Image

രണ്ട് ഗര്‍ഭപാത്രങ്ങള്‍ (കവിത: ഇയാസ് ചൂരല്‍മല)

ഇയാസ് ചൂരല്‍മല Published on 25 May, 2023
രണ്ട് ഗര്‍ഭപാത്രങ്ങള്‍ (കവിത: ഇയാസ് ചൂരല്‍മല)

ഹൃദയമുള്ള ഞാന്‍ 
ഇന്നു രണ്ട്
ഗര്‍ഭപാത്രങ്ങള്‍ കണ്ടു
ഒന്നിലെന്റെ ഹൃദയം നുറുങ്ങി
മറ്റൊന്നിലെന്റെ
ഹൃദയം ചിരിച്ചു

ഒന്ന്

കാമുകന്റെ കാറിലേറി
കൂട്ടുവിടാനൊരുങ്ങും ഭാര്യയോട്
കുഞ്ഞിന്‍ കരം പിടിച്ചു
നിസ്സഹായനായൊരു
ഭര്‍ത്താവിന്റെ ചോദ്യം
ഈ കുഞ്ഞിനെ വേണ്ടയോ..?
ലവലേശം കൂസലില്ലാതെ
ആ ഗര്‍ഭപാത്രം പറഞ്ഞു
കുഞ്ഞിനെ നിങ്ങളെടുത്തോ..

രണ്ട്

നിറഞ്ഞു നില്‍ക്കും
സദസ്സിനോടായ്
ബിരുദം വാങ്ങിയൊരു
സന്തോഷ സംസാരം
പങ്ക് വെക്കുന്നൊരുമ്മ 
അകലെ നിന്നതാ
നൊന്തു പെറ്റ തന്‍ 
കുഞ്ഞിന്‍ കരച്ചിലില്‍ 
അവസാനിപ്പിക്കും വരെ
കാത്തിരിക്കാനാ ഹൃദയം
പാകമായിരുന്നില്ല 
കുഞ്ഞിനെ വാങ്ങി ഒക്കത്തിരുത്തി
സംസാരം തുടര്‍ന്നു
കണ്ടു നിന്നവരിലെല്ലാം
സ്‌നേഹം പടര്‍ന്നു..!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക