Image

സുധീര്‍ പണിക്കവീട്ടിലിന്റെ സാഹിത്യ നിരൂപണങ്ങള്‍; ഒരാസ്വാദനം( ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 May, 2023
സുധീര്‍ പണിക്കവീട്ടിലിന്റെ  സാഹിത്യ നിരൂപണങ്ങള്‍; ഒരാസ്വാദനം( ഏബ്രഹാം തോമസ്)

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങള്‍ക്കും ഒരു സുവര്‍ണ്ണ ദശ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് അമേരിക്കയുടെ പല പ്രദേശങ്ങളിലും മലയാള ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. സ്വായത്തമാക്കിയ മലയാളം ടൈംപ്പിംഗ് ധാരാളം മലയാള എഴുത്തുകാരെയും രംഗത്ത് കൊണ്ടു വന്നു. ഓണ്‍ലൈന്‍ പ്രസിദ്ധീകരണ സാധ്യത  മലയാള മാധ്യമങ്ങള്‍ ആവോളം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു.

കോവിഡ് വര്‍ഷങ്ങളിലെ മാന്ദ്യത പല പ്രസിദ്ധീകരണങ്ങള്‍ക്കും മരണ മണി മുഴക്കി. പ്രസിദ്ധീകരണം ഓണ്‍ലൈനില്‍ മാത്രം ഒതുക്കി ചിലര്‍ പിടിച്ചു നിന്നു. ഇന്നും കോവിഡ് മാന്ദ്യതയില്‍ നിന്ന് അമേരിക്കന്‍ മലയാളികളുടെ സാഹിത്യ സൃഷ്ടികളുടെ വിലയിരുത്തല്‍ ദുഷ്‌കരമായിരുന്നു. നീണ്ടു പരന്ന് കിടക്കുന്ന രാജ്യം. സമയത്തില്‍പോലും ഏകതയില്ല. ഒരു സംസ്ഥാനത്തെ മലയാളിക്ക് മറ്റൊരു സംസ്്ഥാനത്തില്‍ ഒരു മലയാള പ്രസിദ്ധീകരണം ഉണ്ടെന്നോ അതില്‍ സാഹിത്യസൃഷ്ടികള്‍ നടത്തുന്നവരുണ്ടെന്നോ വലിയ വിവര ഉണ്ടാകണമെന്നില്ല. ചില  സംഘടനകള്‍ സാഹിത്യമത്സരങ്ങള്‍ നടത്തിയപ്പോള്‍ ജൂറി ചെയര്‍മാനായി പ്രവര്‍ത്തിക്കേണ്ടി വന്ന ലേഖകന്‍ മറ്റ് ജൂറി അംഗങ്ങള്‍ സാഹിത്യസൃഷ്ടികള്‍ വിലയിരുത്തുന്നതിന് വേണ്ടി അവയുടെ ഫോട്ടോ കോപ്പികള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് വിലയിരുത്തലുകള്‍ ക്രോഡീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീ.സുധീര്‍ പണിക്കവീട്ടില്‍ തന്റെ പുസ്തകം അമേരിക്കന്‍ സാഹിത്യ നിരൂപണങ്ങളിലൂടെ നിര്‍വഹിച്ചിരിക്കുന്ന്ത ശ്ലാഘനീയമാണെന്ന് നിസ്സംശയം പറയാം.

അമേരിക്കന്‍ മലയാള സാഹിത്യം രണ്ടാം ഭാഗം(ഒന്നാം ഭാഗം ശ്രീ.പണിക്കവീട്ടലിന്റെ ആദ്യ പുസ്തകം പയേറിയയിലെ പനിനീര്‍പ്പൂക്കളില്‍ പ്രസിദ്ധീകരിച്ചിരുന്നു) ആമുഖമായി ചേര്‍ത്തിരിക്കുന്നു. പ്രധാനമായും ഗ്രന്ഥകാരന്‍ ന്യൂയോര്‍ക്കിലെ മലയാളി എഴുത്തുകാരുടെ സംഘടനയായ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ച ലേഖനത്തില്‍ നിന്നാരംഭിച്ച് അമേരിക്കയിലെ ചില എഴുത്തുകാരുടെ പേരുകള്‍ പരാമര്‍ശിച്ച് അവര്‍ ഗൃഹാതുരത്വം എഴുതുന്നത് മതിയാക്കി അമേരിക്കയെക്കുറഇച്ച് ശരിയായി അറിഞ്ഞ് എഴുതാന്‍ ശ്രമിക്കണം എന്നൊരു നിര്‍ദ്ദേശം ഗ്രന്ഥകാരന്‍ വയ്ക്കുന്നു. ഗൗരവമായി അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സ്വീകരിക്കേണ്ട ഒരു നിര്‍ദേശമാണിത്. തങ്ങള്‍ വിട്ടുപോന്ന കാലത്ത് നിന്ന് ജനിച്ച നാടിന് സംഭവിച്ച മാറ്റങ്ങള്‍ മനസ്സിലാക്കാതെ, തങ്ങളെ സ്വീകരിച്ച നാട്ടിലെ പ്രവാസികളുടെ ജീവിതം എന്തെന്നറിയാന്‍ താല്‍പര്യപ്പെടാതെ നടത്തുന്ന രചനകള്‍ക്ക് താല്‍ക്കാലിക സ്വീകാര്യത ഉണ്ടായെന്നു വരാം. മാറി ചിന്തിക്കുവാന്‍ കഴിഞ്ഞാല്‍ രചനകള്‍ എക്കാലവും സ്വാഗതം ചെയ്യപ്പെടും.

ഗ്രന്ഥകാരന്‍ ധാരാളം എഴുത്തുകാരുടെ രചനകള്‍ ക്രിയാത്മകമായി വിലയിരുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സംസ്ഥാനത്തില്‍ താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അമേരിക്കയുടെ വടക്കു കിഴക്ക് പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ രചനകളാണ് പുസ്തകത്തില്‍ ഏറിയ ഭാഗവും അപഹരിക്കുന്നത്. ചില വ്യക്തികളുടെ അനവധി രചനകളും വളരെ കുറച്ചു മാത്രം സാഹിത്യസൃഷ്ടികള്‍ ഇപ്പോള്‍ നടത്തുന്നവരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താവ് ഒരു പക്ഷേ തന്റെ ദൃഷ്ടിയില്‍ പെടാത്തത് കൊണ്ടോ അപ്രാപ്യമായിരുന്നതുകൊണ്ടോ ആയിരിക്കാം. പലരുടെയും സൃഷ്ടികളോ അവര്‍ നല്‍കുന്ന സംഭാവനകളോ പരാമര്‍ശിച്ചിട്ടില്ല. പക്ഷെ അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥത്തിന് ദീര്‍ഘനാളത്തെ പരിശ്രമവും ഗവേഷണവും ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. സുധീറിന് മലയാള ഭാഷയിലും അമേരിക്കന്‍  എഴുത്തുകാരിലും അസാധാരണമായ താല്‍പര്യമുണ്ട്. ക്രിയാത്മക സമീപനം കൈമുതലായുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രത്തെക്കുറിച്ചും ഈടുറ്റ ഈ ഗ്രന്ഥ കാഴ്ച വയ്ക്കുവാന്‍ സുധീറിന് കഴിയും.

Join WhatsApp News
Abdul Punnayurkulam 2023-05-18 16:58:58
As Abraham Thomas indicates, Sudheer evaluates so many books. Its reviews encourage American Malayalee writers and promotes American Malayalam literary, as well as it connects across the American Malayalee writers. That is a remarkable job.
Sudhir Panikkaveetil 2023-05-19 02:34:14
"ഗ്രന്ഥകാരന്‍ ന്യൂയോര്‍ക്കിലെ മലയാളി എഴുത്തുകാരുടെ സംഘടനയായ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ച ലേഖനത്തില്‍ നിന്നാരംഭിച്ച്" ( ഇത് ശരിയല്ല ഞാൻ സർഗ്ഗവേദിയുടെ രൂപീകരണത്തിലും പ്രാരംഭകാലത്തും ഉണ്ടായതല്ലാതെ എന്റെ രചനകൾ അവിടെ അവതരിപ്പിച്ചിട്ടില്ല). "അമേരിക്കയിലെ ചില എഴുത്തുകാരുടെ പേരുകള്‍ പരാമര്‍ശിച്ച് അവര്‍ ഗൃഹാതുരത്വം എഴുതുന്നത് മതിയാക്കി അമേരിക്കയെക്കുറഇച്ച് ശരിയായി അറിഞ്ഞ് എഴുതാന്‍ ശ്രമിക്കണം എന്നൊരു നിര്‍ദ്ദേശം ഗ്രന്ഥകാരന്‍ വയ്ക്കുന്നു' ഇതും ശ്രീ എബ്രഹാം തോമസ് തെറ്റിദ്ധരിച്ചതാണ് , എന്തായാലും ഇങ്ങനെ ഒരു ആസ്വാദനം എഴുതിയതിനു അദ്ദേഹത്തിനു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക