Image

കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി.

വിപിന്‍ മാങ്ങാട്ട് Published on 19 May, 2023
കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി.

അവശത അനുഭവിക്കുന്നവര്‍ക്കും കിടപ്പു രോഗികള്‍ക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഒരു കൈത്താങ്ങാകുവാന്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ'ഒപ്പം'എന്ന പാലിയേറ്റീവ് കെയര്‍ രോഗികളെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി കായംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് ആദ്യ ഘട്ടം എന്ന നിലയില്‍ സ്വാന്ത്വന പരിചരണ സാധന സാമഗ്രികള്‍ വിതരണം ചെയ്തു.
 
കായംകുളം ഇന്ദിരാ ഗാന്ധി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഓഫിസില്‍ വച്ച് നടന്ന ലളിതമായ ചടങ്ങ് കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം ഉത്ഘാടനം ചെയ്തു.

ഒ ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിനിധികളായ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നടുവിലേമുറി മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.പ്രേംസന്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് സ്വാന്ത്വന പരിചരണ സാധന സാമഗ്രികള്‍ കൈമാറി. 

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ.യു. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ. ഇന്‍ കാസ് പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, അഡ്വ: പി എസ് ബാബുരാജ്, സൊസൈറ്റി ഭാരവാഹികളായ കെ പുഷ്പദാസ്, പി.ആര്‍. നാഗ്, പി.സി.റോയി, സുഷമ തങ്കപ്പന്‍ , ഏ.സലീം. അരിതാ ബാബു, അഡ്വ.പി.എസ് സമീര്‍ യാസര്‍ ലത്തീഫ്, പി.എസ്. സാബ്ബ, വൈ. ഹാരീസ്, എന്‍. മുരുകദാസ്.കെ. റഹ മത്ത് അലി ഖാന്‍, എം ഗോപിനാഥന്‍, സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക