റിപ്പബ്ലിക്കൻ നേതാവും അറിയപ്പെട്ട ഡോക്ടറുമായ സമ്പത് ശിവാംഗിയെ അരൂബയിലെ സേവിയർ യൂണിവേഴ്സിറ്റി ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ആഗോള നേതൃത്വ ഉച്ചകോടിയുടെ ഭാഗമായാണ് ഈ ചടങ്ങു നടന്നത്.
അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) മുതിർന്ന നേതാവായ ശിവാംഗി പറഞ്ഞു: ലോകമൊട്ടാകെ മികച്ച വിദ്യാഭ്യാസത്തിനു പേരു കേട്ട യൂണിവേഴ്സിറ്റി നൽകുന്ന ഈ ബഹുമതിയിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. എന്റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണിത്."
മാനസിക അനാരോഗ്യം ആഗോള പകർച്ചവ്യാധി പോലെ ഗൗരവമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തു തന്നെ 8 പേരിൽ ഒരാൾക്കു മാനസിക രോഗാവസ്ഥയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്ത്യയിൽ 56 മില്യൺ ആളുകൾ വിഷാദ രോഗത്തിന്റെ ഇരകളാണ്."
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെട്ട ശിവാങ്ങി യുഎസ് ഡയബറ്റിക്, കാൻസർ, ഹാർട്ട് അസോസിയേഷനുകളിലും ബ്ലൈൻഡ് ഫൗണ്ടേഷനിലും നേതൃസ്ഥാനത്തുണ്ട്.
ഇന്ത്യയിൽ സ്കൂളുകളും മറ്റും നടത്തുന്ന അദ്ദേഹത്തിനു 2016ൽ പ്രവാസി ഭാരതീയ പുരസ്‌കാരം സമ്മാനിച്ചു. 2008ൽ ന്യൂ യോർക്കിൽ എല്ലിസ് ഐലൻഡ് മെഡൽ ഏറ്റുവാങ്ങി. ഡോക്ടർ ഉദയ എസ്. ശിവാങ്ങിയാണ് ഭാര്യ.
Xavier University Aruba honours Dr. Sampat Shivangi