Image

ഫോമാ മദേഴ്സ് ഡേ സ്‌പെഷ്യല്‍ മ്യൂസിക് നൈറ്റ് നവ്യാനുഭവമായി - 

ജോസഫ് ഇടിക്കുള (പി ആര്‍ ഓ, ഫോമാ) Published on 19 May, 2023
ഫോമാ മദേഴ്സ് ഡേ സ്‌പെഷ്യല്‍ മ്യൂസിക് നൈറ്റ് നവ്യാനുഭവമായി - 

ന്യൂ യോര്‍ക്ക് : ഫോമാ കള്‍ച്ചറല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദേഴ്സ് ഡേ സ്‌പെഷ്യല്‍ മ്യൂസിക് നൈറ്റ് അമ്മമാര്‍ക്ക് ഒരു നവ്യാനുഭവമായി, മെയ് 14 വൈകിട്ട് 8.30 ന് അരങ്ങേറിയ മദേഴ്സ് ഡേ ആഘോഷങ്ങളില്‍  പ്രശസ്ത സിനിമാതാരം ശ്വേതാ മേനോന്‍ ആയിരുന്നു മുഖ്യാതിഥി, മിസോറി മേയര്‍ റോബിന്‍  ഇലക്കാട്ട്  പ്രത്യേക ക്ഷണിതാവ്  ആയിരുന്നു, ഫോമാ കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ബിജു തുരുത്തിമാലില്‍ ചടങ്ങില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു, അമേരിക്കയില്‍ ജനിച്ചു വളന്ന ഒന്‍പത് കുട്ടികളുടെ ഗാനങ്ങളായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം, പരിപാടിയില്‍ ശ്രോതാക്കളായി പങ്കെടുത്തവരെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ഈ യുവ ഗായകരുടേത്, റിയാനാ ഡാനിഷ് ( സാന്‍ ഫ്രാന്‍സിസ്‌കോ ),
മാളവിക ബ്രിജേഷ്  (സിയാറ്റില്‍), നിവേദ് അനൂപ്  (വിര്‍ജീനിയ),  ജെറിന്‍ ജോര്‍ജ് ( ന്യൂ ജേഴ്സി), അപര്‍ണ ഷിബു ( ന്യൂ യോര്‍ക്ക്), ജെസ്ലിന്‍ പാമ്പാടി ( ഫിലാഡല്‍ഫിയ), അശ്വിക അനില്‍ നായര്‍ ( അറ്റലാന്റ), റേച്ചല്‍ ഉമ്മന്‍ ( ഫിലാഡല്‍ഫിയ), ഋഷി മനോജ് ( അറ്റ്‌ലാന്റ) എന്നിവരായിരുന്നു മധുരതരമായ ഗാനങ്ങള്‍ ആലപിച്ചത്,   ,
ചെയര്‍മാന്‍ ബിജു തുരുത്തിമാലില്‍, വൈസ് ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങര നാഷണല്‍ കമ്മറ്റി മെമ്പര്‍ തോമസ് ഉമ്മന്‍, സെക്രട്ടറി ഡാനിഷ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ അരങ്ങേറിയത്, അഷിത ശ്രീജിത്ത്, ജെസ്സി ജോര്‍ജ്, ഷീല ഷാജു എന്നിവരായിരുന്നു പരിപാടിയുടെ എം സിമാര്‍, സാജന്‍ മോളോപ്ലാക്കല്‍ ജാക്‌സണ്‍ പൂയപ്പാടം എന്നിവരായിരുന്നു ടെക്‌നിക്കല്‍ ടീം.


ശ്വേതാ മേനോന്‍, മേയര്‍ റോബിന്‍  ഇലക്കാട്ട്, ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണികടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍ ,ജോയിന്റ് ട്രഷറര്‍ ജയിംസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, കള്‍ച്ചറല്‍ കമ്മറ്റി സെക്രട്ടറി ഡാനിഷ് തോമസ്  ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  നന്ദിയര്‍പ്പിച്ചു.

https://www.facebook.com/groups/fomaagroup/permalink/6121439434570540/?mibextid=Nif5oz

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക