HOTCAKEUSA

ഭയക്കണം(കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 17 May, 2023
ഭയക്കണം(കവിത: ദീപ ബിബീഷ് നായര്‍)

പിന്നിലായാരോ വരുമെന്ന ചിന്തയില്‍
ഇന്നീ മണ്ണിലല്ലോ ഭയക്കണം

വിദ്വേഷമാരോടുമില്ലെന്നിരുന്നാലും
ഇന്നീ മണ്ണിലല്ലോ ഭയക്കണം

പ്രതികരിക്കാനൊന്നുമില്ലെങ്കിലും
ഇന്നീ മണ്ണിലല്ലോ ഭയക്കണം

നേരെ നടന്നടുക്കുന്നൊരു മര്‍ത്യനെ
ഇന്നീ മണ്ണിലല്ലോ ഭയക്കണം

മുന്നേ പരിചയമൊട്ടുമില്ലെങ്കിലും
ഇന്നീ മണ്ണിലല്ലോ ഭയക്കണം

പ്രതികാരചിന്തകളൊന്നുമില്ലെങ്കിലും
ഇന്നീ മണ്ണിലല്ലോ ഭയക്കണം

പിടയുന്ന ജീവനെ കണ്ടാല്‍ നടുങ്ങാത്ത
ഇന്നീ മണ്ണിലല്ലോ ഭയക്കണം

ലഹരിയില്‍ നാടാകെ മുങ്ങിക്കുളിക്കുമ്പോള്‍
ഇന്നീ മണ്ണിലല്ലോ ഭയക്കണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക