Image

ഹൂസ്റ്റണില്‍ കാറില്‍ പൂട്ടിയിട്ട  4 വയസ്സുകാരന്‍ മരിച്ചു

പി പി ചെറിയാന്‍ Published on 27 May, 2023
ഹൂസ്റ്റണില്‍ കാറില്‍ പൂട്ടിയിട്ട  4 വയസ്സുകാരന്‍ മരിച്ചു

ഹൂസ്റ്റണ്‍ : വടക്കന്‍ ഹൂസ്റ്റണില്‍ നിര്‍ത്തിയിട്ടിരുന്ന  വാഹനത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളില്‍ 4 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു.

ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റ് കമാന്‍ഡര്‍ ജോനാഥന്‍ ഹാലിഡേ പറയുന്നതനുസരിച്ച്,വെള്ളിയാഴ്ച. ഏകദേശം 4:30 മണിയോടെ ഒരു കുട്ടിയെ വാഹനത്തിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നതായി അവര്‍ക്ക് ഒരു കോള്‍ ലഭിച്ചു. പോലീസ് എത്തിയപ്പോള്‍ ഇന്‍ഡിപെന്‍ഡന്‍സ് ഹൈറ്റ്സ് അയല്‍പക്കത്തുള്ള ഓറിയോളിലെ 200 ബ്ലോക്കിലെ ഒരു  വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ 4 വയസ്സുകാരനും 2 വയസ്സുകാരനും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മരണത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നു.

കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്  പുറത്തുവിട്ടിട്ടില്ല .സംഭവുമായി ബന്ധപെട്ടു  ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക