Image

മിണ്ടേണ്ടിടത്ത് മിണ്ടണ്ടേ : മിനി ബാബു

Published on 20 May, 2023
മിണ്ടേണ്ടിടത്ത് മിണ്ടണ്ടേ : മിനി ബാബു

എല്ലാകാലവും കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി സംസാരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് വേണ്ടിയും സംസാരിച്ചിട്ടുണ്ട്. നിശബ്ദ ആയിരിക്കാൻ പാടില്ല, അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് തോന്നുന്ന അവസരങ്ങളിൽ എല്ലാം സംസാരിച്ചിട്ടുണ്ട്. ആർക്കൊക്കെ വേണ്ടിയാണോ സംസാരിക്കുന്നത് അവർ നിശബ്ദമായി നിന്ന് മാറി പോകുന്നതും വേദനയുടെ കണ്ടിട്ടുണ്ട്. എങ്കിലും സംസാരിക്കേണ്ട സമയത്ത് സംസാരിക്കാതിരിക്കാൻ പറ്റിയിട്ടില്ല.

ഒരിക്കലും കോളേജിൽ പഠിക്കുമ്പഴ്, ബസ്സില് വീട്ടിലേക്ക് വരികയായിരുന്നു. ഏകദേശം മൂന്നു മണിക്കൂര്‍ യാത്ര. എന്റെ അടുത്തിരുന്ന സ്ത്രീ കണ്ടക്ടറുമായി തർക്കിക്കുന്നതു കണ്ടു. പൈസ കൊടുത്തെന്ന് അവരും കൊടുത്തില്ലെന്ന് കണ്ടക്ടർ. അയാളുടെ ഓർമ്മ കുറവാവാം. തർക്കം മൂർച്ഛിച്ചപ്പോൾ, ഞാൻ പറഞ്ഞു:

"അവർ പൈസ തരുന്നത് ഞാൻ കണ്ടതാ." (അവർ പൈസ കൊടുക്കുന്നത് ഞാൻ കണ്ടിരുന്നു.)

ഞാൻ പറയുന്നത് കേട്ട് കണ്ടക്ടർ അവർക്ക് ബാക്കി കൊടുത്തു. പക്ഷേ പിന്നീട് അയാളുടെ പ്രസംഗം എന്റെ നേർക്കായി.

"നിങ്ങൾ പറയുന്നതുകൊണ്ട് ഞാൻ പൈസ കൊടുത്തു. ഇത് എന്റെ കയ്യിൽ നിന്നാണ് ഞാൻ കൊടുക്കുന്നത്." അങ്ങനെ അങ്ങനെ.

ബസ്സിൽ ഇരുന്നവരെല്ലാം എന്നെ തിരിഞ്ഞു നോക്കുന്നു. ഞാൻ ആർക്കുവേണ്ടി ആണോ സംസാരിച്ചത് ആ സ്ത്രീ കണ്ണുമടച്ച് സീറ്റിൽ ചാരിയിരിക്കുന്നു. ഇതായിരുന്നു ആദ്യത്തെ അനുഭവം.
പിന്നീട് അങ്ങോട്ട് അനുഭവങ്ങൾ ഏറെ.

ഒരിക്കൽ ഞാനൊരു വീട്ടിൽ പോയി. അവിടുത്തെ സ്ത്രീയുമായി സംസാരിച്ചു വീടിനു വെളിയിൽ നിൽക്കുകയായിരുന്നു. വീട് റോഡ്സൈഡ് ആണ്. കുറച്ച് അകലെയായി മാറി ഒരു മനുഷ്യൻ കുറേ അധികം നേരമായി ഞങ്ങളെ നോക്കി നിൽക്കുന്നു. അതു കണ്ടു ഞാൻ പറഞ്ഞു :

"ഒരുപാട് നേരമായി അയാൾ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നു"

എനിക്ക് അവരിൽ നിന്ന് കിട്ടിയ മറുപടി :

"അങ്ങോട്ട് നോക്കിയിട്ടല്ലേ കണ്ടത്."

ഞാൻ തെറ്റുകാരി ആയത് പോലെയായി. പക്ഷേ ഞാൻ അയാളെ രണ്ട് നിമിഷം തുറിച്ചു നോക്കിയതേയുള്ളൂ ആൾ സ്ഥലംവിട്ടു.

ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങളാണ്.

ഒരോ സ്ത്രീക്കും പഠിക്കാൻ പോകുന്ന ആയിക്കോട്ടെ ജോലിക്ക് പോകുന്നവര് ആയിക്കോട്ടെ ഇതുപോലെ ഒരുപാട് അനുഭവങ്ങൾ പറയാനുണ്ടാകും. അത് പഠിക്കുന്ന സ്ഥലത്തും ജോലിസ്ഥലത്തും നിന്നുമൊക്കെ ആവാം. Because our society is patriarchal to it's limits. കുറേക്കാലം മുൻപ് വരെ ഒരുപക്ഷേ കുറച്ചു പേർ മാത്രമേ പുറത്തു പറഞ്ഞിരുന്നുള്ളു. പറഞ്ഞാലുള്ള പ്രതികരണം പേടിച്ചിട്ടാവാം.

എന്തിന് തിരക്കുള്ള ബസ്സിൽ കയറി ?

എന്തിന് അയാളുമായി മിണ്ടാൻ പോയി ?

ഇനിയിപ്പോൾ പരാതിയുമായി ആര് ഇതിന്റെയൊക്കെ പുറകെ പോകും ?

ഇങ്ങനെ പോകും പ്രതികരണങ്ങൾ.

കഴിഞ്ഞദിവസം ബസ്സിൽ ഉണ്ടായ ലൈംഗിക അതിക്രമത്തിനെതിരെ ആ കുട്ടി, നന്ദിത പ്രതികരിച്ചു. കണ്ടക്ടറും ഡ്രൈവറും കൂടെ നിന്നു. ആ ബസ്സിൽ ഉണ്ടായിരുന്ന ആരും തന്നെ ഒന്നും പ്രതികരിച്ചില്ല എന്ന് കണ്ടു. ഒരു വക്കീലൊഴികെ.

നമ്മള് ആ ബസ്സിൽ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പെരുമാറുമായിരുന്നു എന്ന് സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്. ഞാനാ ബസ്സിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായിട്ടും ആ കുട്ടിക്കൊപ്പം നിൽക്കുമായിരുന്നു. മിണ്ടേണ്ടടത്ത് മിണ്ടാതിരിക്കുവാൻ എനിക്ക് ഒരിക്കലും പറ്റിയിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക