Image

$2.04 ബില്യൺ പവർബോൾ നേടിയ ടിക്കറ്റ്  മോഷ്ടിച്ചതാണെന്നു കോടതിയിൽ പരാതി 

Published on 27 May, 2023
$2.04 ബില്യൺ പവർബോൾ നേടിയ ടിക്കറ്റ്  മോഷ്ടിച്ചതാണെന്നു കോടതിയിൽ പരാതി 



കലിഫോർണിയയിൽ $2.04 ബില്യൺ പവർബോൾ അടിച്ച എഡ്വിൻ കാസ്ട്രോയ്ക്കെതിരെ കേസ് കൊടുത്ത ജോസ് റിവേറ എന്നയാൾ പറയുന്നത് ആ ടിക്കറ്റ് തന്റേതായിരുന്നു എന്നാണ്. 'റെഗ്ഗി' യുറച്ചി എഫ്. റോമെറോ എന്നയാൾ ആ ടിക്കറ്റ് തന്നിൽ നിന്നു തട്ടിയെടുത്തതാണെന്നു റിവേറ പറയുന്നു.

ടിക്കറ്റിനു സമ്മാനമില്ലെന്നു തന്നെ ബോധ്യപ്പെടുത്തിയ റെഗ്ഗി അതു മോഷ്ടിച്ചുവെന്നാണ്  റിവേറയുടെ ആരോപണം.  

സമ്മാനമുണ്ടെന്നു മനസിലായപ്പോൾ ടിക്കറ്റു തിരിച്ചു തരണമെന്നു പലകുറി ആവശ്യപ്പെട്ടു. പക്ഷെ റെഗ്ഗി വഴങ്ങിയില്ല. സമ്മാനമുണ്ടെങ്കിൽ പകുതി വീതം പങ്കിടാം എന്നായി അയാളുടെ നിർദേശം. 

കോടതിയിൽ നൽകിയ പരാതിയിൽ പക്ഷെ സമ്മാനം അവകാശപ്പെട്ട കാസ്ട്രോയുടെ കൈയ്യിൽ എങ്ങിനെയാണ് ടിക്കറ്റ് എത്തിയതെന്നു വ്യക്തമാക്കുന്നില്ല. കാസ്ട്രോ ടിക്കറ്റ് ഹാജരാക്കി $997.6 മില്യൺ സമ്മാനത്തുക കൈപ്പറ്റി. പിന്നീട് രണ്ടു കൊട്ടാര സദൃശ്യമായ വീടുകൾ കലിഫോർണിയയിൽ വാങ്ങുകയും ചെയ്തു.  $250,000നു പോർഷ് കാറും വാങ്ങി.  

റിവേറ പരാതിയിൽ പറയുന്നത് ടിക്കറ്റ് മോഷണം പോയ കാര്യം പോലീസിനെയും കലിഫോർണിയ ലോട്ടറി വകുപ്പിനെയും അറിയിച്ചിരുന്നുവെന്നാണ്. പലകുറി പരാതിയുമായി അവരെ സമീപിച്ചു. തന്റെ വാദം തെളിയിക്കുന്ന വിഡിയോകൾ അവരുടെ കൈയിലുണ്ടെന്നു അദ്ദേഹം പറയുന്നു. 

എന്നാൽ കാസ്ട്രോ തന്നെയാണ് വിജയി എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നു കലിഫോർണിയ ലോട്ടറി വാദിക്കുന്നു. 

പരാതിയുടെ വിശദാംശങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നാണ് കാസ്ട്രോ പറയുന്നത്. 

$2B Powerball winning ticket was stolen, says complainant 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക