Image

കള്ളപ്പണം വെളുപ്പിക്കല്‍; അബുദാബിയില്‍ 13 ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ

Published on 18 May, 2023
 കള്ളപ്പണം വെളുപ്പിക്കല്‍; അബുദാബിയില്‍ 13 ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ

 

അബുദാബി: അബുദാബിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 13 ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ. പ്രതികള്‍ ലൈസന്‍സില്ലാതെ 510 മില്യണ്‍ ദിര്‍ഹമിന്റെ പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബി കോടതിയുടെ വിധി.

5 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തടവുശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനാണ് തീരുമാനം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക