Image

ബഹ്റിന്‍-ഖത്തര്‍ വിമാന സര്‍വിസ് 25 മുതല്‍; പ്രവാസികള്‍ക്ക് ഗുണകരം

Published on 18 May, 2023
 ബഹ്റിന്‍-ഖത്തര്‍ വിമാന സര്‍വിസ് 25 മുതല്‍; പ്രവാസികള്‍ക്ക് ഗുണകരം

 

മനാമ: ബഹ്റിന്‍- ഖത്തര്‍ വിമാന സര്‍വിസ് മേയ് 25ന് പുനരാരംഭിക്കാനുള്ള തീരുമാനം പ്രവാസി മലയാളികള്‍ക്കും ഗുണകരമാകും. നിലവില്‍ ദോഹയിലേക്ക് പോകണമെങ്കില്‍ ഒമാന്‍, കുവൈറ്റ് വഴിയുള്ള സര്‍വീസുകളായിരുന്നു യാത്രക്കാരുടെ ആശ്രയം.

ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സര്‍വിസ് പുനരാരംഭിക്കുന്നതെന്നും പൗരന്മാരുടെ പൊതുവായ ആഗ്രഹം അതാണെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


2017-ല്‍ ഖത്തറിനെതിരേ പ്രഖ്യാപിച്ച ഗള്‍ഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമ ഗതാഗതവും നിലച്ചത്. നയതന്ത്ര ബന്ധവും യാത്രാമാര്‍ഗവും ഇതേത്തുടര്‍ന്ന് നിശ്ചലമായി.

2021ല്‍ സൗദിയില്‍ നടന്ന അല്‍ ഉല ഉച്ചകോടിക്കു പിന്നാലെയാണ് ഉപരോധം നീങ്ങുന്നതും വിവിധ രാജ്യങ്ങള്‍ ഖത്തറുമായും തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. എന്നാല്‍, ബഹ്‌റിനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക