കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽമീഡിയ വളരെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ്, ബസിൽവച്ച് മോശം പെരുമാറ്റം നടത്തിയ യുവാവിനെ കുടുക്കിയ യുവതിയുടെ വീഡിയോയും വാർത്തകളും .കാസർക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെട്ട ഈ സംഭവത്തിൽ സോഷ്യൽ മീഡിയ അഭിനന്ദന പ്രവാഹങ്ങൾ നൽകി താരപരിവേഷം നൽകിയ പെൺകുട്ടി തൃശൂർ സ്വാദേശിനിയുമാണ്. എന്നാൽ ഇവിടെ അഭിനന്ദനങ്ങൾക്ക് മുമ്പ് ചില കാര്യങ്ങൾ പച്ചയായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
സംഭവത്തിൽ യുവതി ആരോപിക്കുന്ന കുറ്റത്തിന്റെ ദൃശ്യങ്ങൾ ഒന്നും തന്നെ ആ വീഡിയോയിൽ ഇല്ല,യുവതിയുടെ ആരോപണം മാത്രമാണ് ഇവിടെ കണ്ടക്ടറൂം പരാതിയായി സ്വീകരിക്കുന്നത്. ആ യുവാവ് ഓടി രക്ഷപെടുവാനുള്ള ശ്രമം മാത്രമാണ് കുറ്റത്തിന്റെ സാദ്യത ആയി നമുക്ക് തോന്നുവാൻ നിവർത്തിയുള്ളൂ.രക്ഷപടാനുള്ള ശ്രമങ്ങൾ മറ്റു ചില കാരണങ്ങൾ കൊണ്ടാണോ എന്നറിയില്ലഎന്നതും തീർച്ചപ്പെടുത്തുവാൻ കഴിയില്ല.
മാത്രമല്ല ഈ സംഭവത്തിന് ശേഷം ഈ കുട്ടി ഇൻസ്റ്റാഗ്രാമിൽ വന്ന് സംഭവം വിവരിക്കുന്ന ഒരു വീഡിയോയിൽ ആ പെൺകുട്ടിയുടെ വസ്ത്രധാരണ രീതികളും ഇടക്കിടെ സൈറ്റടിച്ചുള്ള മംഗ്ളീഷ് സംസാര രീതികളും എല്ലാം കൂട്ടി വായിക്കുമ്പോൾ ചില പന്തികേടുകൾ മണക്കുന്നത് സ്വാഭാവികമാണ്. "ഇനിയവൻ സിബ്ബ് തുറക്കുമ്പോൾ എന്നെ ഓർമ്മിക്കണം" എന്നാണവർ പറഞ്ഞു നിർത്തുന്നത്!!...
ആ യുവാവ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുകയല്ല ഇവിടെ ചെയ്യുന്നത്.തെറ്റ് നടന്നിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷാർഹനുമാണ്. പെൺകുട്ടികൾ ധീരമായി പ്രതികരിക്കുകയും വേണം.എന്നാൽ തെറ്റുകൾ വ്യക്തമാകാതെ ഏതൊരു പെൺകുട്ടിക്കും ഏതൊരാളുടെ വീഡിയോയും പിടിച്ചുകൊണ്ട് എനിക്കിയാളിൽ പരാതിയുണ്ട് എന്ന ആരോപണവും പോലീസ് കംപ്ലെയമെന്റും പെട്ടന്നുള്ള സോഷ്യൽ മീഡിയവിചാരണയും വളരെ അപകടകരമായ ഒരു പ്രവണത സൃഷ്ടിക്കും എന്ന് പറയാതെ വയ്യ. കൂടാതെ ഇത്തരം സംഭവങ്ങളെ സംബന്ധിച്ച ചില വസ്തുതകളേയും പരിശോധിക്കാം.
പുരുഷന്മാരെ ആകർഷിക്കുക എന്നതാണ് ഏതൊരു സ്ത്രീകളുടെയും അണിഞ്ഞൊരുങ്ങലുകളുടെ ലക്ഷ്യം.പുരുഷന്മാരുടെ കാര്യത്തിലും ഇതു തന്നെ. അങ്ങിനെ അണിഞ്ഞൊരുങ്ങി ഇപ്പോൾ വേഷവിധാനങ്ങളിലേക്കും കടന്നപ്പോൾ അത് യൂറോപ്യൻ രാജ്യങ്ങളിലെ വേഷാനുകരണങ്ങൾ ഇങ്ങോട്ട് പറിച്ചു നടലായി മാറിക്കഴിഞ്ഞു. ഇപ്പോൾ നമ്മുടെ നാട്ടിൽ ഗ്രാമീണ മേഖലകലിൽപ്പോലും പെൺകുട്ടികൾ അണിയുന്ന വസ്ത്രധാരണങ്ങൾ അന്യമനസ്സുകളിൽ ഉതപ്പുണ്ടാക്കുന്നതാണ്. വികാരദീപ്തങ്ങളായ സ്ത്രൈണതയുടെ പ്രത്യക്ഷഭാവങ്ങളിൽ തന്നെ പുരുഷനിൽ ലൈംഗിക തൃഷ്ണയുണർത്തുന്നു എന്നത് എത്ര സ്ത്രീകൾ മനസ്സിലാക്കുന്നു.പുരുഷന്റെ സൃഷ്ടി തന്നെ അങ്ങിനെയാണ്.എന്നാൽ സ്ത്രീകൾക്ക് മറിച്ചാണ്.ഒരു പുഷന്റെ നഗ്നത കണ്ടാലൊന്നും പ്രത്യക്ഷത്തിൽ അവർക്കൊന്നും തോന്നുകയില്ല.അവളുടെ ലൈംഗികത സ്നേഹത്തിൽ അധിഷ്ടിതമായി ബന്ധപ്പെട്ടുകിടക്കുന്നു
മറച്ചു വയ്കേണ്ട നഗ്നതാ ഭാഗങ്ങളുടെ അളവും മുഴുപ്പും കാണിക്കുന്ന വേഷങ്ങൾ ധരിച്ചെത്തുന്ന സ്ത്രീകളെ കാണുന്ന പുരുഷനിൽ വികാരങ്ങൾ ഒന്നും തന്നെ ഇല്ലായെങ്കിൽ അവന് ശരിയായ മാനസികാരോഗ്യം ഇല്ലായെന്നാണ് അർത്ഥം. എന്നാൽ ഇത്തരം സാഹചര്യങ്ങളേയും സന്ദർഭങ്ങളേയും അവൻ, നമ്മുടെ സാംസ്കാരങ്ങളെയും നിയമങ്ങളെയും ഓർത്ത് അതിജീവിക്കുകയാണ് ചെയ്യുക എന്നതാണ് യാഥാർത്ഥ്യം. ദൈവാലയങ്ങളിലെങ്കിലും സ്ത്രീകളും പെൺകുട്ടികളും വരുമ്പോൾ മറ്റുള്ളവർക്ക് ഉതപ്പുണ്ടാക്കാത്ത മാന്യമായ വസ്ത്രധാരണം വൈദികർ മാറി മാറി ഓർമ്മിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഇതു പറയുമ്പോൾ സ്ത്രീവാദികളുടെ ഭാഗത്തുനിന്നും ചില മറുചോദ്യങ്ങൾ ഉയർന്നുവന്നേക്കാം.തങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതു വസ്ത്രവും ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന്. തീർച്ചയായും സ്വാതന്ത്ര്യമുണ്ട്. എന്നാലത് നമ്മുടെ നാട്ടിലെ സാംസ്‌ക്കാരത്തെ മറന്നുകൊണ്ടാകരുത്.എത്രയും മാന്യതയോടെ സ്ത്രീകൾ വസ്ത്രം ധരിക്കുന്നുവോ അത്രയും ആദരവുകൾ സ്ത്രീകൾക്ക് നല്കുന്നതാണ് നമ്മുടെ സംസ്കാരം. ഓരോ രാജ്യങ്ങൾക്കും ഓരോ സംസ്കാരങ്ങളുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതു ഇടങ്ങളിൽപ്പോലും സ്ത്രീകൾ അല്പവസ്ത്രങ്ങളിൽവന്ന് പുരുഷനിൽ ലൈംഗികവികാരം ജെനിപ്പിക്കുന്നുവെങ്കിൽ അവർക്ക് അവിടെ ആ സമയത്ത്തന്നെ കാര്യങ്ങൾ നടത്താനുള്ള അനുവാദവും അവരുടെ സംസ്കാരങ്ങളിൽ അടങ്ങളിയിരിക്കുന്നു.ആർക്കും പരാതിയും ഉണ്ടാകാൻ വഴിയില്ല. സ്വന്തം രാജ്യത്തെ,അടുക്കും ചിട്ടയും ഇല്ലാത്ത കുത്തഴിഞ്ഞ സംസ്കാരങ്ങളെ തിരിച്ചറിഞ്ഞ വിദേശികൾ ഭാരത സംസ്കാരങ്ങളെ പഠിക്കുകയും അനുകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാട്ടിലെ അഭിനവ മദാമ്മമാർ മാറിന്റെ മുഴുപ്പും തുടകളുടെ കൊഴുപ്പും ഏതെല്ലാം വസ്ത്രധാരണങ്ങളിലൂടെ പുരുഷൻമാരെ കാണിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നുന്നത്,ഉറങ്ങുന്ന പുരുഷനെ വിളിച്ചുണർത്തിയിട്ട് ചെവിക്കല്ലിന് ഒരടിയും കൊടുത്തിട്ട് ഇന്ന് അത്താഴമില്ല മര്യാദക്ക് കിടന്നുറങ്ങിക്കോ എന്ന് പറയുമ്പോലെയാണ്.