HOTCAKEUSA

പ്രവാസി ഒറ്റമുറിവാസി (കവിത: വിനീത് വിശ്വദേവ്)

Published on 17 May, 2023
പ്രവാസി ഒറ്റമുറിവാസി (കവിത: വിനീത് വിശ്വദേവ്)

ഒറ്റമുറി വാസിയായി 
ആയിരം സ്വപ്നം പോറ്റുന്ന
മണലാരണ്ണ്യതിൻ കൂടുകാരൻ.

വെയിലേറ്റു വാടാതെ
വിയർപ്പുകണങ്ങളെ നാളയുടെ 
അത്തറുഗന്ധമായി 
പരത്താൻ കൊതിച്ചവൻ.

മരതകപ്പച്ച തൻ ഹരിതകം 
വിട്ടൊഴിഞ്ഞു പോയവൻ 
മരുപ്പച്ച തൻ തണലുതേടി 
ഉഷ്ണക്കാറ്റിൽ നടന്നിരുന്നു. 

നാട്ടിലെങ്ങും  ചൊല്ലി പടരുന്നു 
പുത്തൻപണമുള്ള ഗൾഫുകാരൻ.
കണ്ടാൽ തിളങ്ങുന്ന കുപ്പായത്തിനുള്ളിൽ 
കരയുന്ന കൂട്ടുകാരൻ.

ഉറ്റവർ തൻ ഉയിരിന്നു രക്ഷക്കായി 
വന്നവൻ ഉഷ്ണമറിയാതെ 
ഉഴലുന്നു, തളർന്നു ഉറങ്ങുന്നു 
ഉണരുന്നു യാന്ത്രിക പാവകൾപോലെ.

വറ്റിയ ചോരയും നീരും മാറ്റുരക്കുന്ന 
കഥാന്ത്യം കുറിക്കുമ്പോൾ 
കൂട്ടുചേരുന്നു ജരാനരകളും 
ആസ്വാദനമറിയാതെപോയ ജീവിതവും.


-    

Sherly 2023-05-17 18:51:57
Pravasiyude sathyamaya jeevitha kvavitha...
Yasar 2023-05-17 18:53:45
Nice poem...!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക