Image

ഗവര്‍ണ്ണറാകാന്‍ നടത്തിയ ധനസമാഹരണ റിക്കാര്‍ഡ് ഡിസാന്റെസ് ആവര്‍ത്തിക്കുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 May, 2023
ഗവര്‍ണ്ണറാകാന്‍ നടത്തിയ ധനസമാഹരണ റിക്കാര്‍ഡ് ഡിസാന്റെസ് ആവര്‍ത്തിക്കുമോ? (ഏബ്രഹാം തോമസ്)

ഫ്‌ളോറിഡ: തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റെസ് ആര്‍ക്കും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അടുത്ത യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റ് പ്രത്യാശിയാവുകയാണെന്ന് തന്റെ വലുതും ചെറുതുമായ ദാതാക്കളെ ഡിസാന്റെസ് അറിയിക്കുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ 8.2 മില്യന്‍ ഡോളര്‍ ഒഴുകി എത്തിയതായാണ് വിവരം. സ്ഥാനാര്‍ത്ഥിയുടെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി സംഭരിക്കുന്ന ധനം ഇതിന് പുറമെയാണ്. പ്രാഥമിക വിവരം അനുസരിച്ച് പി.എസി 30 മില്യന്‍ ഡോളറിലധികം ശേഖരിച്ചുകഴിഞ്ഞു.

2022 ല്‍ മൂന്നാമത് തവണ ഫ്‌ളോറിഡ ഗവര്‍ണ്ണറാകാന്‍ മത്സരിച്ചപ്പോള്‍ ഡിസാന്റെസിന്റെ പ്രചരണ ഫണ്ട് 200 മില്യന്‍ ഡോളറില്‍ അധികം ആയിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത്രയധികം തുക സമാഹരിച്ചത്. 2022 നവംബറിലെ തന്റെ വിജയത്തിലൂടെ സൃഷ്ടിച്ചെടുത്ത ഊര്‍ജ്ജം ഒട്ടു ചോര്‍ന്ന് പോകാതെ കരുത്തേറിയ ഒരു പ്രചരണ മുന്നേറ്റം നടത്താമെന്ന് അനുയായികള്‍ കരുതുന്നു. 2020 ല്‍ മന്ദഗതിയില്‍ ആരംഭിച്ച പ്രചരണം 2021ല്‍ ശക്തിയാര്‍ജ്ജിച്ചു. സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയെങ്കിലും മാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ചാവിഷയമാക്കി നിലനിര്‍ത്താന്‍ ഡിസാന്റെസിന് കഴിഞ്ഞു. 2021 ജനുവരി 6ലെ കലാപാഹ്വാനത്തിന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് താന്‍ പ്രസിഡന്റായാല്‍) മാപ്പു നല്‍കും എന്ന ഏറ്റവും ഒടുവില്‍ പുറത്തുവന്ന പ്രസ്താവന തിരഞ്ഞെടുപ്പ് ചതുരംഗത്തിലെ ഒരു വലിയ കരുനീക്കമാണ്. ഒരു മുഴം മുന്‍പേ ഡിസാന്റെസ് എറിഞ്ഞിരിക്കുന്നു.

ട്രമ്പിന് മാപ്പ് നല്‍കണമെങ്കില്‍ ഡിസാന്റെസ് റിപ്പബ്ലിക്കന്‍ പ്രൈമറികളും പ്രസിഡന്റ് തിരഞ്ഞെടുപ്പും ജയിക്കണം. എന്നാല്‍ ട്രമ്പിനോടു കൂറുണ്ടായിരുന്നു. ഇപ്പോള്‍ മനസുമാറിയ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാന്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ മുന്നോട്ടു വയ്ക്കുകയാണ് തന്ത്രപൂര്‍വ്വം ഡിസാന്റെസ് ചെയ്തത്.
നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍, ലിംഗമാറ്റത്തിലൂടെ പെണ്‍കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ശ്രമങ്ങളുടെ തടയല്‍, ഡിസ്‌നി വേള്‍ഡുമായുള്ള ഭിന്നത തുടങ്ങഇയ നിലപാടുകള്‍ ഡിസാന്റെസിനെ ഒരു വിഭാഗത്തിനിടയില്‍ അസ്വീകാര്യനാക്കിയിട്ടുണ്ട്. ഗര്‍ഭഛിദ്രപ്രശ്‌നത്തിലും സ്ഥാനാര്‍ത്ഥിപ്രബലമായ ന്യൂനപക്ഷത്തിനൊപ്പമല്ല.

ഹിസ്പാനിക്കുകള്‍ യു.എസ്.എ. ജനസംഖ്യയുടെ 22 % വരും. കറുത്ത വര്‍ഗ്ഗക്കാര്‍ 18%വും. ഡിസാന്റെസ് ഹിസ്പാനിക്ക് വംശജനാണ്. എന്നാല്‍ ഹിസ്പാനിക്കുകള്‍ പരമ്പരാഗതമായി ഡെമോക്രാറ്റുകളാണ്. മറ്റ് വംശജരില്‍ നിന്നുള്ള വോട്ടുകള്‍ എത്ര ശതമാനം ഡിസാന്റെസിന് നേടാന്‍ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും പ്രൈമറികളിലെ ജയപരാജയങ്ങള്‍. ഫ്‌ളോറിഡ, ടെക്‌സസ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഡിസാന്റെസിന് ശക്തമായ പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞേക്കും. ഈ രണ്ട് സംസ്ഥാനങ്ങളെക്കുറിച്ച് ട്രമ്പിനും വലിയ പ്രതീക്ഷയുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റിന് വേണ്ടി മത്സരിക്കുന്ന ടീം സ്‌കോട്ടാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. കറുത്തവംശജനായ സ്‌കോട്ടിന്  റിപ്പബ്ലിക്കന്‍ അനുഭാവികളായ കറുത്ത വംശജരില്‍ ഒരു വലിയ ശതമാനം വോട്ടുചെയ്‌തേക്കാം. 2020ലും ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രൈമറികളിലെ പ്രകടനം പോരെന്ന് കണ്ട് പിന്‍വാങ്ങി. 2020 ലെ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റുകളിലും പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക