Image

ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനി സുരാഗ് രാമചന്ദ്രന്‍  എഴുതിയ നോവല്‍ ആരംഭിക്കുന്നു

Published on 18 May, 2023
ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനി സുരാഗ് രാമചന്ദ്രന്‍  എഴുതിയ നോവല്‍ ആരംഭിക്കുന്നു

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളിൽ രംഗവേദി വീണ്ടുമുണർന്നപ്പോൾ, നാടകം സംവിധാനം ചെയ്യുക എന്ന ഉത്തരവാദിത്വം കലാകാരിയായ അഖില എന്ന പ്ലസ് ടൂ വിദ്യാർത്ഥിനി ഏറ്റെടുക്കുകയും അതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളുമാണ് 'ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി' എന്ന നോവലെറ്റിൽ പ്രതിപാദിക്കുന്നത്. 

പേര് സൂചിപ്പിക്കുന്നത് പോലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ആദ്യത്തെ വെടിയുണ്ട പായിച്ച മംഗൾ പാണ്ഡേയുടെ കഥയാണ് അഖില തന്റെ നാടകത്തിനായി തിരഞ്ഞെടുത്തത്. 

നാടകത്തിനെതിരേ കുപ്രചരണങ്ങൾ തുടക്കത്തിലേ ഇറങ്ങുന്നു. അഖില അവയേ ഫലപ്രദമായി നേരിടുന്നു. എന്നാൽ, നാടകം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു അപകടത്തിൽ മംഗൾ പാണ്ഡേയായി അഭിനയിക്കുന്ന പ്രധാന നടന്റേ കാലൊടിഞ്ഞ് ആശുപത്രിയിലാകുന്നു.

എല്ലായിടത്തും പ്രചരിച്ച, അഖില തന്നെ ഡിസൈൻ ചെയ്ത പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്ന നായക കഥാപാത്രത്തിന്റെ മുഖം പ്രതീക്ഷിച്ചെത്തുന്ന കാണികൾക്ക് മുന്നിൽ അഖിലയ്ക്ക് തന്റെ നാടകം അവതിരിപ്പിക്കാനുകുമോ? 
വായിച്ചറിയൂ, ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയിലൂടെ!

നോവലിസ്റ്റിനെ കുറിച്ച്:


എഴുത്തുകാരനും, ചിത്രകാരനുമായ സുരാഗ് രാമചന്ദ്രൻ, ബാംഗളൂരിൽ ഐ ടി രംഗത്ത് ജോലി ചെയ്യുന്നു. 2008-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട് കുട്ടികൾക്കു വേണ്ടി ശ്രദ്ധ തിരിച്ച സുരാഗ്, കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002-ൽ മൺസൂൺ ബുക്ക്സ് പ്രസിദ്ധീകരിച്ച "കഥ വിരിയുന്നിടം" എന്ന കഥാസമാഹാരത്തിലും, പ്രസ് ബുക്ക്സ്  പ്രസിദ്ധീകരിച്ച "കഥ 2002" എന്ന കഥാസമാഹാരത്തിലും കഥകൾ വന്നിട്ടുണ്ട്. പ്രസിദ്ധീകരിച്ച ആദ്യ നോവൽ - ദേവാല (കൈപ്പട പുബ്ലിക്കേഷൻസ്).
ബാംഗ്ലൂരിൽ, വൈറ്റ്ഫീൽഡിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സുരാഗ് രാമചന്ദ്രന്റെ ഭാര്യ, ജിൽന, സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്. മകൻ, സാത്വിക്, വിദ്യാർത്ഥി. അമ്മ, സുരലത, എൽ ഐ സിയിൽ നിന്നും റിട്ടയർ ചെയ്തു. അച്ഛൻ, രാമചന്ദ്രൻ, എൽ ഐ സിയിൽ ഡെവലെപ്മെന്റ് ഓഫീസർ ആയിരുന്നു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക