Image

മനോഹര്‍ തോമസിന്റെ "കിളിമഞ്ജാരോയില്‍ മഴപെയ്യുമ്പോള്‍' പ്രകാശനം ചെയ്തു

Published on 23 May, 2023
മനോഹര്‍ തോമസിന്റെ "കിളിമഞ്ജാരോയില്‍ മഴപെയ്യുമ്പോള്‍' പ്രകാശനം ചെയ്തു

കോഴിക്കോട്:എഴുത്തുകാരനും, സാംസ്കാരികപ്രവർത്തകനും, അമേരിക്കയിൽ വ്യവസായിയും,"സംഗീതമേ ജീവിതം"ഫൗണ്ടേഷൻ അംഗവുമായ മനോഹർ തോമസ്സ് രചിച്ച "കിളിമഞ്ജാരോയിൽ മഴപെയ്യുമ്പോൾ" എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനകർമം കോഴിക്കോട് വെച്ചു നടന്നു.

"സംഗീതമേ ജീവിതം" ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ സാരഥിയും,ഡയറക്റ്ററുമായ അഡ്വ:അസീസ്സ് ആദ്ധ്യക്ഷം വഹിച്ചു..
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ,കഥാകൃത്ത് കെ പി രാമനുണ്ണിക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശനകർമം നിർവഹിച്ചു..
പ്രഫ:എം എൻ കാരശ്ശേരി,കെ പി രാമനുണ്ണി,എം എ ജോൺസൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു..
ഭാഷാബുക്സാണ് പ്രസാധകർ.

ഡോ:മെഹ്റൂഫ് രാജ്,കെ കെ സാജൻ,നിസരി സോളമൻ,ഡോ:സിനിത മെഹ്ഷാബ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതരാവും അരങ്ങേറി.
പശ്ചാത്തലസംഗീതം പ്രതാപൻ കോഴിക്കോട്,സൈനുദ്ദീൻ.

#manoharthomas,book,relese

Join WhatsApp News
Jayan varghese 2023-05-23 03:31:55
ശ്രീ മനോഹർ തോമസിന് ഹൃദയ പൂർവം അഭിനന്ദനങ്ങൾ ! ജയൻ വർഗീസ്.
Abdul punnayurkulam 2023-05-25 13:54:59
Congratulations, Manohar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക