Image

കെപിഎ ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

Published on 24 May, 2023
കെപിഎ ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റിന്റെ കുട്ടികളുടെ വിഭാഗമായ കെപിഎ ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് ക്യാബിനറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

അബൂബക്കര്‍ മുഹമ്മദ് (പാര്‍ലമെന്റ് സെക്രട്ടറി), മുഹമ്മദ് യാസീന്‍ (പ്രധാനമന്ത്രി), രമിഷ പി.ലാല്‍ (സ്പീക്കര്‍), അമൃതശ്രീ ബിജു (ധനകാര്യ മന്ത്രി), മിഷേല്‍ പ്രിന്‍സ് (വിദ്യാഭ്യാസ മന്ത്രി), ദേവിക അനില്‍ (സാംസ്‌കാരിക മന്ത്രി), സന ഫാത്തിമ (കായിക മന്ത്രി) എന്നിവരാണ് അംഗങ്ങള്‍.


ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍ കുട്ടികളുടെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു.

ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ അനില്‍ കുമാര്‍ സ്വാഗതവും കണ്‍വീനര്‍ ജ്യോതി പ്രമോദ് നന്ദിയും അറിയിച്ചു. ന്യൂഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകരായ സയ്യദ് ഹനീഫ്, ഹരീഷ് നായര്‍, അനില്‍ നിലമ്പൂര്‍, യൂസിഫ്, കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ചില്‍ഡ്രന്‍സ് വിംഗ് കോര്‍ഡിനേറ്റര്‍ അനോജ് മാസ്റ്റര്‍, കണ്‍വീനര്‍മാരായ കൃഷ്ണകുമാര്‍, റോജി ജോണ്‍ മറ്റു സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോര്‍ കുമാര്‍, സന്തോഷ് കാവനാട്, ബിനു കുണ്ടറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജഗത്.കെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക