Image

ജോർജ് പറമ്പിലിന്റെ പുതിയ സംരംഭം: എപ്പോൾ, ആര്, വിളിച്ചാലും മറുപടി നൽകാൻ  കോള്‍ സെന്റര്‍ സർവീസ്

Published on 20 May, 2023
ജോർജ് പറമ്പിലിന്റെ പുതിയ സംരംഭം: എപ്പോൾ, ആര്, വിളിച്ചാലും മറുപടി നൽകാൻ  കോള്‍ സെന്റര്‍ സർവീസ്

24 മണിക്കൂറും നിങ്ങളുടെ ഓഫീസിലേക്കുള്ള ഫോൺ  കോളുകൾക്ക് മറുപടി നൽകാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകണമെങ്കിൽ, നിങ്ങൾ ഒരു റോബോട്ട് ആയിരിക്കണം!. ഒടുവിൽ സാരംഭകനായ  ജോർജ് പറമ്പിൽ ഒരു ബദൽ പരിഹാരം കണ്ടെത്തി. ആ കഥയാണ് അദ്ദേഹം  താഴെ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നത്.

കോൾ സെന്ററുകളുടെ രാജ്യം എന്ന്  ഇന്ത്യ അറിയപ്പെടുന്നു. ഒരിക്കൽ ഐ.ടി. വിപ്ലവം ആരംഭിച്ചതോടെ  പാശ്ചാത്യ സംരംഭകർ ഈ കോൾ സെന്ററുകളിൽ നിന്നുള്ള  ഇംഗ്ലീഷ് സംസാരിക്കുവരെ ലാഭകരമായും  ഉൽപാദനക്ഷമമായും ഉപയോഗപ്പെടുത്താമെന്ന്  കണ്ടെത്തി. എന്നിരുന്നാലും, ഇന്ത്യയിലോ യുഎസിലോ ഒരു കോൾ സെന്റർ സ്ഥാപിക്കുന്ന റിസ്ക് എടുക്കാൻ മലയാളികൾ മുന്നോട്ട് വന്നില്ല. അതിനാൽ    പറമ്പിലിന്റെ ഈ സംരംഭം  പുത്തൻ വഴിത്താര തുറക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു.

VIP provides a one-stop solution for all ground transportation solutions from an executive sedan or SUV, to larger vehicles such as Sprinter Van, Stretch Limo or any size Bus.  VIP Clients are met at the airport with a name sign, chauffeur in a suit, bottled water and hand sanitizer.  More information can be found about VIP Connection at www.vipgts.com.

നിലവിൽ  പറമ്പിൽ, ന്യു യോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന VIP കണക്ഷൻ എന്ന  ട്രാവൽ സർവീസ് -ലോജിസ്റ്റിക്സ് കമ്പനി ഉടമയാണ്.  ലോകമെമ്പാടുമുള്ള 500-ലധികം നഗരങ്ങളിൽ ഫോർച്യൂൺ 500 കമ്പനികൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ, വിനോദ സഞ്ചാരികൾ എന്നിവർക്ക് കഴിഞ്ഞ 30 വർഷമായി  ഈ കമ്പനി ട്രാവൽ സംബന്ധമായ  സേവനം എത്തിക്കുന്നു. എക്‌സിക്യൂട്ടീവ് സെഡാൻ അല്ലെങ്കിൽ എസ്‌യുവി മുതൽ സ്‌പ്രിന്റർ വാൻ, സ്‌ട്രെച്ച് ലിമോ അല്ലെങ്കിൽ   ബസ് പോലുള്ള വലിയ വാഹനങ്ങൾ എന്നിവ ഉപയോഗിച്ച്   എല്ലാതരാം  ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷനും വിഐപി ലഭ്യമാക്കുന്നു. വിഐപി ക്ലയന്റുകളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ അവരുടെ പേര് എഴുതിയ ബോർഡുമായി  സ്യുട്ട് ധരിച്ച  ഡ്രൈവർ എത്തും. കുപ്പിവെള്ളം, ഹാൻഡ് സാനിറ്റൈസർ എന്നിവയും അയാൾ നൽകും.   വിഐപി കണക്ഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.vipgts.com ൽ കാണാം.

സമർത്ഥരും പ്രൊഫഷണലും അർപ്പണബോധവുമുള്ള ജീവനക്കാരാണ് ഏതൊരു ബിസിനസിന്റെയും നട്ടെല്ല്. അവർക്ക് നല്ല ശമ്പളം, ശമ്പളത്തോടുകൂടിയ അവധി, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ, വർക്മെൻ കൊമ്പൻസേഷൻ  എന്നിവയ്ക്ക് അർഹതയുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം നൽകി യു.എസിൽ സ്ഥിരമായ ജീവനക്കാരെ  നിലനിർത്തുക   ഏറെ ചെലവേറിയതാണ്. മാത്രമല്ല, കർശനമായ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും അധിക ചിലവുകളും പലപ്പോഴും അപ്രതീക്ഷിതമായ ചെലവുകൾക്കും കാരണമാകുന്നു .

ഗുണനിലവാരം കളയാതെ  ഒരു ബിസിനസ്സ് മത്സരാധിഷ്ഠിതമാകണമെങ്കിൽ, വർദ്ധിച്ചുവരുന്ന ചെലവുകൾ വ്യക്തതയോടെ  കൈകാര്യം ചെയ്യണം. ആ ചിന്ത ഫിലിപ്പീൻസിൽ ഒരു കോൾ സെന്റർ വിജയകരമായി നടത്തുന്ന ഒരാളുമായി ബന്ധപ്പെടാൻ  പറമ്പിലിനെ പ്രേരിപ്പിച്ചു. യഥാർത്ഥത്തിൽ, ഈ ആശയം വിഷമകരമെന്നാണ് ആദ്യം തോന്നിയത്.   പരിചയമില്ലാത്ത ബിസിനസ് രംഗത്തേക്ക്  കടക്കാൻ പറമ്പിൽ തികച്ചും വിമുഖനായിരുന്നു.

എന്നാൽ ഏറെ  സൂക്ഷ്മമായ കണക്കുകൂട്ടലുകൾക്ക് ശേഷം   ഒരു കൈ നോക്കാൻ തന്നെ തീരുമാനമെടുത്തു, വളർന്നുവരുന്ന കോൾ സെന്റർ ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു.  മികച്ച ഉപഭോക്തൃ സേവനവും ആശയവിനിമയ വൈദഗ്ധ്യവുമുള്ള പത്ത് ഏജന്റുമാരുമായി  പറമ്പിൽ ഈ രംഗത്തേക്ക് കാൽ വച്ചു.

പത്തു വര്ഷം മുൻപ് ചെറിയ തുടക്കത്തിൽ നിന്ന്  പറമ്പിൽ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഇപ്പോൾ  60-ൽ പരം പേർ അവിടെ   ജോലിചെയ്യുന്നു.   ഇന്ന്   വിഐപി കണക്ഷനു  മാത്രമല്ല, യുഎസിലുടനീളമുള്ള മറ്റ് ട്രാൻസ്പോർട്ടേഷൻ -ട്രാവൽ    കമ്പനികൾക്കും ഈ കോൾ സെന്റർ സേവനങ്ങൾ നൽകുന്നു. അതിനു പുറമെ, വെർച്വൽ അസിസ്റ്റൻസ്, മെഡിക്കൽ ബില്ലിംഗ്  (Virtual Assistance and Medical Billing) എന്നിവയുൾപ്പെടെ മറ്റ് ബിസിനസ്സുകളിലേക്കും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

ഫിപ്പൈൻസിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ ദാവോ സിറ്റിയിലാണ് ഓഫീസ്.  കോൾ സെന്റർ ബിസിനസ്സ്  പരമാവധിയിലെത്തിനിൽക്കുന്ന  തലസ്ഥാന നഗരമായ മനിലയിലേതിനേക്കാൾ ഉയർന്ന നിലവാരമുള്ളവരാൻ  ദാവോ സിറ്റിയിലെ ജീവനക്കാർ.

തങ്ങളുടെ കോൾ സെന്ററിന്റെ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി നേട്ടങ്ങളുണ്ടെന്ന് പറമ്പിൽ ചൂണ്ടിക്കാട്ടുന്നു. ഒരു നിശ്ചിത പ്രതിമാസ ഫീസ് നൽകിയാൽ മതി. ഉപഭോക്താക്കൾക്ക് കാൾ  സെന്റർ ജീവനക്കാരുടെ റെസ്യുമെ അടക്കം   ഒരു ലിസ്റ്റ് ലഭിക്കും. അവരിൽ നിന്ന് മികച്ചവരെ സൂമിൽ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കാം.  തിരഞ്ഞെടുത്തുകഴിഞ്ഞാൽ പ്രസ്തുത  വെർച്വൽ ഏജന്റ് ആ  കമ്പനിയ്‌ക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കും. കൂടാതെ ഏതൊരു പുതിയ ജീവനക്കാരനെയും പോലെ കമ്പനിക്ക് തങ്ങളുടെ ആവശ്യങ്ങൾക്കൻനുസരിച്ച്  ജീവനക്കാരെ പരിശീലിപ്പിക്കാം.  ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ഷിഫ്റ്റുകൾക്കായി ഏജന്റുമാർ ലഭ്യമാണ്.

ഫിലിപ്പീൻസിലെ തൊഴിൽ നിയമങ്ങളും വേതന വ്യവസ്ഥകളും പാലിച്ചാണ് തങ്ങൾ കോൾ സെന്റർ പ്രവർത്തിപ്പിക്കുന്നതെന്നും പറമ്പിൽ ചൂണ്ടിക്കാട്ടി. GetRemoteAgenets ജീവനക്കാർ  RingCentral VOIP ടെലിഫോൺ സിസ്റ്റം ഉപയോഗിക്കുന്നു.  ഇത്   എളുപ്പവും സൗഹൃദപരവുമാണ്. ഫോൺ കോളുകൾ, ചാറ്റുകൾ, കോൺഫറൻസ്, വീഡിയോ കോളുകൾ എന്നിവ ചെയ്യാൻ ഈ ഡിജിറ്റൽ സംവിധാനം   സൗകര്യപ്രദമാണ്.

തൊഴിലുടമയ്ക്ക് അവരുടെ ജീവനക്കാരെ വെബ്‌ക്യാമിലൂടെ കാണാൻ കഴിയും.  ഓഫീസിൽ ഒട്ടേറെ   സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നു.  മറ്റ് പല കോൾ സെന്ററുകളും ഈ തലത്തിലുള്ള  സംവിധാനം നൽകുന്നില്ല.    

തങ്ങളുടെ കോൾ സെന്റർ ഡൗൺടൗണിൽ  ഫൈബർ ഹബ്ബിന് സമീപവും ട്രാവൽ കേന്ദ്രങ്ങൾക്ക്   സമീപവുമാണ്.  

സിസ്റ്റം ഉപയോഗിക്കുന്നതിന് വിളിക്കുന്നവർ ഒരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ല. സൈൻ അപ്പ് ചെയ്യുന്നത് ലളിതമാണ്. ആർക്കും ഈ സേവനം ഉപയോഗിക്കാൻ കഴിയും. പ്രത്യേകിച്ച് ഡോക്ടർമാർ, അഭിഭാഷകർ, റിയൽറ്റർമാർ തുടങ്ങിയവർക്ക്  ഏറെ അനുയോജ്യമാണ്. സൈൻ അപ്പ് ചെയ്യുന്നതിന് വെബ്‌സൈറ്റിൽ ചെന്ന്  ഒരു ഫോം പൂരിപ്പിക്കുക മാത്രമേ വേണ്ടു.

നിങ്ങളുടെ കസ്റ്റമറുമായുള്ള   തുടർച്ചയായ ബന്ധത്തിനു കോൾ സെന്റർ ആശയവിനിമയം നിർണായകമാണ്. ഒരു ഉപഭോക്താവ് നിങ്ങളുടെ കമ്പനിയെ വിളിക്കുമ്പോഴോ നിങ്ങൾക്ക് ഇമെയിൽ ചെയ്യുമ്പോഴോ പ്രതികരണം ലഭിച്ചില്ലെങ്കിൽ, അവർ മറ്റെവിടെയെങ്കിലും പോയേക്കാം!  മികച്ച ഉപഭോക്തൃ സേവനത്തിന് അവരുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനും ശരിയായ പ്രതികരണം നൽകുന്നതിനും പ്രതികരിക്കുന്നതും ഫലപ്രദവുമായ ആശയവിനിമയം ആവശ്യമാണ്.

നിങ്ങൾ  ഓഫീസിൽ ഇല്ലാത്തപ്പോഴും നിങ്ങളുടെ ഉപഭോക്താക്കളുമായി ഇടപഴകാൻ GetRemoteAgents.com (https://getremoteagents.com/)-ന് കഴിയുമെന്ന് പറമ്പിലിന് ഉറപ്പുണ്ട്. നിങ്ങളുടെ എല്ലാ ഫോൺ കോളുകൾക്കും ഇമെയിലുകൾക്കും GetRemoteAgents മറുപടി നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകാം. അതല്ല നിങ്ങൾ സേവനം നൽകിയ ശേഷം അവശേഷിക്കുന്നവ മാത്രം ഏറ്റെടുത്താൽ മതിയെങ്കിൽ അംങ്ങനെയുമാവാം.   നിങ്ങളുടെ ആവശ്യത്തിനനുസൃതമായുള്ള പാക്കേജ് ലഭ്യമാണ്.

നിങ്ങളുടെ ബിസിനസ്സിന് ഇത് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനും അപ്പോയിന്റ്മെന്റ് എടുക്കുന്നതിനും ഈ ലിങ്കിൽ ക്ലിക്കുചെയ്യുക: https://getremoteagents.com/contact/

ന്യൂയോർക്ക് ഓഫീസുമായി ബന്ധപ്പെടുക:
619 മെഡ്‌ഫോർഡ് അവന്യൂ
പാച്ചോഗ്, NY 11772
631-627-3002
https://getremoteagents.com/
 
#GeorgeParambil'snewendeavor:apioneeringeffortinuncharteredterritory!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക