Image

ഒരു നന്മയും നിസ്സാരമായി കാണരുത് (റൂബിയുടെ ലോകം: റൂബി എലിസ)

Published on 16 May, 2023
ഒരു നന്മയും നിസ്സാരമായി കാണരുത് (റൂബിയുടെ ലോകം: റൂബി എലിസ)

പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്‌.., നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ.. പുഞ്ചിരി തൂകുന്ന അധരങ്ങള്‍ ആരിലും ആകര്‍ഷണവും സൗന്ദര്യവും വര്‍ധിപ്പിക്കും...

ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ.., അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ...

 മുഖം മനസ്സിന്‍റെ കണ്ണാടിയാണ്‌..,

“ഒരു നന്മയും നീ നിസ്സാരമായി കാണരുത്‌, നിന്‍റെ സഹോദരനെ പുഞ്ചിരിതൂകിയ മുഖത്തോടെ അഭിമുഖീകരിക്കുന്നതു പോലും”...

ഒരു നിമിഷം കൊണ്ട് തീരുന്നതാണ് നമ്മുടെ ഈ ജീവിതം അതിനിടയിൽ എന്തിന് വാശിയും, വൈരാഗ്യാവും, പരാതിയും, പരിഭവവും..

ഇതെല്ലാം മാറ്റിവച്ചു പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക.. അതല്ലേ നന്മ നിറഞ്ഞ ജീവിതം..!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക