HOTCAKEUSA

വാക്ക് (സന്ധ്യ എം)

Published on 22 May, 2023
വാക്ക് (സന്ധ്യ എം)

തങ്കം പോലുള്ളൊരു വാക്കിൽ വിലയോ

താഴെ വീണുടയാത്ത ജീവിതമാണേ

താഴിട്ടു പൂട്ടിയ സ്വപ്നങ്ങൾക്കെല്ലാം

താക്കോലായ് മാറും വാക്കിൽ തിരിവ്

നിറവും മുടിവും വാക്കിൽ തന്നെ

രാവും പകലും പോലങ്ങനെ

തിരിഞ്ഞാൽ കറുപ്പ് മറിഞ്ഞാൽ വെള്ളുപ്പ്

കുത്തിയാൽ തിരിയാത്ത വാക്കുകളുണ്ടോ

അത് കുത്തിത്തിരിപ്പെന്ന പേർ

ഉയരത്തിലെയ്ക്ക് പറന്നങ്ങ് പോകാൻ

ചിറക്കിൻ ബലമോ വാക്കിൽ തന്നെ

വാഴ്ന്നോരും വീണോരും വാക്കാലെ തന്നെ

പറഞ്ഞോരും കേട്ടോരും വാക്കിൻ ഒലിയിൽ

വാക്കിലടങ്ങും മായയും മന്ത്രവും

മാപ്പു മരണവും മാസ്മരികതയും

വാക്കാണ് ശക്തി വാക്കിലാണു ക്തി

ആത്മാവിൻ തെളിമയോ വാക്കിനുള്ളിൽ

പരിമിത വാക്കിൽ പ്രകൃതി പ്രസാദം

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക