Image

വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച് അഹാന

ജോബിന്‍സ് Published on 26 May, 2023
വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച് അഹാന

വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുള്ള നടി അഹാനയുടെ മറുപടി ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. അഭിനയം എന്റെ ജോലിയാണ്. എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ തന്നെ കല്യാണവും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

എവിടെയും സ്റ്റക്കായി നില്‍ക്കാതെ അതങ്ങ് മുന്നോട്ട് പോവും. കല്യാണം കഴിഞ്ഞിട്ട് വീണ്ടും വന്ന് സിനിമയില്‍ അഭിനയിക്കും. കാരണം ഇതെന്റെ ജോലിയല്ലേ. അന്ന് ഇതായിരിക്കുമോ എന്റെ ജോലി എന്നറിയില്ല. വിവാഹ ശേഷവും എന്തായാലും ജോലിക്ക് പോവും.

കല്യാണം കഴിഞ്ഞ് വീട്ടില്‍ വെറുതെ ഇരിക്കാതെ ജോലി ചെയ്ത് ജീവിക്കാനാണ് എനിക്കിഷ്ടം. ജനുവിന്‍ പേഴ്സണായിരിക്കണമെന്നുള്ളതാണ് ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പം ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ അത് തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. ഏത് ജോലി ചെയ്യുകയാണെങ്കിലും അതേക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പറ്റണം. അവര്‍ പറഞ്ഞു.

ahana krishna new 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക