് അല്ല ) ഇരുപത്തി രണ്ട് വയസ്സുള്ള മകൻ . മദ്യപാനമോ, മയക്കു മരുന്നോ ഇല്ല. ആകയുള്ള പ്രശ്നം അയാൾക്ക് സിനിമ സംവിധായകനാകണം. അതിന് ചില സ്ക്രീപ്റ്റ് തയ്യാറാക്കുന്ന തിരക്കിലാണ് എന്ന് പറയും. ഒരിക്കൽ അയാൾ പറഞ്ഞു ചിലർ അയാളുടെ സ്ക്രീപ്പിറ്റ് മോഷ്ടിക്കുവാൻ പുറകെയുണ്ടന്നു. അത് കേട്ടപ്പോൾ തന്നെ എന്തോ പന്തി കേട് തോന്നി
എന്തായാലും ഞാൻ ഓടിച്ചിരുന്ന ബൊലേറോ നിറയെ ആളുകളെകോണ്ട് അയാൾ പറഞ്ഞ ഫ്ലാറ്റിൽ എത്തി. അന്ന് എന്റെ ഡ്രൈവർ കം ഗാഡ് കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് ഒക്കെ ഉണ്ടായിരുന്ന രാജേന്ദ്ര ഥാപ്പയാണ്. പയ്യൻ പറഞ്ഞു അയാളെ തടഞ്ഞു വച്ചിരിക്കുന്നവരുടെ കയ്യിൽ ആയുധമുണ്ട്. അതു കൊണ്ടു സൂക്ഷിക്കണം. എന്തായാലും രാജേന്ദ്രന്റെ നേതൃത്വത്തിൽ ഞങ്ങൾ അഞ്ചു പേർ ഫ്ലാറ്റിൽ ചെന്നപ്പോൾ കോറിഡോറിൽ തന്നെ കുറെ കുട്ടികൾ ഉണ്ട്. അവർ പറഞ്ഞു ഇവൻ രണ്ട് ദിവസം കൊണ്ടു ആരോ അവനെ ആക്രമിച്ചു സ്ക്രീപ്റ്റ് തട്ടിയെടുക്കാൻ പുറകെയുണ്ടെന്ന് പറഞ്ഞതിനാൽ, അവൻ ആവശ്യപ്പെട്ടത് അനുസരിച്ചു ഹോസ്പിറ്റലിൽ നിന്ന് ഒരു സഹപാഠിയുടെ വീട്ടിൽ സുരക്ഷക്ക് വേണ്ടി വന്നതാണ്.
എന്തായാലും അവൻ എന്നെ മാറ്റി നിർത്തി രഹസ്യം പറഞ്ഞു യഥാർത്ഥത്തിൽ അവനെ കൊല്ലാൻ ശ്രമിക്കുന്നവരാണ് ഈ വീട്ടിൽ കൊണ്ടു വന്നത്.
അപ്പോൾ എന്റെ പല സുഹൃത്തുക്കളും നടത്തിയ മെന്റൽ ഹെൽത് വർക്ഷോപ്പിൽ പങ്കെടുത്തിട്ടുള്ളയെനിക്ക് ഇവനു പരനോയ എന്ന അവസ്ഥയാണന്നു തോന്നി. അങ്ങനെയുള്ളവർ ചിലപ്പോൾ വയലന്റ്റ് ആകാം അല്ലെങ്കിൽ സ്വയം ആത്മഹത്യ വരെ ചെയ്യാം. എന്തായാലും അവനെ നയത്തിൽ ഒരു ഡോക്ടറെകാണിച്ചു. ചില മരുന്ന് ഒക്കെ കുറിച്ച് തന്നു. ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ കൂടെ ഉണ്ടെന്നു ധൈര്യപെടുത്തി.
എന്നിട്ട് ഡിന്നർ ഒക്കെ വാങ്ങികൊടുത്തു എന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഗസ്റ്റ് റൂമിലാക്കി  രാത്രിയിൽ  രാജേന്ദ്രിനെ ഓഫീസിൽ തന്നെ അന്ന് രാത്രി താമസിക്കാൻ ഏർപ്പാടാക്കി
രാവിലെ അഞ്ചു മണിക്ക് ഗാഡ് വിളിച്ചു ആ പയ്യൻ രാത്രി നാലുമണിക്ക് അവിടെ താഴെ ഉണ്ടായിരുന്ന ചങ്ങലയും താഴും വീശി കൊല്ലും എന്ന് പറഞ്ഞു ഓടിപ്പോയി. ആ സോസൈറ്റിയിൽ ഉണ്ടായിരുന്ന ഗാഡിനെ ചങ്ങലയും താഴുംകൊണ്ട് അടിച്ചു. മോഷ്ട്ടാവ് ആയിരിക്കും എന്ന് വിചാരിച്ചു അവർ അവനെ അടിച്ചു കൈ കെട്ടി പോലീസിനെ വിളിച്ചു. അങ്ങനെ അവിടെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ രാത്രിയിൽ ഗാഡും രാജേന്ദ്രരും അവനെ കൊല്ലാൻ തോന്നിയപ്പോൾ അവൻ രക്ഷപെടാൻ നോക്കിയതാണ് എന്ന് പറഞ്ഞു. പോലീസിനോടും അതു തന്നെ പറഞ്ഞു.
എന്റെ കൂടെ ഉണ്ടായിരുന്ന ബീനയോട് ഗുജറാത്തിൽ അവൻ ഒരു രഹസ്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു. എന്നിട്ട് പറഞ്ഞു ജോൺ അങ്കിളാണ് യഥാർത്ഥത്തിൽ അവനെ അപായപെടുത്തുവാൻ ശ്രമിക്കുന്നത്. അതു പക്ഷെ അവന്റ അച്ഛനുമായ ഒത്തുകളിയാണ്.
എന്തായാലും അവന്റ അച്ചനെ വിളിച്ചു. അയാളുടെ കണ്ണ് നിറഞ്ഞു കണ്ണ് നീര് വന്നു. പയ്യനെ പലയിടത്തും ചികിൽസിച്ചു. കുറെ വർഷങ്ങൾക്ക് മുമ്പ് മരിച്ചു.
ഞാൻ ഈ അനുഭവം പറഞ്ഞത് പലപ്പോഴും വളരെ നോർമൽ ആയിതോന്നുന്ന പലരും മാനസിക നില തെറ്റുന്നത് ആരും തിരിച്ചറിയുകപോലും ചെയ്യില്ല.
അതുകൊണ്ടു തന്നെ പോലീസ്, മറ്റുള്ള പൊതു പ്രവർത്തകർ, പഞ്ചായത്ത്‌ അംഗങ്ങൾ എല്ലാം മെന്റൽ ഹെൽത് ഓറിയെന്റേഷൻ അത്യാവശ്യമാണ്.
കേരളത്തിൽ പല കാരണങ്ങൾ കൊണ്ട് മെന്റൽ ഹെൽത് വളരെ ഗൗരവമായ വിഷയമാണ്. ലഹരി മരുന്ന് ഉപയോഗം വർധിക്കുന്നതും അമിത മദ്യപാനവും ഇതിന് ആക്കാം കൂട്ടിയിട്ടുണ്ട്
അത്കൊണ്ട് തന്നെ മെന്റൽ ഹെൽത്  ട്രെയിനിങ് സ്കൂൾ, കോളേജ്, പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്‌ അംഗങ്ങൾക്കെല്ലാം കൊടുക്കണം.

#dr.vandanadas_murder

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക