Image

കന്നട നാട്ടിലെ കോൺഗ്രസ് മാജിക് (ജോയ് ഇട്ടൻ)

Published on 18 May, 2023
കന്നട നാട്ടിലെ കോൺഗ്രസ് മാജിക് (ജോയ് ഇട്ടൻ)

തകർച്ചയുടെ വക്കിൽ നിന്ന് തിരിച്ചു വന്നതിന്റെ കണക്കുകൾ പല കാലഘട്ടങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു തിരിച്ചുവരവിനാണ് ഇപ്പോൾ കന്നട രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. മുന്നിൽ നയിക്കാൻ രാഹുൽ ഗാന്ധി എന്ന പച്ചയായ ഒരു മനുഷ്യനുള്ളപ്പോൾ ഇന്ത്യക്ക് തലവേദനയുണ്ടാകുന്നില്ല  ഇങ്ങനെ ഒരു ലീഡർ ഉള്ളപ്പോൾ  എങ്ങനെയാണ് ഈ പാർട്ടിക്ക് തളർന്നു പോകാൻ കഴിയുന്നത്. കന്യാകുമാരി മുതൽ കാസർകോട് വരെ രാഹുൽഗാന്ധി നടത്തിയ മുന്നേറ്റങ്ങളുടെ ഒരു ചെറിയ പ്രതിഫലനമാണ് കർണ്ണാടകയിൽ  സംഭവിച്ചിരിക്കുന്നത്. അന്ന് കളിയാക്കിയവരെല്ലാം  ഇപ്പോൾ രാഹുലിനെ അഭിനന്ദിച്ച് മുന്നോട്ടുവരികയാണ്. ഇന്ത്യൻ രാഷ്ട്രീയം പലപ്പോഴും ഉദ്വേകജനമായ  ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. നഷ്ടപ്പെട്ടുപോയെന്ന് കരുതിയ പ്രതാപങ്ങളെ ഇങ്ങനെ തിരിച്ചുപിടിച്ചു കൊണ്ടാണ് ഇന്ത്യ അതിന്റെ മൂല്യം സംരക്ഷിക്കുന്നത്. തങ്ങൾ കൈവിട്ട തങ്ങളുടെ നാട് തിരിച്ചുപിടിച്ചു എന്നതിലപ്പുറം കോൺഗ്രസിന് മറ്റെന്ത് സന്തോഷമാണ് ഇപ്പോഴുള്ളത്. ജനങ്ങൾക്ക് ഇപ്പോഴുംകോൺഗ്രസിനെ വിശ്വാസമാണ്. അവർ തങ്ങളെ കൈവിടില്ല എന്ന ബോധ്യമാണ്. കർണാടകയിലെ തിരഞ്ഞെടുപ്പിൽ ആ ബോധ്യം അടിയുറയ്ക്കപ്പെട്ടിരിക്കുന്നത്.

രാഹുൽ ഗാന്ധിയെന്ന കോൺഗ്രസ് നേതാവിന്റെ തന്ത്രങ്ങൾ കൂടിയാണ് കർണാടകയിൽ വിജയിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് ​മല്ലികാർജുൻ ഖാർഗെയായിരുന്നുവെങ്കിലും രാഹുലിനെ തന്നെയായിരുന്നു പ്രചാരണത്തിലുടനീളം കോൺഗ്രസ് മുന്നിൽ നിർത്തിയത്. ഡി.കെ. ശിവകുമാറിന്റെ ശക്തമായ കരുനീക്കങ്ങളും ഫലംകണ്ടു. കര്‍ണാടകയിലെ ജയത്തോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി ഉയര്‍ന്നു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍. ഛത്തീസ്ഗഡ്, കര്‍ണാടക എന്നിവയാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നത്. ബിഹാര്‍, ജാർഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. പണ്ട് മുതലേ കേട്ട് വളർന്ന് കണ്ടുവളർന്ന ഒരു പാർട്ടിയാണ് എല്ലാ മനുഷ്യർക്കും കോൺഗ്രസ്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ജനസമിതി ഒന്നും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. 2018-ല്‍ ഭരണത്തിലേറിയ ശേഷം ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചേക്കുമെന്നാണ് വിലയിരുുത്തല്‍. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. 2018-ല്‍ ഭരണത്തിലേറിയ ശേഷം ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചേക്കുമെന്നാണ് വിലയിരുുത്തല്‍.

ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും മുൻനിറുത്തി കർണാടകത്തിൽ കോൺഗ്രസ് ജയിച്ചുവരും എന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിച്ചത്.  അതിന് അർത്ഥവത്താക്കുന്ന തരത്തിലുള്ള വിധിയാണ് കർണാടകയിൽ സംഭവിച്ചത്. കെട്ടുപോയെന്ന് കരുതിയ ഒരുത്തിരി ഇപ്പോൾ ആളിക്കത്തി തുടങ്ങിയിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തെ പ്രതിപക്ഷ നേതാവിന്റെയും  കൂട്ടായ ഒരു വിലയിരുത്തലാണ് ഇവിടെ വിജയത്തിലെത്തിയത്. ഈ അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. ഈ നേട്ടത്തെ മാതൃകയാക്കേണ്ടത് നമ്മുടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വമാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. അധികാരക്കൊതിയില്ലാതെ കൈവിട്ട് പോയതിനെ തിരികെ പിടിക്കുവാനുള്ള കൂട്ടായ പരിശ്രമത്തിന് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ തുടക്കം കുറിക്കണം. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തൈച്ചിരിക്കുന്നവർ നിലവിലുള രാഷ്ട്രീയ സാഹചര്യത്തെ വിനിയോഗിക്കുവാൻ ശ്രമിക്കണം. അതിനുള്ള ചവിട്ടുപടിയാണ് ഈ കന്നട മുന്നേറ്റം. അത് ഭംഗിയായി നടപ്പിൽ വരുത്തുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിയും.
അതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തളർന്നിട്ടില്ല, ഇനി ഒരിക്കലും തളരുകയുമില്ല

#karnataka_election

Join WhatsApp News
കുമാര ഗൗഡ 2023-05-19 00:15:55
മാലിയാളം സ്വൽപ സ്വൽപ അർത്ഥ ആകത്തെ. കന്നഡ കോൺഗ്രസിനെ കൺഗ്രാജുലേഷൻ തന്നതിൽ ബാല്ല സന്തോഷ. താങ്ക്യൂ താങ്ക്യൂ. അമേരിക്ക തല്ലി കോൺഗ്രസുകാരു ഓഖട്ടായി നില്ലു ബെക്കെ. ഞണ്ടു സ്വഭാവ ഒള്ളെതല്ല. ഞണ്ടു സ്വഭാവ ബഹു മോശ . അല്ലി ചെയർമാൻ പ്രസിഡണ്ട് ഒക്കെ ആവതിക്ക് ഞണ്ടുകൾ കടിപിടി. അല്ലി ഐഓസി, koc, ഒഐസിസി, okkcc , okcc inoc - കോൺഗ്രസിനെ പിളർത്തി സംഘടനകൾ ബാല സാഗരം ആകിതെ. അത് ചനാകില്ല. നമ്മ ഡികെ ശിവകുമാറിനെ, സിദ്ധരാമയാ ഉള്ള ലീഡേഴ്സ്. . ഫസ്റ്റ് ഓഫ് ഓൾ യു ഹാവ് ടു കിക്ക് ഔട്ട് ഓൾ യുവർ ഞണ്ടുകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക