Image

ഫോമാ സീനിയര്‍ സിറ്റിസണ്‍സ് അഫയേഴ്‌സ്  നാഷണല്‍ സബ് കമ്മിറ്റി രൂപീകൃതമായി - ചെയര്‍മാന്‍ : മാത്യു കോട്ടക്കല്‍.

ജോസഫ് ഇടിക്കുള (പി ആര്‍ ഓ, ഫോമാ) Published on 16 May, 2023
ഫോമാ സീനിയര്‍ സിറ്റിസണ്‍സ് അഫയേഴ്‌സ്  നാഷണല്‍ സബ് കമ്മിറ്റി രൂപീകൃതമായി - ചെയര്‍മാന്‍ : മാത്യു കോട്ടക്കല്‍.

ഫോമാ സീനിയര്‍ സിറ്റിസണ്‍സ് അഫയേഴ്‌സ്  നാഷണല്‍ സബ് കമ്മിറ്റി രൂപീകൃതമായി, ചെയര്‍മാന്‍ : മാത്യു കോട്ടക്കല്‍. സെക്രട്ടറി : ജോണ്‍ മാത്യു,  എന്‍സി കോഓര്‍ഡിനേറ്റര്‍  : ബെറ്റി ഉമ്മന്‍, വൈസ് ചെയര്‍മാന്‍  : എബ്രഹാം മാത്തന്‍,  അംഗങ്ങള്‍ : ഹെറാള്‍ഡ് ഫിഗറിഡോ   ലൂക്കോസ് തര്യന്‍, ബേബി കുര്യാക്കോസ്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാത്യു കോട്ടക്കല്‍ കേരളത്തില്‍  തിരുവല്ല സ്വദേശിയാണ്. കഴിഞ്ഞ 38 വര്‍ഷമായി ന്യൂയോര്‍ക്കില്‍  ആല്‍ബനിയില്‍ താമസം. ആല്‍ബനി മാര്‍ത്തോമ  ചര്‍ച്ച് അംഗമായ അദ്ദേഹം സ്വന്തമായി ബിസിനസ് ചെയ്യുന്നു.

ജോണ്‍ മാത്യു - കോഴഞ്ചേരിസ്വദേശം, ഹൈസ്‌കൂള്‍ പഠനകാലത്ത് ബാലജന സഖ്യവുമായും  കോളേജ് കാലത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു ദശാബ്ദത്തിലേറെ മിഡില്‍ ഈസ്റ്റില്‍ ജോലി, 2004-ല്‍ യു.എസ്.എ.യിലേക്ക് കുടിയേറി, യു.എന്‍.എല്‍.വി.യില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു,

ബെറ്റി ഉമ്മന്‍ -  കോഴഞ്ചേരി സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ ഫിസിക്‌സ് ലക്ചററായാണ്  കരിയര്‍ ആരംഭിച്ചത്. ഇപ്പോള്‍ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍  സോഷ്യല്‍ സര്‍വീസില്‍  ജോലി ചെയ്യുന്നു. ഫോമയുടെ ദീര്‍ഘകാല പ്രവര്‍ത്തകയാണ്,

എബ്രഹാം മാത്തന്‍ : ആലുവ U.C കോളേജില്‍ സാമ്പത്തിക ശാസ്ത്രം ലക്ചററായാണ് കരിയര്‍ ആരംഭിച്ചത്. എല്‍.ഐ.സി. ഇന്ത്യയുടെയും ജി.ഐ.സി.യുടെ അഡ്മിനിസ്‌ട്രേഷന്‍ ജോലിക്കു ശേഷം യു.എസിലേക്ക്, ശേഷം മെറ്റ്ലൈഫില്‍ ചേര്‍ന്നു, ഇപ്പോള്‍ പ്രുഡന്‍ഷ്യലില്‍ ഫിനാന്‍ഷ്യല്‍ പ്രൊഫഷണലായി ജോലി ചെയ്യുന്നു.

ഹെറാള്‍ഡ് ഫിഗ്യൂറെഡോ - ഹെറാള്‍ഡ് കൊച്ചി സ്വദേശിയാണ്, കഴിഞ്ഞ 44 വര്‍ഷമായി ചിക്കാഗോയില്‍ സ്ഥിരതാമസം, ഭാര്യ മാര്‍ഗരറ്റ്മ, മകള്‍ മെല്‍ഫ,  ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഹെറാള്‍ഡ് നിലവില്‍ കേരള ലാറ്റിന്‍ കാത്തലിക്‌സ് ഓഫ് ചിക്കാഗോ, അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചിക്കാഗോ, സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര, കൊച്ചി / ചിക്കാഗോ ചാപ്റ്റര്‍ എന്നീ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു, കൂടാതെ കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

ലൂക്കോസ് തരിയന്‍ - കൊല്ലം മുഖത്തല സ്വാദേശി, ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. 1977-ല്‍ അമേരിക്കയിലേക്ക് കുടിയേറി. അച്ചടി മേഖലയിലും ഫ്യൂവല്‍ റീറ്റെയ്ല്‍ മേഖലയിലും ബിസിനസ്സ്  അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍. എക്‌സിക്യൂട്ടീവ് ടീമില്‍ വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്,. ഇപ്പോള്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിലെ ഉപദേശക സമിതി അംഗങ്ങളില്‍ ഒരാള്‍. ഭാര്യ ഗ്രേസിയും രണ്ട് മക്കളും മൂന്ന് പേരക്കുട്ടികളും അറ്റ്‌ലാന്റയില്‍ താമസിക്കുന്നു.

ബേബി കുര്യാക്കോസ് - ഇടുക്കി സ്വദേശി, പഠിച്ചത്  കോതമംഗലം സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ ശേഷം  ശേഷം  N.S.S പോളിടെക്‌നിക് പന്തളം കോളേജില്‍  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി, 1971-ല്‍ ന്യൂഡല്‍ഹിയില്‍ നാഷണല്‍ ബില്‍ഡിംഗ് കോര്‍പ്പറേഷനില്‍ ജോലി, പിന്നീട് പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫില്‍ (P&T) ജോലി, 1978 ല്‍  യു.എസ്.എ.യിലേക്ക് കുടിയേറുകയും ചെയ്തു. ന്യൂയോര്‍ക്കിലെ  ഡ്യൂറസെല്‍ ലിഥിയം ബാറ്ററി, ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ (NYCTA) . 1985-ല്‍  ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്‍ഡ് (IAMALI) രൂപീകരിച്ചു, അവിടെ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സംഘടനയുടെ ട്രഷററാണ്. ഇപ്പോള്‍ ഭാര്യയോടും മകനോടും കുടുംബത്തോടും ഒപ്പം ന്യൂ ഹൈഡ് പാര്‍ക്കില്‍  താമസിക്കുന്നു.

ഫോമയുടെ  സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഫോമയിലെ മുതിര്‍ന്ന അംഗങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്നു,  ചെയര്‍മാന്‍ മാത്യു കോട്ടക്കലിനും ടീമിനും അനേകം കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യുവാനുണ്ടെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  കമ്മറ്റിയുടെ സമ്പൂര്‍ണ പിന്തുണയും ഉണ്ടാവുമെന്നും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ  പ്രസിഡന്റ്  ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 

ഏകോപനം : ഓജസ് ജോണ്‍ ( ജനറല്‍ സെക്രട്ടറി, ഫോമ)

വാര്‍ത്ത : ജോസഫ് ഇടിക്കുള (പി ആര്‍ ഓ, ഫോമാ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക