HOTCAKEUSA

ഹാപ്പിനെസ് ഈസ് എ ചോയിസ് : ഹരി നമ്പൂതിരി (മീട്ടു റഹ്മത്ത് കലാം) 

Published on 22 May, 2023
ഹാപ്പിനെസ് ഈസ് എ ചോയിസ് : ഹരി നമ്പൂതിരി (മീട്ടു റഹ്മത്ത് കലാം) 
 
 
 
നാടകത്തിലായാലും സിനിമയിലായാലും ഒരു നടന് നിരവധി വേഷങ്ങൾ കെട്ടേണ്ടിവരും. യുവാവായിരിക്കെ അഭിനയത്തിൽ താല്പര്യമുണ്ടായിരുന്ന ഹരി നമ്പൂതിരി, സിനിമയിൽ പല വേഷങ്ങളും പകർന്നാടിയിട്ടുണ്ട്.  എം.എ റാങ്ക് നേടിയ ശേഷം  തനിക്ക് കീഴിൽ മൂവായിരം പേർ ജോലി ചെയ്യുന്ന സുസ്ഥിരമായ ഉദ്യോഗത്തിലിരിക്കെ അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ, സിനിമയെ വെല്ലുന്ന മുഹൂർത്തങ്ങളിലൂടെയാണ്  അദ്ദേഹത്തിന് കടന്നുപോകേണ്ടി വന്നിട്ടുള്ളത്. ഹൗസ് കീപ്പിങ് ജോലിയിൽ തുടങ്ങി ഹോസ്പിറ്റൽ സിഇഒ വരെ ആയിത്തീർന്ന ആ ജീവിതത്തിൽ നിന്ന് പുതുതലമുറയ്ക്ക് പഠിക്കാനും പകർത്താനും പലതുമുണ്ട്.
 ആശ്വാസത്തിന്റെ കരുതല്‍ പകരുന്ന കണ്‍സല്‍റ്റ് സോംബ്രില്ലയുടെ സിഇഒ, ബില്‍റ്റുമോര്‍ ആന്‍ഡ് ബാഴ്സലോണ അസിസ്റ്റഡ് ലിവിങ് സെന്ററുകളുടെ പ്രസിഡന്റ് & സിഇഒ, ടെക്സസ് ഗവർണറുടെ കീഴിൽ നഴ്സിംഗ് ഫെസിലിറ്റി അഡൈ്വസറി ബോര്‍ഡ് അംഗം എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും തിളങ്ങാൻ സാധിച്ച അപൂർവത, സ്വയംസമർപ്പിതമായി പ്രവർത്തിക്കുന്നതിന്റെ പ്രതിഫലനമാണ്. നാഷണല്‍ ക്വാളിറ്റി ക്യാബിനറ്റില്‍ അംഗമാകുന്ന ആദ്യ ഭാരതീയരില്‍ ഒരാള്‍, സൗത്ത്  ടെക്സസില്‍ സാമൂഹിക പ്രവര്‍ത്തനത്തിനും നേതൃപാടവത്തിനും കോണ്‍ഗ്രഷണല്‍ അംഗീകാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍ തുടങ്ങിയ വിശേഷണങ്ങൾ ഈ ബഹുമുഖപ്രതിഭയുടെ മാറ്റ് കൂട്ടുന്നു. അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഗ്ലോബല്‍ ഇന്ത്യന്‍ മീഡിയയുടെ സിഒഒ യും എഡിറ്റർ ഇൻ ചീഫുമായ ഹരി നമ്പൂതിരി, സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ലേഖനങ്ങളും വാര്‍ത്താധിഷ്ഠിത പരിപാടികളും അവതരിപ്പിച്ചുവരികയാണ്.
 
 
സുരേന്ദ്രൻ നായർ 2023-05-22 23:54:33
എല്ലാ ആശംസകളും 🙏🏼
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക