Image

വരവ് അറിയിച്ച് ആദിപുരുഷ്, വമ്പന്‍ അപ്ഡേറ്റ് പുറത്ത്

ജോബിന്‍സ് Published on 26 May, 2023
വരവ് അറിയിച്ച് ആദിപുരുഷ്, വമ്പന്‍ അപ്ഡേറ്റ് പുറത്ത്

പ്രഭാസ് ചിത്രം 'ആദിപുരുഷിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നുവെന്നത് വലിയ ആവേശമാണ് ഉണര്‍ത്തിയിരിക്കുന്നത്. ഇപ്പോഴിതാ കൃതി സനോണ്‍ നായികയാകുന്ന 'ആദിപുരുഷിന്റെ' അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രഭാസ്

'റാം സിയാ റാം' ഗാനം ചിത്രത്തിലേതായി റിലീസ് ചെയ്യുകയാണ്. 'ആദിപുരുഷ്' എന്ന ചിത്രത്തിലെ ഗാനം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ, ആഘോഷത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വിപുലമായ രീതിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഭാസ് അറിയിച്ചിട്ടുള്ളത്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര് നേരത്തെ പുറത്തുവിട്ടിരുന്നു.

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

Adhi purush new

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക