Image

അമ്മയും കുഞ്ഞും  ( റൂബിയുടെ ലോകം : റൂബി എലിസ) 

Published on 22 May, 2023
അമ്മയും കുഞ്ഞും  ( റൂബിയുടെ ലോകം : റൂബി എലിസ) 
 
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ആഗ്രഹമായിരിക്കും.
അമ്മയാവുക വഴി സ്ത്രീ അനുഭവിക്കുന്ന ആനന്ദത്തിനും അതിരുണ്ടാവില്ല. എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുക എന്നത് ഏതൊരമ്മയുടേയും മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒന്നുതന്നെയാണ്. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താതെയാണെങ്കിലോ അമ്മയുടെ കാര്യം പറയുകയും വേണ്ട. അതുവരെ ഉണ്ടായിരുന്ന ആനന്ദം അസ്വസ്ഥതയ്ക്ക് വഴിമാറി തുടങ്ങുകയും ചെയ്യും.
കുഞ്ഞ് നിര്‍ത്താതെ കരയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ ആശങ്ക ഉണ്ടായേക്കാം. ഇത് പലപ്പോഴും നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യും. കുഞ്ഞ് നിര്‍ത്താതെ കരയുമ്പോള്‍ കുഞ്ഞിന് എന്തുപറ്റി എന്ന ആശങ്കയും നിങ്ങളിലുണ്ടാവും. ഇങ്ങനെ ആശങ്കപ്പെടുന്നതിന് പകരം ഇത്തരം സന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ് വേണ്ടത്. കുഞ്ഞിന് നിങ്ങളുമായുള്ള ആശയ വിനിമയത്തിന് ഉള്ള മാര്‍ഗമാണ് കരച്ചില്‍. കുഞ്ഞുങ്ങള്‍ക്ക് തനിയെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ അവര്‍ പലതും നിങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നത് കരച്ചിലിലൂടെ ആയിരിക്കും. വിശപ്പ്, വേദന, ചൂട്, പേടി, ദാഹം,ദഹനക്കേട് തുടങ്ങി അവര്‍ക്കനുഭവപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും നിങ്ങളുടെ പ്രതികരണം തേടുന്നത് കരച്ചിലിലൂടെ ആയിരിക്കും. കുഞ്ഞ് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ചില സമയത്ത് വളരെ പ്രയാസമായിരിക്കും. തുടക്കത്തില്‍ കുഞ്ഞുകളുടെ ഈ ആശയവിനിമയ രീതി മനസ്സിലാക്കുക ഏറെ ശ്രമകരമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കരച്ചില്‍ നിര്‍ത്താനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
കുഞ്ഞ് കരയുന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരുടെ ശ്രദ്ധ തിരിച്ച് കരച്ചില്‍ കുറയ്ക്കാം.
പാട്ട്
കരയുന്ന കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ ലളിതവും താളമുള്ളതുമായ സംഗീതത്തിലൂടെ കഴിയും
ചാഞ്ചാട്ടം
കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തിയോ, മടിയിലും കാല്‍ മുട്ടിലും മറ്റും കിടത്തിയോ ചാഞ്ചാടിച്ചാല്‍ അവരുടെ കരച്ചില്‍ ക്രമേണ കുറക്കാന്‍ കഴിയും.
സ്‌ട്രോളര്‍
കുഞ്ഞുങ്ങള്‍ കരച്ചില്‍ നിര്‍ത്തുന്നില്ല എങ്കില്‍ സ്‌ട്രോളറിലും മറ്റും ഇരുത്തി മുന്നോട്ടും പിന്നോട്ടും വലിച്ചാല്‍ കരച്ചിലില്‍ നിന്നും കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയും.
ഡ്രൈവ് ചെയ്ത് പോകുന്നത് കുഞ്ഞിനെ കരച്ചിലില്‍ നിന്നും മാറ്റാന്‍ സഹായിക്കും. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ ശ്രദ്ധയും മാറ്റാന്‍ സഹായിക്കും.
ചൂടുവെള്ളത്തില്‍ കുളി -
വെള്ളം വീഴുന്നതിന്റെ ശബ്ദവും മറ്റും കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കുകയും, ചൂടുവെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും.
ശ്ശ്ശ് ശബ്ദം
കുഞ്ഞ് കരയുമ്പോള്‍ കുഞ്ഞിന്റെ ചെവിയില്‍ നിന്നും രണ്ടിഞ്ച് മാറി വായ കൊണ്ട് ശ്ശ്ശ് ശബ്ദം കേള്‍പ്പിക്കുക. കുഞ്ഞിന്റെ കരച്ചിലിനേക്കാള്‍ ആ ശബ്ദം കുഞ്ഞിന് ഒരു സുഖകരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക